കുറഞ്ഞ വില, കൂടുതൽ റേഞ്ച്! ചേതക് ഇവിയോട് മത്സരിക്കാൻ ഹീറോയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ ആധിപത്യം മറികടന്ന് മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ മോട്ടോകോർപ് എന്നിവ. നിലവിൽ ഹോണ്ടയും സെഗ്മെന്റിലുണ്ടെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതികളൊന്നും വേണ്ടവിധത്തിൽ ഏശിയില്ലെന്ന് വേണം പറയാൻ. ബാക്കി മൂന്നുപേരും തമ്മിലാണ് ഇപ്പോൾ മത്സരം നടക്കുന്നത്. ചേതക്കുമായി ബജാജും ഐക്യൂബുമായി ടിവിഎസും വിഡ സീരീസുമായി ഹീറോയും പണം നന്നായി വാരുന്നുണ്ട്. ഇവർ തമ്മിലുള്ള മത്സരം കൊഴുപ്പിക്കാനായി നമ്മുടെ ഹീറോ കുറഞ്ഞ വിലയുള്ള പുത്തനൊരു ഇവിയുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.

ഇതിനോടകം തന്നെ ടീസർ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയ വിഡ VX2 എന്ന എൻട്രി ലെവൽ മോഡൽ ജൂലൈ മാസത്തിലാണ് അവതരിപ്പിക്കാനിരിക്കുന്നത്. അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇവിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിൽ കളർ ഓപ്ഷനുകൾ, ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ, വേരിയന്റുകൾ എന്നിവയെ സംബന്ധിച്ച കാര്യങ്ങളെല്ലാം വ്യക്തമായി കഴിഞ്ഞു.

Vida VX2 Electric Scooter New Details Revealed Ahead Of July Launch

ഗോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഹീറോ VX2 ഇലക്‌ട്രിക് സ്‌കൂട്ടർ ലഭ്യമാകും. ബാറ്ററി ശേഷിയുടെയും റേഞ്ചിന്റെയും കാര്യത്തിൽ ഇവ പരസ്പരം വ്യത്യസ്തമായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതായത് ഗോ വേരിയന്റിൽ 2.2kWh റിമൂവബിൾ ബാറ്ററിയും, പ്ലസ് വേരിയന്റിൽ 3.4kWh ബാറ്ററി പായ്ക്കും ഉണ്ടായിരിക്കും. രണ്ടാമത്തേതിൽ മാറ്റി സ്ഥാപിക്കാനാവുന്ന രണ്ട് ബാറ്ററികളായിരിക്കും ഉണ്ടാവുക.

ഹീറോ വിഡ VX2 ഇവിയുടെ രണ്ട് വേരിയന്റുകളുടെയും റേഞ്ച് കണക്കുകളെ സംബന്ധിച്ച വിവരങ്ങളൊന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ബേസ് മോഡലായ ഗോ സിംഗിൾ ചാർജിൽ ഏകദേശം 100 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്നാണ് അനുമാനം. ഇലക്ട്രിക് സ്കൂട്ടർ മൊത്തത്തിൽ 7 കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും.

Vida VX2 Electric Scooter New Details Revealed Ahead Of July Launch

വൈറ്റ്, റെഡ്, ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ സ്കീമുകളാണ് വിഡയുടെ ഏറ്റവും പുതിയ ടീസർ വെളിപ്പെടുത്തുന്നത്. എന്നാൽ ഇവകൂടാതെ യെല്ലോ, ഓറഞ്ച്, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ മറ്റ് നാല് നിറങ്ങളിലും വാഹനം വാങ്ങാനാവും. വിഡ V2 സീരീസിലെ ഡ്യുവൽ-ടോൺ നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി VX2 ബോൾഡ് മോണോ-ടോൺ ഷേഡുകളിൽ മാത്രമേ ലഭ്യമാകൂവെന്നാണ് അനുമാനം. ഇതൊരു വെറൈറ്റിയാവാനും സാധ്യതയുണ്ട്.

വരാനിരിക്കുന്ന വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലായി ലഭ്യമാവും എന്ന കാര്യവും ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ബാറ്ററി പ്ലാൻ വാഗ്ദാനം ചെയ്യുന്നതോടെ വിലയും പിടിച്ചുനിർത്താൻ ബ്രാൻഡിനാവും.

ഹീറോ വിഡ VX2 വാങ്ങനെത്തുന്നവർക്ക് സ്കൂട്ടറും ബാറ്ററിയും ഒരുമിച്ച് വാങ്ങുന്നതിനുപകരം, സ്കൂട്ടറും ബാറ്ററിയും വെവ്വേറെ സ്വന്തമാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ബാറ്ററിയുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതിമാസ നിരക്കിലേക്ക് കൊണ്ടുവന്ന് ഇവി വാങ്ങുമ്പോഴുണ്ടാവുന്ന ചെലവ് കുറയ്ക്കുന്നതിനാണ് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ബജറ്റും പ്രതീക്ഷിക്കുന്ന ഉപയോഗവും അടിസ്ഥാനമാക്കി ഫ്ലെക്‌സിബിളായുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ജൂലൈ ഒന്നിന് കുറഞ്ഞ വിലയുള്ള ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങും. വിഡയിൽ നിന്നുള്ള ഒരു എൻട്രി ലെവൽ മോഡലായി ഇത് സ്ഥാനം പിടിക്കുന്നതിനാൽ തന്നെ ആളുകളെ വേഗത്തിൽ ആകർഷിക്കാനും ബ്രാൻഡിനാവും. ഇവി വിഭാഗത്തിൽ ബജാജ് ചേതക് 3001, ഓല S1 എയർ, ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോടായിരിക്കും പുത്തൻ മോഡലിന്റെ മത്സരം. വില ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്താവാനാണ് സാധ്യത.

More from DriveSpark

Article Published On: Saturday, June 28, 2025, 9:00 [IST]
English summary
Vida vx2 electric scooter new details revealed ahead of july launch
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X