എൻടോർഖിനെ ഒതുക്കാൻ ഇറ്റലിയിൽ നിന്നും പുതിയ 125 പെർഫോമൻസ് സ്‌കൂട്ടർ, വില 1.29 ലക്ഷം മുതൽ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയോടും ഏഥറിനോടും ബജാജിനോടും ടിവിഎസിനോടുമെല്ലാം പടവെട്ടി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ഇറ്റാലിയൻ വൈദ്യുത വാഹന നിർമാതാക്കളായ VLF എന്നറിയപ്പെടുന്ന വെലോസിഫെറോ (Velocifero). KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തോടെയാണ് ബ്രാൻഡ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. നമ്മൾ പൊതുവേ കണ്ടുവന്നിരുന്ന ഇവികളിൽ നിന്നും വ്യത്യസ്‌തമായ രൂപവും ഭാവവുമായി എത്തിയ VLF മോഡലുകൾ അതിവേഗം ജനപ്രീതിയാർജിക്കുകയുണ്ടായി. ഇപ്പോഴിതാ രാജ്യത്തെ പെട്രോൾ സ്‌കൂട്ടർ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് കമ്പനി. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വെലോസിഫെറോ മോബ്സ്റ്ററാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

അതും ടിവിഎസ് എൻടോർഖ്, അപ്രീലിയ SR സീരീസ് എന്നിവർ അടക്കിവാഴുന്ന പെർഫോമൻസ് സ്‌കൂട്ടർ സെഗ്മെന്റിലേക്കാണ് വെലോസിഫെറോ മോബ്‌സ്റ്റർ എത്തുന്നത്. 1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ICE ടൂവീലറാണ് ഇതെന്നതും ശ്രദ്ധേയമാണ്. അപ്രീലിയ SR 175, എൻടോർഖ് 150 തുടങ്ങിയ പുതിയ പ്രീമിയം സ്‌കൂട്ടറുകളുമായി മത്സരിക്കാൻ ആശാൻ യോഗ്യനുമാണ്.

VLF Mobster 125 Scooter Launched

ഡിസൈൻ തന്നെയാണ് മോബ്സ്റ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇറ്റാലിയൻ ഡിസൈനർ അലസാൻഡ്രോ ടാർട്ടാരിനിയാണ് VLF മോബ്‌സ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഡിആർഎല്ലുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടോളർ ഫ്ലൈസ്‌ക്രീൻ, ഓപ്പൺ ഹാൻഡിൽബാർ എന്നിവ മുൻവശത്തുണ്ട്.

സൈഡ് പാനലുകൾ ഷാർപ്പായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ എഞ്ചിൻ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത് പൊതുവേ ഇന്ത്യൻ സ്‌കൂട്ടറുകളിൽ കണ്ടുവരാത്തൊരു ശൈലിയാണ് കേട്ടോ. അതേസമയം ഒതുക്കമുള്ള സിംഗിൾ പീസ് സീറ്റാണ വണ്ടിയിൽ വാഗ്‌ദാനം ചെയ്യുന്നത്. സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിൽ, പരന്നതല്ലാത്ത ഫ്ലോർബോർഡ് എന്നിവയും വരാനിരിക്കുന്ന യൂത്ത്ഫുൾ പെട്രോൾ സ്‌കൂട്ടറിനെ വേറിട്ടുനിർത്തും.

VLF Mobster 125 Scooter Launched

ഈ സ്കൂട്ടറിൽ പ്രീമിയം ഘടകങ്ങളും സ്കൂട്ടർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ കഴിയുന്ന നിരവധി സവിശേഷതകൾ ഉണ്ടെന്നും വെലേസിഫെറോ പറയുന്നു. റെഡ്, ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാവും മോബ്‌സ്റ്റർ സ്വന്തമാക്കാനാവുകയെന്നാണ് വിവരം. മുന്നിൽ 120 ക്ഷൻ ടയറും പിന്നിൽ 130 സെക്ഷൻ ടയറും ഉള്ള 12 ഇഞ്ച് അലോയ് വീലുകളാണ് മോബ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം സീറ്റ് ഹൈറ്റ് 797 മില്ലീമീറ്ററും 122 കിലോഗ്രാം ഭാരവും 8 ലിറ്റർ ഫ്യുവഷ ടാങ്ക് ശേഷിയുമാണ് ഗിയർലെസ് സ്‌കൂട്ടറിനുള്ളത്. ഡിസ്ക് ബ്രേക്ക് സജ്ജീകരണം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻവശത്ത് ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് VLF മോബ്സ്റ്ററിന്റെ പ്രധാന മെക്കാനിക്കൽ സവിശേഷതകൾ. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താലും ആള് പുലിയാണെന്ന് സമ്മതിക്കേണ്ടി വരും.

മൊബൈൽ സ്‌ക്രീൻ മിററിംഗ് സപ്പോർട്ടുള്ള 5 ഇഞ്ച് ഫുള്ളി ഡിജിറ്റൽ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന ലൈവ് ഡാഷ്‌ക്യാം എന്നിവയാണ് VLF മോബ്‌സ്റ്ററിലെ പ്രധാന ഫീച്ചറുകൾ. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 1,873 mm നീളവും 746 mm വീതിയും 1,120 mm ഉയരവും 1,341 mm വീൽബേസും 155 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് ഇതിലുള്ളത്.

125 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഓപ്ഷനാണ് VLF മോബ്സ്റ്ററിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സിംഗിൾ സിലിണ്ടർ എഞ്ചിന് 12 bhp കരുത്തിൽ പരമാവധി 11.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇവി സെഗ്മെന്റിൽ ലഭിച്ച സ്വീകാര്യത പെട്രോൾ സ്‌കൂട്ടർ സെഗ്മെന്റിൽ നിന്നും നേടിയെടുക്കാനും ഇറ്റാലിയൻ ബ്രാൻഡിനാവുമെന്നാണ് വിലയിരുത്തതൽ.

More from DriveSpark

Article Published On: Thursday, September 25, 2025, 13:54 [IST]
English summary
Vlf mobster 125 scooter launched to rival tvs ntorq price features specs
കൂടുതല്‍... #auto news #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X