പണിതുടങ്ങി മക്കളേ... 1.30 ലക്ഷത്തിൻ്റെ ഇറ്റാലിയൻ സ്പോർട്ടി സ്‌കൂട്ടർ ഇനി വേഗം കൈകളിലെത്തും

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ട്രെൻഡിംഗായി നിൽക്കുമ്പോഴും കൂടുതൽ ആളുകൾക്ക് ഇപ്പോഴും താത്പര്യവും വിശ്വാസവും പെട്രോൾ മോഡലുകളോടാണെന്നതിൽ സംശയമൊന്നും വേണ്ട. സ്‌കൂട്ടറുകളോടുള്ള ഇന്ത്യക്കാരുടെ പ്രണയം കാരണം ലോകോത്തര ബ്രാൻഡുകൾ പോലും ഇവിടെയെത്തി പണംവാരുന്നുണ്ട്. അക്കൂട്ടത്തിലെ പ്രമുഖരാണ് VLF എന്നറിയപ്പെടുന്ന വെലോസിഫെറോ. ഇവികളിലൂടെ ആഭ്യന്തര വിപണിയിൽ അഡ്രസുണ്ടാക്കിയെടുത്ത ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അടുത്തിടെ തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് പുത്തനൊരു പെട്രോൾ സ്‌കൂട്ടറിനെയും അവതരിപ്പിച്ചിരുന്നു. ടിവിഎസ് എൻടോർഖ്, അപ്രീലിയ SR സീരീസ് എന്നിവർ അടക്കിവാഴുന്ന പെർഫോമൻസ് സ്‌കൂട്ടർ സെഗ്മെൻ്റിലേക്ക് മോബ്സ്റ്റർ എന്ന പുതുമോഡലിനെയാണ് വെലോസിഫെറോ കൊണ്ടുവന്നത്.

കിടിലൻ പ്രൈസിംഗും അഡാറ് ലുക്കും കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസുമുള്ള VLF മോബ്സ്റ്റർ യുവാക്കളുടെ മനസിൽ അതിവേഗം കയറിപ്പറ്റിയിരുന്നു. 2025 സെപ്റ്റംബറിൽ 1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ സ്കൂട്ടറിന് ഇതുവരെ 2,500 ബുക്കിംഗുകൾക്ക് മുകളിൽ ലഭിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഡെലിവറി ആരംഭിക്കുന്നതിൻ്റെ ഭാഗമായി മോഡലിൻ്റെ ഇന്ത്യയിലെ നിർമാണവും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

VLF Mobster 135 Production Started In India

മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള കമ്പനിയുടെ പ്ലാൻ്റിൽ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത മാസം ആദ്യം സ്‌കൂട്ടറിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് കാർ ആൻഡ് ബൈക്ക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോയുടെ ഇന്ത്യയ്ക്കായുള്ള ആദ്യത്തെ പെട്രോൾ പവർ സ്കൂട്ടറായ മോബ്സ്റ്റർ 135-ന് 1.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

ആദ്യത്തെ 2,500 ഉപഭോക്താക്കൾക്കാവും 1.30 ലക്ഷം രൂപ പ്രാരംഭ വിലയിൽ VLF മോബ്സ്റ്റർ 135 വാങ്ങാനാവുകയെന്ന് കമ്പനി അവതരണവേളയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 2025 ഒക്ടോബറിൽ ഗംഭീര വരവേൽപ്പ് ലഭിച്ചതോടെ അടുത്ത 500 ഉപഭോക്താക്കൾക്ക് കൂടി ഓഫർ നീട്ടി നൽകിയിരുന്നു. അങ്ങനെ മോബ്സ്റ്റർ ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 പേർക്ക് 1.30 ലക്ഷത്തിന് പെട്രോൾ സ്പോർട്ടി മോഡൽ വാങ്ങാനാവും.

VLF Mobster 135 Production Started In India

ഈ യൂണിറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ വില പുതുക്കി നിശ്ചയിക്കും. KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തോടെയാണ് ബ്രാൻഡ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡിസൈൻ തന്നെയാണ് മോബ്സ്റ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇറ്റാലിയൻ ഡിസൈനർ അലസാൻഡ്രോ ടാർട്ടാരിനിയാണ് VLF മോബ്‌സ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കൂട്ടർ പണികഴിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

ഡിആർഎല്ലുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടോളർ ഫ്ലൈസ്‌ക്രീൻ, ഓപ്പൺ ഹാൻഡിൽബാർ എന്നിവ മുൻവശത്തുണ്ട്. സൈഡ് പാനലുകൾ ഷാർപ്പായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ എഞ്ചിൻ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത് പൊതുവേ ഇന്ത്യൻ സ്‌കൂട്ടറുകളിൽ കണ്ടുവരാത്തൊരു ശൈലിയാണ്. ഒതുക്കമുള്ള സിംഗിൾ പീസ് സീറ്റാണ് മോബ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിൽ, പരന്നതല്ലാത്ത ഫ്ലോർബോർഡ് എന്നിവയും VLF സ്കൂട്ടറിൻ്റെ പ്രത്യേകതയാണ്.

VLF Mobster 135 Production Started In India

റെഡ്, ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാവും മോബ്‌സ്റ്റർ സ്വന്തമാക്കാനാവുകയെന്നാണ് വിവരം. 797 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 122 കിലോഗ്രാം ഭാരം, 8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണ് VLF മോബ്സ്റ്റർ 135 സ്‌കൂട്ടറിനുള്ളത്. 135 എന്ന പേരുണ്ടെങ്കിലും ഇതൊരു 125 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. മോബ്‌സ്റ്റർ 135-ന് കരുത്ത് പകരുന്നത് 125 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. സിവിടി
ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,250 ആർ‌പി‌എമ്മിൽ 12.1 bhp കരുത്തും 6,500 ആർ‌പി‌എമ്മിൽ 11.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും.

മോബ്സ്റ്ററിന് പരമാവധി 100 കിലോമീറ്റർ വേഗതയും ലിറ്ററിന് 46 കിലോമീറ്റർ മൈലേജുമാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5.0 ഇഞ്ച് TFT ഡിസ്‌പ്ലേ, കീലെസ് ഇഗ്നിഷൻ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. 122 കിലോഗ്രാം ഭാരമുള്ള ഈ സ്‌കൂട്ടറിന് 1,341 mm വീൽബേസ്, 155 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുണ്ട്.

230 mm ഫ്രണ്ട്, 220 mm റിയർ ഡിസ്കുകളാണ് വെലോസിഫെറോ മോബ്സ്റ്ററിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ സ്വിച്ചബിൾ എബിഎസിൻ്റെ സപ്പോർട്ടുമുണ്ട് കേട്ടോ. സസ്പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കും ഗ്യാസ്-ചാർജ്ഡ് ട്വിൻ റിയർ ഷോക്കുകളുമാണ് കൊടുത്തിരിക്കുന്നത്. 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളുടെ സൈസ് നോക്കിയാൽ മുന്നിൽ 120/70 സെക്ഷനും പിന്നിൽ 130/70 സെക്ഷനുമാണ് VLF ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, November 28, 2025, 12:52 [IST]
English summary
Vlf mobster 135 production started in india deliveries expected to begin from december
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X