സൗന്ദര്യത്തിന്റെ അവസാനവാക്ക്, എൻടോർഖിനെ തൂക്കാൻ പുതിയ 125 സിസി സ്പോർട്ടി സ്‌കൂട്ടർ; വില അറിയാൻ ജനം

ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ഫാൻബേസ് ദിനംപ്രതി കൂടിവരികയാണെന്ന് വേണം പറയാൻ. വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ വില കാരണം ആളുകളെല്ലാം വൈദ്യുത വാഹനങ്ങളിലേക്ക് വല്ലാതങ്ങ് അടുത്തു കഴിഞ്ഞു. ഇതെല്ലാം മുതലെടുക്കാനായി ഇറ്റാലിയൻ വൈദ്യുത വാഹന നിർമാതാക്കളായ VLF എന്നറിയപ്പെടുന്ന വെലോസിഫെറോ കുറച്ച്കാലം മുമ്പ് ഇന്ത്യയിലേക്ക് രംഗപ്രവേശം ചെയ്യുകയുണ്ടായി. ആഡംബര ഇരുചക്ര വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനും ഫീച്ചറുകളുമായി എത്തിയ ഇവികൾ അതിവേഗം ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തോടെയാണ് ബ്രാൻഡ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹിറ്റായതോടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് പുത്തനൊരു മോഡൽ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് VLF. എന്നാൽ ഇത്തവണ ഇവിയല്ല കേട്ടോ പകരം കിടിലൻ പെട്രോൾ സ്‌കൂട്ടറുമായാണ് വെലോസിഫെറോ രംഗത്തെത്തുന്നത്. 2025 അവസാനത്തോടെ വെലോസിഫെറോ മോബ്സ്റ്റർ എന്ന മോഡലിനെയാണ് ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

VLF Mobster Petrol Scooter Launching Soon In Indi

വെലോസിഫെറോയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ICE എഞ്ചിൻ സ്കൂട്ടറായിരിക്കും VLF മോബ്‌സ്റ്റർ. ഡിസൈൻ തന്നെയാണ് മോബ്സ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ടാൽ ആരുടേയും കണ്ണുടക്കുന്ന വിധത്തിൽ വാഹനത്തിന് വല്ലാത്തൊരു അഴകുണ്ടെന്ന് പറയാം. സൈബർപങ്ക് വൈബ് നൽകുന്ന മൾട്ടി-ലെയേർഡ് ഡിസൈൻ സമീപനമാണ് ഇതിനുള്ളത്. ഫ്രണ്ട് ഏപ്രണിൽ ഹെഡ്‌ലൈറ്റുകളും വെർട്ടിക്കലായ രീതിയിൽ എഴുതിയിരിക്കുന്ന വെലോസിഫെറോ ബാഡ്‌ജിംഗും കിടിലമായിട്ടുണ്ട്.

ഒരു സ്ട്രീറ്റ് ബൈക്ക് പോലെ വീതിയേറിയ ഹാൻഡിൽബാറും VLF മോബ്‌സ്റ്ററിൽ കാണാം. ഇതോടൊപ്പം വലിയ വിൻഡ്‌സ്ക്രീൻ, സിംഗിൾ-പീസ് സ്റ്റെപ്പ്ഡ് സീറ്റ്, സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിൽ, പരന്നതല്ലാത്ത ഫ്ലോർബോർഡ് എന്നിവയും വരാനിരിക്കുന്ന യൂത്ത്ഫുൾ പെട്രോൾ സ്‌കൂട്ടറിനെ വേറിട്ടുനിർത്തും. ഈ സ്കൂട്ടറിൽ പ്രീമിയം ഘടകങ്ങളും സ്കൂട്ടർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ കഴിയുന്ന നിരവധി സവിശേഷതകൾ ഉണ്ടെന്നും വെലേസിഫെറോ പറയുന്നു.

VLF Mobster Petrol Scooter Launching Soon In Indi

സ്‌പോർട്ടി സ്‌കൂട്ടറിൽ മൊബൈൽ സ്‌ക്രീൻ മിററിംഗ് സപ്പോർട്ടുള്ള 5 ഇഞ്ച് ഫുള്ളി ഡിജിറ്റൽ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന ലൈവ് ഡാഷ്‌ക്യാം എന്നിവയാണ് വരാനിരിക്കുന്ന മോബ്‌സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 1,873 mm നീളവും 746 mm വീതിയും 1,120 mm ഉയരവും 1,341 mm വീൽബേസും 155 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് VLF മോബ്‌സ്റ്ററിനുള്ളത്.

അതേസമയം സീറ്റ് ഹൈറ്റ് 797 മില്ലീമീറ്ററും 122 കിലോഗ്രാം ഭാരവും 8 ലിറ്റർ ഫ്യുവഷ ടാങ്ക് ശേഷിയുമാണ് ഗിയർലെസ് സ്‌കൂട്ടറിനുള്ളത്. ഡിസ്ക് ബ്രേക്ക് സജ്ജീകരണം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻവശത്ത് ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് VLF മോബ്സ്റ്ററിന്റെ പ്രധാന മെക്കാനിക്കൽ സവിശേഷതകൾ. മുന്നിൽ 120-സെക്ഷൻ ടയറും പിന്നിൽ 130-സെക്ഷൻ ടയറും വരുന്ന സ്റ്റൈലിഷ് 12 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ വണ്ടി മൊത്തത്തിൽ കളറാവും.

ഈ സ്കൂട്ടർ 125 സിസി എഞ്ചിനാണോ അതോ 180 സിസി എഞ്ചിനാണോ വാഗ്‌ദാനം ചെയ്യുകയെന്ന് മോട്ടോഹൗസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 125 സിസി ലിക്വിഡ്-കൂൾഡ് യൂണിറ്റാണെങ്കിൽ 12 bhp കരുത്തിൽ പരമാവധി 11.7 Nm ടോർക്ക് വരെ വാഹനത്തിന് സൃഷ്ടിക്കാനാവും. അതേസമയം 180 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിൽ സ്കൂട്ടറിന് 18 bhp പവറിൽ 15.7 Nm ടോർക്കും നൽകാനാവും. ഗ്രേ, വൈറ്റ്, റെഡ്, യെല്ലോ എന്നീ ഗംഭീര നിറങ്ങളിൽ സ്കൂട്ടർ അവതരിപ്പിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 10, 2025, 14:41 [IST]
English summary
Vlf mobster petrol scooter launching soon in india what to expect
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X