ഈ രഹസ്യം നമ്മളറിയാതെ പോയല്ലോ, ബൈക്കുകളിലെ പില്യൺ സീറ്റ് ഉയർന്നിരിക്കാൻ കാരണം ഇതാണ്

ജീവിതത്തിൽ ഒരുതവണയെങ്കിലും ബൈക്കിൻ്റെ (Bike) പിന്നിലിരുന്ന് യാത്ര ചെയ്യാത്ത മനുഷ്യരുണ്ടാവില്ല അല്ലേ. മിക്കവർക്കും ഓടിക്കാൻ തന്നെയാവും ഇഷ്‌ടമെങ്കിലും കൂട്ടുകാർക്കൊപ്പമോ അല്ലെങ്കിൽ അച്ഛൻ്റേയോ സഹോദരൻ്റെയോ ഒപ്പമാവം നാം പിന്നിലിരുന്ന് യാത്ര ചെയ്‌തിട്ടുണ്ടാവുക അല്ലേ. ശരിക്കും പറഞ്ഞാൽ മനുഷ്യ ജീവിതത്തിൽ മോട്ടോർസൈക്കിളുകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് എല്ലാ വീടുകളിലും ഒരു ബൈക്കോ (Motorcycle) സ്‌കൂട്ടറോ (Scooter) ഉണ്ടാവും. എന്നാൽ ഇവയിലെ ചില കാര്യങ്ങൾ ഒരിക്കലും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിക്ക ബൈക്കുകളുടേയും ഡിസൈൻ ഒരുപോലെയായിരിക്കും. പ്രത്യേകിച്ച് പില്യൺ സീറ്റിൻ്റെ കാര്യത്തിൽ.

മിക്ക മോട്ടോർസൈക്കിളുകളിലും റൈഡറുടെ സീറ്റിനേക്കാൾ ഉയർന്നായിരിക്കും പിന്നിലെ സീറ്റ് ഡിസൈൻ ചെയ്‌തിട്ടുണ്ടാവുക. അതിൻ്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ പൊങ്ങിയിരിക്കുന്നതിനാൽ പലർക്കും അതിൽ കയറാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ച് വയസായവർക്കും സ്‌ത്രീകൾക്കുമെല്ലാം. അവൻ്റെ ബൈക്കിൻ്റെ പിന്നിൽ കയറാൻ ശ്രമകരമാണെന്ന് നമ്മുടെ അമ്മമാർ ഇടയ്ക്കെങ്കിലും പറഞ്ഞിട്ടുണ്ടാവും.

Why Is The Bike Pillion Seat Higher Than The Rider s Seat

കമ്പനികൾ എന്തുകൊണ്ടാണ് റൈഡർ സീറ്റിനേക്കാൾ ഉയരത്തിൽ പില്യൺ സീറ്റുകൾ നിർമിക്കുന്നതെന്ന് ചിലരെങ്കിലും ആലേചിച്ച് തലപുകച്ചിട്ടുണ്ടാവുമല്ലേ. ഇനി അതിൻ്റെ കാരണം വിശദമായി തന്നെ പറഞ്ഞുതരാം. ദൈനംദിന യാത്രകൾ എളുപ്പമാക്കുന്നതിനാണ് മോട്ടോർസൈക്കിളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് സീറ്റുകളുടെ ഉയരവും വീതിയും സുഖസൗകര്യങ്ങൾക്കായി ശ്രദ്ധാപൂർവം ഇത്തരത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

മിക്ക ബൈക്കുകളിലും പില്യൺ സീറ്റ് അൽപ്പം ഉയർന്നതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം ഇതിന് നിരവധി സാങ്കേതിക വിശദീകരണങ്ങളുണ്ട്. അതിൽ ആദ്യത്തേത് രണ്ട് വീലുകൾക്കുമിടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് മുന്നിലെയും പിന്നിലെയും ടയറുകളിൽ ഭാരം തുല്യമായി വിതരണം ചെയ്യണം. ഉയർന്നിരിക്കുന്ന പില്യൺ സീറ്റ് യാത്രക്കാരനെ ബൈക്കിൻ്റെ ഗ്രാവിറ്റിയോട് അടുപ്പിക്കുന്നു. ഇത് അസന്തുലിതാവസ്ഥയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Why Is The Bike Pillion Seat Higher Than The Rider s Seat

ഉയരത്തിൽ ഇരിക്കുന്ന ഒരാൾ സ്വാഭാവികമായും അല്പം മുന്നോട്ട് ചായ്ഞ്ഞാവുമല്ലോ ഇരിക്കുക. ഇതുവഴി ഭാരം മധ്യഭാഗത്തേക്ക് കൊണ്ടുവരികയും മൊത്തത്തിലുള്ള ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യാൻ ഇത്തരത്തിലുള്ള സീറ്റിംഗ് സെറ്റപ്പ് സഹായിക്കും. അതോടൊപ്പം തന്നെ ഇത് വായു പ്രതിരോധം കുറയ്ക്കുകയും സുഗമമായ യാത്ര അനുവദിക്കുകയും ചെയ്യുന്നു. പില്യൺ സീറ്റ് ഉയർത്തിവെക്കാനുള്ള മറ്റൊരു പ്രധാന കാരണം സംരക്ഷണമാണ്.

ഉയർന്ന പില്യൺ സീറ്റ് പലർക്കും ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും റൈഡറുടെ പിന്നിൽ ഇരിക്കുന്ന വ്യക്തിക്ക് മികച്ച സംരക്ഷണം നൽകാൻ ഇത്തരത്തിലുള്ള സീറ്റിംഗ് ക്രമീകരണം അനുവദിക്കും. ഇത് കാറ്റ്, പൊടി, വൈബ്രേഷൻ എന്നിവയുടെ ആഘാതം കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇത്തരത്തിൽ പൊങ്ങിയിരിക്കുന്നതിലൂടെ ബൈക്കിൻ്റെ സസ്‌പെൻഷന് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും സാധിക്കും.

Why Is The Bike Pillion Seat Higher Than The Rider s Seat

ഹമ്പുകളോ കുഴിയോ ചാടുമ്പോൾ ശരീരത്തിലേക്ക് അധികം കുലുക്കം എത്തിക്കാതിരിക്കാനും സസ്‌പെൻഷന് സാധിക്കുന്നത് ഇതിലൂടെയാണ്. ബൈക്കുകളിലെ പില്യൺസീറ്റ് ഉയർന്നിരിക്കാൻ കാരണം എന്താണെന്ന് ഇനി മനസിൽ സംശയൊന്നും വേണ്ട. ഇത്തരത്തിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആലോചിക്കാൻ പലരും മെനക്കെടാറില്ലെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അമ്മമാർ എങ്കിലും ഇത്തരത്തിൽ ചിന്തിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഈ കാര്യം അവർക്ക് ഒന്ന് പറഞ്ഞ് കൊടുത്തോളൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 23, 2025, 7:00 [IST]
English summary
Why is the bike pillion seat higher than the riders seat check out the details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X