ഇന്ന് ലോക ഇവി ദിനം: ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? ഏറ്റവും പുതിയ കിടിലൻ മോഡലുകൾ നോക്കിവെച്ചോ

ഇന്ന് ലോകം ഇലക്ട്രിക് വാഹന ദിനമായി ആചരിക്കുകയാണ്. ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളിൽ നിന്നും വൈദ്യുത വാഹനങ്ങളിലേക്ക് ലോകത്തിന്റെ കുതിപ്പ് ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുമുള്ള സംഭാവന ചെറുതൊന്നുമല്ല. നിലവിൽ ഇവികൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ ഗതാഗത രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇലക്ട്രി വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണം ഉയർന്ന ഇന്ധന വില തന്നെയാണ്. നിലവിൽ നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി ഇവികൾ മാറിയിട്ടുണ്ടെന്ന് പറയാം. പച്ച നമ്പർ പ്ലേറ്റം ഘടിപ്പിച്ച് നിശബ്‌ദമായി ചീറിപ്പായുന്ന കാണാൻ തന്നെ വല്ലാത്തൊരു ചേലാണ്.

ഇന്ത്യയിൽ ഇരുചക്ര വാഹന ലോകത്താണ് വൈദ്യുത വിപ്ലവം കൂടുതൽ അലയടിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് ടൂവീലറുകളുടെ വിപണി വിഹിതം ഏകദേശം 6 ശതമാനമാണ്. ഈ വർഷം വിപണിയിൽ പുതുപുത്തൻ മോഡലുകളുടെ വലിയ നിരയാണ് ഇങ്ങെത്തിയതും. അതിനാൽ പുതിയതൊന്ന് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ അടുത്തിടെ വിപണിയിലെത്തിയ ഏറ്റവും മികച്ച ചില ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തി തരാം.

Best Electric Scooters To Buy

ടിവിഎസ് ഓർബിറ്റർ: കഴിഞ്ഞ മാസമാണ് ഇന്ത്യൻ വിപണിക്കായുള്ള തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടർ ഓർബിറ്റർ ടിവിഎസ് പുറത്തിറക്കുന്നത്. 99,990 രൂപയുടെ എക്സ്ഷോറൂം വില വരുന്ന ഇവിക്ക് 3.1kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഫുൾ ചാർജിൽ 58 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡൽ ശരിക്കും കിടിലമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് ഫംഗ്ഷൻ, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമാണ് ഓർബിറ്റർ.

അൾട്രാവയലറ്റ് ടെസറാക്റ്റ്: കമ്പനിയുടെ നെക്സ്റ്റ് ജെൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അൾട്രാവയലറ്റിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് ടെസറാക്റ്റ്. 1.45 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള ഈ സ്‌കൂട്ടറിന് 14 ഇഞ്ച് വീലുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനുമുണ്ട്. മൊത്തത്തിലുള്ള ഡിസൈൻ ഫ്യുച്ചറിസ്റ്റിക്കായി നിലനിർത്തിയിരിക്കുന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Best Electric Scooters To Buy

ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു വലിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഇൻസ്ട്രുമെന്റ് കൺസോൾ, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം, ഫോണുകൾക്കുള്ള വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും അൾട്രാവയലറ്റ് ടെസറാക്റ്റിൽ കുത്തിനിറച്ചിട്ടുണ്ട്. സിംഗിൾ ചാർജിൽ 261 കി.മീ. റേഞ്ച് വരെ നൽകുന്ന ഇവിയുടെ ഡെലിവറി അടുത്ത വർഷം മാത്രമേ ആരംഭിക്കൂ. എങ്കിലും ഇതിനോടകം തന്നെ അരലക്ഷത്തിലധികം ആളുകൾ സ്കൂട്ടർ ബുക്ക് ചെയ്‌ത് കഴിഞ്ഞു.

കൈനറ്റിക് DX: ഐതിഹാസിക ഗിയർലെസ് സ്‌കൂട്ടറായിരുന്ന കൈനറ്റിക് DX മോഡലിന്റെ ഇലക്ട്രിക് പതിപ്പും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. DX, DX പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ഇവിക്ക് യഥാക്രമം 1.11 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഫ്ലോർബോർഡിനടിയിൽ സ്ഥാപിച്ചിരിക്കുന്ന 2.6 kWh LFP ബാറ്ററിയുമായി ജോടിയാക്കിയ ഹബ്-മൗണ്ടഡ് 4.8 കിലോവാട്ട് മോട്ടോറാണ് ഇവിക്ക് തുടിപ്പേകുന്നത്.

Best Electric Scooters To Buy

ഇതുവഴി പരമാവധി 90 കിലോമീറ്റർ വേഗതയും സിംഗിൾ ചാർജിന് 102 കിലോമീറ്റർ (ബേസ്) അല്ലെങ്കിൽ 116 കിലോമീറ്റർ (ടോപ്പ്-സ്പെക്ക്) റേഞ്ചും നൽകുന്നു. റേഞ്ച്, പവർ, ടർബോ എന്നീ മൂന്ന് റൈഡ് മോഡുകൾ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിൽറ്റ്-ഇൻ ക്യൂബി സ്‌പെയ്‌സുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫുൾ-ഫേസ്, ഹാഫ്-ഫേസ് ഹെൽമെറ്റ് എന്നിവ ഉൾക്കൊള്ളാൻ പര്യാപ്തമായ 37 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും കൈനറ്റിക് DX ഇവിയുടെ പ്രത്യേകതയാണ്.

ഹീറോ വിഡ VX2: ജൂലൈയിലാണ് ഹീറോ മോട്ടോകോർപ് ഇവി നിരയിലെ തങ്ങളുടെ പുതിയ മോഡലിനെ പുറത്തിറക്കിയത്. VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന മോഡലിന് യഥാക്രമം 99,490 രൂപയും 1.10 ലക്ഷം രൂപയുമാണ് വില. 92 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പര്യാപ്തമായ 2.2 കിലോവാട്ട് സിംഗിൾ റിമൂവബിൾ ബാറ്ററിയാണ് സ്കൂട്ടറിന്റെ ഹൃദയം. 4.3 ഇഞ്ച് എൽസിഡി ഡിജിറ്റൽ ഡിസ്പ്ലേ, ഇക്കോ, റൈഡ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ഇതിലുണ്ട്.

ഓല S1 പ്രോ സ്‌പോർട്: 1.50 ലക്ഷം രൂപ എക്സ്ഷോറും വില വരുന്ന ഇലക്ട്രിക് സ്കൂട്ടറിന് 5.2 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ വരെ റേഞ്ചാണ് ഇവിയിൽ കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി പായ്ക്ക് 15 മിനിറ്റിനുള്ളിൽ 20-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് 999 രൂപയ്ക്ക്S1 പ്രോ സ്‌പോർട് മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ ഓല സ്‌കൂട്ടറിന്റെ ഡെലിവറികൾ 2026 ജനുവരിയിൽ ആരംഭിക്കും.

More from DriveSpark

Article Published On: Tuesday, September 9, 2025, 16:00 [IST]
English summary
World ev day 2025 best electric scooters to buy tesseract vida vx2 orbiter and more
കൂടുതല്‍... #electric bike #india #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X