ഒടുക്കത്തെ മൈലേജുള്ള യമഹയുടെ പുതിയ ചെത്ത് ബൈക്ക്, അതും പോക്കറ്റിൽ ഒതുങ്ങുന്ന വിലയേയുള്ളൂ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് യമഹ. ഇന്ന് യൂത്തൻമാരുടെ പൾസളക്കാൻ ആകെ MT-15, R-15 ബൈക്കുകൾ മാത്രമാണുള്ളതെങ്കിലും തരക്കേടില്ലാത്ത രീതിയിൽ യമഹയുടെ കച്ചോടം മുമ്പോട്ട് പോവുന്നുണ്ട്. ഒരുകാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയിരുന്ന FZ സീരീസിന് പണ്ടത്തെ പ്രതാപം എല്ലാം നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ ഹൈബ്രിഡ് ടെക്കിലൂടെ ഫോമിലേക്ക് ഉയരാൻ ബ്രാൻഡിനായിട്ടുണ്ട്. RX100 മുതൽ ഇങ്ങോട്ട് പല ഇതിഹാസ മോഡലുകളും രാജ്യത്തിന് സമ്മാനിച്ച ബ്രാൻഡിന്റെ എക്കാലത്തേയും ഹിറ്റ് ബൈക്കുകളിൽ ഒന്നാണ് FZ. അതിനെ അങ്ങനെ കൊന്നുകളയാൻ യമഹ തയാറാവില്ലല്ലോ.

ഒരിടയ്ക്ക് യമഹ XSR 155 ഇന്ത്യയിലേക്ക് വരുമെന്ന വാർത്ത കേട്ട് ആവേശത്തിലായവരാണ് നമ്മുടെ യൂത്ത്. പക്ഷേ എല്ലാവരുടേയും സ്വപ്‌നങ്ങൾ തകർത്ത് വന്നതാവട്ടെ FZ-X എന്ന ക്രോസ്ഓവർ ബൈക്കായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ XSR സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുവെന്നെല്ലാം വീമ്പിളക്കി വന്ന മോട്ടോർസൈക്കിൾ പക്ഷേ ക്ലച്ചുപിടിക്കാതെ പോവുകയായിരുന്നു.

Yamaha FZ-X Hybrid Bike Launched

2021-ൽ പുറത്തിറക്കിയ ബൈക്കിന്റെ കച്ചോടം യമഹ ഇപ്പോഴും തുടരുന്നത് ശരിക്കും ആശ്ചര്യപ്പെടുത്തുന്ന കാര്യമായിരിക്കാം. എന്നാൽ ഇപ്പോഴിതാ മോഡലിലേക്ക് മൈലേജ് കൂട്ടുന്ന മാന്ത്രിക വിദ്യയുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ. FZ സീരീസിൽ പരീക്ഷിച്ച് വിജയം കൈവരിച്ച ഹൈബ്രിഡ് ടെക്കാണ് ഇപ്പോൾ FZ-X മോട്ടോർസൈക്കിളിലേക്കും അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ FZ-S ഹൈബ്രിഡിന് സമാനമാണ് FZ-X ഹൈബ്രിഡ് ബൈക്കും. സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അപേക്ഷിച്ച് കുറച്ച് അധിക ഫീച്ചറുകളും കിടിലൻ മൈലേജ് കണക്കുകളുമായി എത്തുന്ന FZ-X ഹൈബ്രിഡിന് ഇന്ത്യയിൽ 1.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഡാർക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് നിറങ്ങളിൽ 1.29 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ്, നോൺ-ഹൈബ്രിഡ് പതിപ്പ് ഇപ്പോഴും ലഭ്യമാണ്.

Yamaha FZ-X Hybrid Bike Launched

പുതിയ FZ-X ഹൈബ്രിഡിന്റെ ഹൃദയം 149 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ്. ഇത് 7,250 ആർപിഎമ്മിൽ 12.2 bhp കരുത്തും 5,500 ആർപിഎമ്മിൽ 13.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് യമഹ പറയുന്നത്. പ്രധാന എഞ്ചിൻ അടിസ്ഥാനപരമായി അതിന്റെ മുൻ മോഡലിന് സമാനമാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട മെക്കാനിക്കൽ പരിഷ്ക്കരണം യമഹയുടെ ഹൈബ്രിഡ് എഞ്ചിൻ സിസ്റ്റത്തിന്റെ സംയോജനമാണ്.

കുറഞ്ഞ വേഗതയിൽ ആക്സിലറേഷൻ നടത്തുമ്പോൾ എഞ്ചിനെ സഹായിക്കുന്ന ഒരു സ്മാർട്ട് മോട്ടോർ ജനറേറ്ററും (SMG) കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഐഡിൾ സാഹചര്യങ്ങളിൽ എഞ്ചിൻ ഓഫാക്കുന്ന ഒരു സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റവും (SSS) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത് കേട്ടോ. യമഹയുടെ 150 സിസി കമ്മ്യൂട്ടർ ബൈക്കുകളിലെ ഹൈബ്രിഡ് സിസ്റ്റം ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്.

അതിനാൽ പെർഫോമൻസ് കൊണ്ട് അമ്മാനമാടാനുള്ളവർ ഇത്തരം മോഡലുകളിൽ നിന്നും അകലം പാലിക്കേണ്ടതാണ്. പകരം MT-15, R-15 പോലുള്ള യമഹയുടെ ബൈക്കുകളും പരിഗണിക്കാവുന്നതാണ്. FZ-X ഹൈബ്രിഡിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഡയമണ്ട് ഫ്രെയിം ഷാസി നിലനിർത്തിക്കൊണ്ടാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. സസ്‌പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ ഗ്രിപ്പും റൈഡർ കൺട്രോളും നിലനിർത്താൻ സഹായിക്കുന്നതിന് യമഹ സിംഗിൾ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) എന്നിവയും ഹൈബ്രിഡ് മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എർഗണോമിക്‌സിന്റെ കാര്യത്തിൽ, ടക്ക്-ആൻഡ്-റോൾ ഫിനിഷുള്ള ടൂ-ലെവൽ സീറ്റ് ദീർഘദൂര യാത്രകളിലെല്ലാം സഹായകരമാവുമെന്നും കമ്പനി പറയുന്നു. 60 കിലോമീറ്ററോളം മൈലേജാണ് FZ-X ഹൈബ്രിഡിൽ കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, July 14, 2025, 15:32 [IST]
English summary
Yamaha fz x hybrid bike launched in india price mileage features
കൂടുതല്‍... #yamaha #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X