വാങ്ങാൻ ആരും വരുന്നില്ല, ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞിറങ്ങി യമഹയുടെ 2 ബൈക്കുകൾ

സാധാരണക്കാരൻ്റെ സ്വന്തം ഇരുചക്ര വാഹന നിർമാതാക്കളാണ് യമഹ (Yamaha). അങ്ങ് ജപ്പാനിലാണ് സ്വദേശമെങ്കിലും ഇന്ത്യക്കാർക്ക് സ്വന്തം പോലെയാണ് ബ്രാൻഡിനോടുള്ള സ്നേഹം. RX100, RX-Z, FZ, R15, MT-15 എന്നിങ്ങനെ ഗംഭീര മോട്ടോർസൈക്കിളുകൾ നമ്മുടെ നിരത്തുകൾക്ക് സമ്മാനിച്ച കമ്പനിയെ എങ്ങനെ സ്നേഹിക്കാതിരിക്കും അല്ലേ. ഹോണ്ടയേയും സുസുക്കിയെയും പോലെ കമ്മ്യൂട്ടർ ബൈക്കുകൾ (Commuter Bikes) മുതൽ വില കൂടിയ സൂപ്പർബൈക്കുകൾ (Superbikes) വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള യമഹയ്ക്ക് പക്ഷേ ഇന്ത്യയിലെ പ്രീമിയം ഇരുചക്ര വാഹന വിഭാഗത്തിൽ ഇതുവരെ ശോഭിക്കാനായിട്ടില്ലെന്നതാണ് സത്യം.

YZF-R3, MT-03 എന്നീ മോഡലുകളിലൂടെ രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ കമ്പനി അടുത്തിടെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരുന്നുവെങ്കിലും കാര്യമായ രീതിയിൽ ശ്രദ്ധിക്കപ്പെടാനാവാതെ പോയി. കാര്യമായ രീതിയിൽ വിറ്റഴിയാതിരുന്ന രണ്ട് ബൈക്കുകളും സർപ്രൈസായി നിർത്തലാക്കിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. നിലവിൽ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണ്. ബൈക്ക്‌വാലെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Yamaha R3 And MT-03 Bikes Discontinued in India Due To Poor Sales

കൂടാതെ രാജ്യത്തുടനീളമുള്ള യമഹ ഡീലർഷിപ്പുകൾ രണ്ട് മോഡലുകളുടെയും സ്റ്റോക്ക് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. യമഹ R3, MT-03 എന്നിവ ഇന്ത്യയിൽ CBU (കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ്) യൂണിറ്റുകളായി 2023-ലാണ് അവതരിപ്പിക്കുന്നത്. മിഡിൽ വെയ്റ്റ് വിഭാഗത്തിലേക്കുള്ള ബ്രാൻഡിൻ്റെ എൻട്രി കിടുക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പദ്ധതികളൊന്നും വേണ്ടവിധത്തിൽ വിജയിക്കാതെ പോവുകയായിരുന്നു. ഉയർന്ന വില തന്നെയായിരുന്നു പ്രധാന വില്ലൻ.

യമഹ R3 സ്പോർട്‌സ് ബൈക്കിന് 4.65 ലക്ഷം രൂപയും MT-03 നേക്കഡ് സ്ട്രീറ്റ് പ്രീമിയം മോഡലിന് 4.60 ലക്ഷം രൂപയുമായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ വർഷം ആദ്യം, യമഹ തങ്ങളുടെ മോഡലുകളെ കൂടുതൽ മത്സരക്ഷമതയുള്ളതാക്കുന്നതിനായി 1.10 ലക്ഷം രൂപയുടെ ഗണ്യമായ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി പരിഷ്ക്കരണങ്ങൾക്ക് ശേഷം 20,000 രൂപയുടെ മറ്റൊരു കുറവും വരുത്തി. എന്നാൽ ഇതൊന്നും വിൽപ്പനയിൽ പ്രതിഫലിച്ചില്ല.

Yamaha R3 And MT-03 Bikes Discontinued in India Due To Poor Sales

R3, MT-03 എന്നിവ ഒരേ പ്ലാറ്റ്ഫോം പങ്കിടുന്നതിനാൽ രണ്ട് മോട്ടോർസൈക്കിളുകളിലെയും എഞ്ചിൻ, ഷാസി, ട്രാൻസ്മിഷൻ, സസ്പെൻഷൻ എന്നിവ ഒന്നുതന്നെയാണ്. യമഹ R3 ഒരു ഫുള്‍ ഫെയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കായാണ് വരുന്നതെങ്കില്‍ MT-03 അതിൻ്റെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ്. 41.4 bhp കരുത്തിൽ പരമാവധി 29.6 Nm torque ഉത്പാദിപ്പിക്കുന്ന 321 സിസി, ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളുകളുടെ ഹൃദയം.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നിൽ അപ്സൈഡ് ഡൌൺ ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കും ആണ്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌കാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവശത്തുമുള്ളത്.

Yamaha R3 And MT-03 Bikes Discontinued in India Due To Poor Sales

R3, MT-03 എന്നിവയ്‌ക്കൊപ്പം യമഹ ഫാൻസി ഫീച്ചറുകളൊന്നും വാഗ്ദാനം ചെയ്തിരുന്നില്ലെന്നതും ആളുകളിൽ നിരാശയുണ്ടാക്കിയ വിഷയമായിരുന്നു. രണ്ട് മോട്ടോർസൈക്കിളുകളും എൽഇഡി ലൈറ്റിംഗും റൈഡർക്ക് എല്ലാ അടിസ്ഥാന വിവരങ്ങളും കാണിക്കുന്ന എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായാണ് വന്നത്. കവസാക്കി നിഞ്ച 300, കെടിഎം RC 390, അപ്രീലിയ RS 457 എന്നിവയ്‌ക്കെതിരെയാണ് R3 മത്സരിക്കുക. അതുതന്നെയാണ് പണിയായതും.

എന്തായാലും ഗുഡ് ബൈ പറഞ്ഞിറങ്ങിയതോടെ പ്രീമിയം ബൈക്ക് വിപണി പിടിക്കാമെന്ന യമഹയുടെ മോഹം ഇത്തവണയും പൊലിഞ്ഞുവെന്ന് പറയാം. നിലവിൽ എൻട്രി ലെവൽ പെർഫോമൻസ് സെഗ്‌മെൻ്റിൽ യമഹയ്ക്ക് R15, MT-15, അടുത്തിടെ പുറത്തിറക്കിയ XSR 155 എന്നിവ മാത്രമേ ഉള്ളൂ. 2026 മധ്യത്തോടെ യമഹ പുതിയ R3, MT-03 എന്നിവ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. പുതിയ യമഹ R3 പുതുക്കിയ സ്റ്റൈലിംഗും കൂടുതൽ ഫീച്ചറുകളും ലഭിക്കുന്നതിനാൽ ആളുകളിൽ ആവേശം പകർന്നേക്കുമെന്ന് വിശ്വസിക്കാം.

More from DriveSpark

Article Published On: Monday, December 15, 2025, 11:12 [IST]
English summary
Yamaha r3 and mt 03 bikes discontinued in india due to poor sales
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X