യമഹയുടെ ബെസ്റ്റ് സെല്ലറായി 71.33KM മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടർ, 10 വർഷം വാറണ്ടിയല്ലേ കൂട്ടിനുള്ളത്

സ്‌കൂട്ടറുകളും ഇന്ത്യക്കാരും തമ്മിലുള്ള പ്രണയം അത് ഒരിക്കലും അവസാനിക്കാത്ത ഒന്നായിരിക്കും. പ്രായോഗികത എന്നൊരൊറ്റ കാര്യത്തിലൂടെ എല്ലാ വീടുകളിലും ഇടംപിടിച്ച ഗിയർലെസ് സ്‌കൂട്ടറുകൾ പാവങ്ങളുടെ കാറും പെട്ടിഓട്ടോറിക്ഷയുമെല്ലാമാണ്. അത്തരത്തിൽ സാധനങ്ങൾക്കയറ്റി കൊണ്ടുപോവാനായിട്ടാണ് പലരും സ്‌കൂട്ടറുകളെ ഉപയോഗിക്കുന്നത്. ഹോണ്ടയുടെയും ടിവിഎസിൻ്റെയും ആധിപത്യമാണ് സ്‌കൂട്ടർ വിഭാഗത്തിലുള്ളതെങ്കിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി പണംവാരാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് കൃത്യമായി കഴിയുന്നുണ്ട്. ഫാസിനോ, റേ ZR, എയ്റോക്‌സ് എന്നീ മൂന്ന് മോഡലുകളിലൂടെയാണ് കമ്പനി പണംവാരുന്നത്. വേറെ ഒരു കമ്പനിക്കും കഴിയാത്തൊരു ടെക്‌നോളജിയാണ് യമഹയുടെ വിജയം.

അതായത് മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് യമഹയുടെ സ്‌കൂട്ടറുകളിൽ ഒരുക്കിയിട്ടുള്ളത്. അതിനാൽ വാങ്ങാനും ഒരുപാട് പേർ മുമ്പോട്ട് വരുന്നുമുണ്ട്. 2025 ഒക്ടോബർ മാസത്തിൽ കമ്പനിയുടെ മോഡൽ നിരയിൽ ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് റേ ZR ആണ്. 23.23 ശതമാനത്തിൻ്റെ വിൽപ്പന വളർച്ചയുമായിട്ടാണ് യമഹയുടെ ജാപ്പനീസ് സ്‌കൂട്ടർ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

Yamaha Ray ZR 125 Hybrid Scooter Posted 22 738 Unit Sales In October 2025

അതായത് പോയമാസം റേ ZR സ്‌കൂട്ടറിൻ്റെ 22,738 യൂണിറ്റുകൾ യമഹ നിരത്തിലെത്തിച്ചു. കഴിഞ്ഞ വർഷം ഇതേമാസം വിറ്റ 18,451 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വാർഷിക വിൽപ്പനയിൽ ഇത്രയും നേട്ടമുണ്ടാക്കാൻ വാഹനത്തിനായിരിക്കുന്നത്. ഒരു വർഷം മുമ്പത്തെ വിൽപ്പനയേക്കാൾ 4,287 യൂണിറ്റുകൾ അധികം വിൽക്കാൻ യമഹയ്ക്ക് സാധിച്ചു. FZ, MT-15, R15, ഫാസിനോ തുടങ്ങിയ മോഡലുകളുടെ കച്ചോടത്തിലെല്ലാം വലിയ നഷ്‌ടം നേരിട്ടപ്പോൾ റേയ്ക്കൊപ്പം എയ്റോക്‌സും മാത്രമാണ് വിൽപ്പനയിൽ വളർച്ച കൈവരിച്ചിരിക്കുന്നത്.

75,326 മുതൽ 87450 രൂപ വരെ എക്സ്ഷോറൂം വില വരുന്ന യമഹയുടെ ഈ ഹൈബ്രിഡ് സ്‌കൂട്ടർ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ്. അതോടൊപ്പം 10 വര്‍ഷത്തെ വാറണ്ടിയാണ് മോഡലിനൊപ്പം നൽകുന്നത്. ഇതിൽ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. E20 പെട്രോളുമായു പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് യമഹ സ്‌കൂട്ടറിൻ്റെ ഹൃദയം.

Yamaha Ray ZR 125 Hybrid Scooter Posted 22 738 Unit Sales In October 2025

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 10.3 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഹൈ പെർഫോമൻസായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് മികച്ച ടോർക്ക് നൽകുന്നതിനായി എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ, സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും എഞ്ചിനൊപ്പം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്‌സിലറേഷനും മെച്ചപ്പെടുത്താൻ എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ റേയുടെ 2025 മോഡലിലാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും (SMG) ഉപയോഗിച്ചിരിക്കുന്നതിനാൽ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. ഇതുതന്നെയാണ് സെഗ്മെന്റിൽ യമഹയുടെ കരുത്തും.

Yamaha Ray ZR 125 Hybrid Scooter Posted 22 738 Unit Sales In October 2025

ഹൈബ്രിഡ് ഗിയർലെസ് സ്‌കൂട്ടറിന്റെ പുതുക്കിയ മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന പുതിയൊരു TFT ഡിജിറ്റൽ കൺസോളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, 21 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയാണ് റേയിലെ മറ്റ് സവിശേഷതകൾ.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി യമഹ റേ ZR ഹൈബ്രിഡ് സ്‌കൂട്ടറിൻ്റെ മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ സെഗ്മെൻ്റിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് റേയുടെ മത്സരം.

More from DriveSpark

Article Published On: Tuesday, November 25, 2025, 6:00 [IST]
English summary
Yamaha ray zr 125 hybrid scooter posted 22738 unit sales in october 2025
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X