10 വർഷം വാറണ്ടിയും 71.33KM മൈലേജും; ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ഡിമാന്റ് കണ്ട് കണ്ണുതള്ളി യമഹ

ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയോടും ടിവിഎസിനോടും സുസുക്കിയോടും ഹീറോയോടുമെല്ലാം മത്സരിച്ച് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ (Yamaha). പല മോഡലുകൾക്കൊണ്ട് പരീക്ഷണം നടത്തിയിരുന്നെങ്കിലും യമഹയ്ക്ക് ബ്രേക്ക്ത്രൂ ലഭിച്ചത് റേ ZR, ഫാസിനോ എന്നിവയിലൂടെയായിരുന്നു. ഫാമിലി, ലേഡീസ് സ്‌കൂട്ടറായി ഫാസിനോ കളംനിറയുമ്പോൾ യൂത്തൻമാരുടെ ഫേവറീറ്റായി സ്പോർട്ടി പതിപ്പായ റേ മാറുന്നു. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ ഇവയിൽ ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ആയതിനാൽ ഇവരെ വിശ്വസിച്ച് കാലങ്ങളോളം കൊണ്ടുനടക്കാനാവും.

നല്ല വിശ്വാസ യോഗ്യമായ എഞ്ചിനാണ് യമഹ സ്‌കൂട്ടറുകളുടെ പ്രത്യേകത. 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ നോക്കുമ്പോൾ യമഹയുടെ ബെസ്റ്റ് സെല്ലറായി മാറിയിരിക്കുന്നത് യൂത്തൻമാരുടെ ഫേവറീറ്റായ റേ ZR 125 ഗിയർലെസ് സ്‌കൂട്ടറാണ്. പോയമാസം മോഡൽ വാങ്ങാനെത്തിയത് 27,280 പേരോളമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തെ 16,542 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ 64.91 ശതമാനത്തിന്റെ വളർച്ചയാണ് റേയ്ക്ക് സംഭവിച്ചിരിക്കുന്നത്.

Yamaha Ray ZR 125 Scooter Sales Grown By 64 91 Per Cent In September 2025

അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ റേയുടെ 10,738 യൂണിറ്റുകൾ യമഹയ്ക്ക് അധികമായി വിൽക്കാനായെന്ന് സാരം. നിലവിൽ യമഹയുടെ മൊത്തം വിൽപ്പനയുടെ 37.21 ശതമാനവും ഈ ഗിയർലെസ് സ്‌കൂടട്റാണ് സംഭാവന ചെയ്യുന്നത്. പ്രതിമാസ കണക്കുകൾ നോക്കിയാലും റേ ZR 125 മോഡലിന്റെ വിൽപ്പനയിൽ 31.97 ശതമാനത്തിന്റെ വർധനവ് നേടാനായിട്ടുണ്ട്. 2025 ഓഗസ്റ്റിൽ കച്ചോടം 20,671 യൂണിറ്റായിരുന്നു.

കൃത്യമായ ഇടവേളകളിൽ എല്ലാ മോഡലുകളേയും പരിഷ്ക്കരിക്കുന്നത് യമഹയുടെ ഹോബിയാണ്. 2025 മോഡൽ ഇയറിലേക്ക് അടുത്തിടെ റേ ZR 125 ഹൈബ്രിഡ് സ്‌കൂട്ടറിനെ കമ്പനി നവീകരിച്ചിരുന്നു. 75,326 മുതൽ 87450 രൂപ വരെ എക്സ്ഷോറൂം വില വരുന്ന വണ്ടി രാജ്യത്ത് വിൽപ്പനയ്‌ക്കുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി സ്‌കൂട്ടറുകളിൽ ഒന്നാണെന്നതും പ്രത്യേകം പറയേണ്ട കാര്യമാണ് കേട്ടോ.

Yamaha Ray ZR 125 Scooter Sales Grown By 64 91 Per Cent In September 2025

സ്പോർട്ടി ലുക്കുള്ള ഗിയർലെസ് സ്‌കൂട്ടറിന് എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ പോലുള്ള പ്രായോഗികമായ മാറ്റങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഹൈ പെർഫോമൻസായിട്ടുള്ള ബാറ്ററി ഉപയോഗിച്ച് ഹൈ ടോർക്ക് നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഭാരം വഹിച്ച് കയറ്റം കയറുമ്പോഴും മറ്റും ആക്‌സിലറേഷനും മെച്ചപ്പെടുത്താൻ എൻഹാൻസ്ഡ് പവർ അസിസ്റ്റ് ഫംഗ്ഷൻ സഹായിക്കുമെന്ന് യമഹ അവകാശപ്പെടുന്നു.

മൈലേജ് കൂട്ടുവാനായി യമഹ റേ RZ 125 സ്‌കൂട്ടറിൽ സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ടേ. ഹൈബ്രിഡ് ഗിയർലെസ് സ്‌കൂട്ടറിന്റെ പുതുക്കിയ മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിൾ മാപ്പുമായി ഇന്റഗ്രേറ്റ് ചെയ്‌ത ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന പുതിയൊരു TFT ഡിജിറ്റൽ കൺസോളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

Yamaha Ray ZR 125 Scooter Sales Grown By 64 91 Per Cent In September 2025

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, 21 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയാണ് റേയിലെ മറ്റ് സവിശേഷതകൾ. E20 ഫ്യുവലുമായി പൊരുത്തപ്പെടുന്ന 125 സിസി ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിൻ തന്നെയാണ് റേ ZR 125 ഹൈബ്രിഡിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 10.3 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

സൈലന്റ് സ്റ്റാര്‍ട്ടപ്പിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്ററും (SMG) ഉപയോഗിച്ചിരിക്കുന്നതിനാൽ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. ഇതുതന്നെയാണ് സെഗ്മെന്റിൽ യമഹയുടെ കരുത്തും. റേZR സ്‌കൂട്ടറിന് 10 വര്‍ഷത്തെ വാറണ്ടിയാണ് യമഹ നൽകുന്നത്. ഇതിൽ 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കും. വിൽപ്പന ഉയർന്നത് സ്കൂട്ടർ വിഭാഗത്തിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ജാപ്പനീസ് ബ്രാൻഡിനെ സഹായിച്ചേക്കും.

More from DriveSpark

Article Published On: Tuesday, October 28, 2025, 9:11 [IST]
English summary
Yamaha ray zr 125 scooter sales grown by 64 91 per cent in september 2025
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X