ഇനി 10 വർഷത്തേക്ക് വാറണ്ടി, ടെൻഷൻ ഇല്ലാതെ യമഹയുടെ സ്‌കൂട്ടറുകളും ബൈക്കുകളും വാങ്ങിക്കോ

ഒരു വാഹനം വാങ്ങുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന കാര്യമായിരിക്കും മെയിന്റനെൻസും വാറണ്ടിയുമെല്ലാം. ഇരുചക്ര വാഹനങ്ങളാണെങ്കിൽ കാര്യമായ പരിഗണന കൊടുക്കാറില്ലെങ്കിലും ഹോണ്ട പോലുള്ള കമ്പനികൾ തങ്ങളുടെ ടൂവീലറുകൾക്ക് 10 വർഷം വരെ വാറണ്ടി വാഗ്‌ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ടൂവീലർ നിർമാണ രംഗത്ത് ഇത്രയും നീണ്ട കാലയളവിലേക്ക് വാറണ്ടി പിന്തുണ കൊടുക്കുന്ന അധികം ബ്രാൻഡുകളൊന്നും ഇന്ത്യയിലില്ലെന്ന് വേണം പറയാൻ. എന്നാൽ ഹോണ്ടയ്ക്ക് ഭീഷണിയുയർത്തിക്കൊണ്ട് ഇപ്പോഴിതാ ജാപ്പനീസ് ബ്രാൻഡായ യമഹ മുമ്പോട്ട് വന്നിരിക്കുകയാണ്. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ 40 വർഷത്തെ ചരിത്രം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യമഹയുടെ ഈ നീക്കം.

ഈ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾക്ക് 10 വർഷത്തെ വാറണ്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള വരവ് എന്തായാലും ആളുകളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഇനി ആശങ്കകളൊന്നുമില്ലാതെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ സ്‌കൂട്ടറുകളും ബൈക്കുകളും സാധാരണക്കാർക്ക് വരെ വാങ്ങിക്കാം. വിൽപ്പനാനന്തര സേവനങ്ങൾ മികച്ച രീതിയിൽ തന്നെ ഉറപ്പുവരുത്താനാണ് യമഹയുടെ ഈ പദ്ധതി.

Yamaha Scooters and Bikes Now Available With 10-Year Warranty

10 വർഷം വരെ സ്റ്റാൻഡേർഡ് വാറണ്ടിയല്ല കേട്ടോ നൽകുന്നത്. പകരം സ്റ്റാൻഡേർഡായി 2 വർഷത്തെ വാറണ്ടിയും അതിന്പുറമേ 8 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് വാഗ്ദാനം ചെയ്യുന്നത്. MT-03, R3 പോലുള്ള വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ വിപണനം ചെയ്യുന്ന ടൂവീലർ മോഡലുകൾക്ക് ഈ വാറണ്ടി കാലയളവ് ഉപയോഗപ്പെടുത്താനാവില്ലെന്നതും പ്രത്യേകം ഓർമിക്കണേ. പകരം യമഹയുടെ മെയ്ഡ് ഇൻ ഇന്ത്യ വാഹനങ്ങൾക്ക് മാത്രമാവും 10 വർഷത്തെ വാറണ്ടി പീരീഡ് ബാധകമാവൂ.

ഈ എക്സ്റ്റൻഡഡ് വാറണ്ടി കാലയളവിൽ വാഹനങ്ങളുടെ എഞ്ചിൻ, ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയ്ക്കെല്ലാം കവറേജ് ബാധകമായിരിക്കും. ഇത് പരിമിതമായ കാലയളവിലേക്കുള്ള ഓഫർ മാത്രമാണെന്നും യമഹ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട് കേട്ടോ. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള കമ്പനിയുടെ 40 വർഷത്തെ നാഴികക്കല്ലിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ആനുകൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

Yamaha Scooters and Bikes Now Available With 10-Year Warranty

ഈ പരിമിതകാല ഓഫറിന്റെ ഭാഗമായി യമഹ തങ്ങളുടെ സ്കൂട്ടറുകളായ ഫാസിനോ 125 Fi, റേ Fi, എയറോക്‌സ് 155 വേർഷൻ S എന്നിവയുടെ വാറണ്ടി 1 ലക്ഷം കിലോമീറ്റർ വരെയും FZ സീരീസ്, MT-15, R15 മോട്ടോർസൈക്കിൾ നിരയുടെ വാറണ്ടി 1,25,000 കിലോമീറ്റർ വരെയും നീട്ടിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. വാഹനം വിൽക്കുമ്പോൾ അടുത്ത ഉടമയ്ക്കും ഈ വാറണ്ടി കൈമാറാനാവുമെന്നതും സവിശേഷമായ കാര്യമാണ്.

ഇത് യമഹയുടെ ഇരുചക്ര വാഹനങ്ങളുടെ റീസെയിൽ വാല്യുവും കൂട്ടുന്ന സംഗതിയാണ്. പുതുതായി ടൂവീലറുകൾ വാങ്ങുന്നവർക്ക് സ്റ്റാൻഡേർഡ് വാറണ്ടി കാലയളവ് അവസാനിച്ച് ഴിഞ്ഞാൽ നാമമാത്രമായ ചെലവിൽ ഈ എക്സ്റ്റൻഡഡ് വാറണ്ടി തെരഞ്ഞെടുക്കാനാവും. ഇനി യമഹയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ അടുത്തിടെ തങ്ങളുടെ മാക്‌സി സ്‌കൂട്ടറായ എയ്റോക്‌സിന്റെ പുത്തൻ പതിപ്പ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

Yamaha Scooters and Bikes Now Available With 10-Year Warranty

പുതിയ കളര്‍ ഓപ്ഷനുകളും പുതുക്കിയ ഗ്രാഫിക്‌സുകളുമായാണ് ഏറ്റവും പുതിയ 2025 മോഡൽ യമഹ എയ്റോക്‌സ് പുറത്തിറക്കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ വേര്‍ഷന്‍ S പതിപ്പുകൾ റേസിംഗ് ബ്ലൂ, ഐസ് ഫ്‌ലൂ വെര്‍മില്യണ്‍ എന്നീ പുത്തൻ നിറങ്ങളിൽ ഇനി മുതൽ സ്വന്തമാക്കാം. OBD-2B മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 155 സിസി, ലിക്വിഡ്-കൂള്‍ഡ്, 4-സ്‌ട്രോക്ക് SOHC എഞ്ചിനാണ് എയ്‌റോക്‌സ് 155 സിസിയുടെ ഹൃദയം.

8,000 ആര്‍പിഎമ്മില്‍ 15.0 bhp പവറും 6,500 ആര്‍പിഎമ്മില്‍ 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനൊപ്പം വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS) എന്നിവ പോലുള്ള ഫീച്ചറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ കീലെസ് ആക്സസ്, ആന്റി-ലോക് ബ്രേക്കിംഗ് സിസ്റ്റം (ABS), മോട്ടോര്‍സൈക്കിള്‍-ടൈപ്പ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും എയ്റോക്‌സിലെ ഹൈലൈറ്റുകളാണ്.

More from DriveSpark

Article Published On: Thursday, May 15, 2025, 18:07 [IST]
English summary
Yamaha scooters and bikes now available with 10 year warranty
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X