പെട്രോൾ സ്‌കൂട്ടർ എടുക്കാൻ വരട്ടെ, അടുത്ത വർഷം വിപണിയിലെത്തുന്നത് അഡാറ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ മുഖഛായ തന്നെ മാറിക്കഴിഞ്ഞു. പണ്ട് സ്റ്റാർട്ടപ്പ് ബ്രാൻഡുകളായ ഓലയും ഏഥറുമെല്ലാം വിരാജിച്ചിരുന്ന വിഭാഗം ഇപ്പോൾ ബജാജ്, ടിവിഎസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ വമ്പൻമാരുടെ കൈകളിലാണ്. ഇതിനിടയ്ക്ക് ആക്‌ടിവ ഇവിയുമായി ഹോണ്ട കളത്തിലെത്തിയെങ്കിലും ഉയർന്ന വിലയും കുറഞ്ഞ റേഞ്ചും കാരണം ശോഭിക്കാനാവാതെ പോയി. ഒപ്പം കേരളം പോലുള്ള വിപണികളിൽ മോഡൽ വിപണനത്തിന് എത്തിക്കാതിരുന്നതും വലിയ തിരിച്ചടിയായിരുന്നു. അടുത്തത് യമഹയുടെ ഊഴമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെ ഒരിടവേളയ്ക്ക് ശേഷം വൈദ്യുത സ്‌കൂട്ടർ വിപണി വീണ്ടും ഉണരുകയാണ്.

അതിനായി അണിനിരക്കുന്നത് പുത്തൻ പുതിയ മോഡലുകളാണ്. കുറഞ്ഞ ചെലവിൽ ദൈനംദിന ആവശ്യങ്ങൾ നടപ്പിലാക്കാൻ പുതിയൊരു ഇവി വാങ്ങിയാലോ എന്ന് ആലോചിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം ചാകരയായിരിക്കും. മിടുക്കരായ നിരവധി ബാറ്ററി വാഹനങ്ങളാണ് രാജ്യത്തേക്ക് കടന്നുവരാൻ ഒരുങ്ങുന്നത്. അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന 5 പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെട്ട് വെച്ചോ.

yamaha aerox e

യമഹ എയറോക്‌സ്-ഇ: രാജ്യത്തെ മാക്‌സി സ്‌കൂട്ടർ വിപണി കീഴടക്കിയ യമഹ എയറോക്‌സിന്റെ പൂർണ ഇലക്ട്രിക് പതിപ്പിനെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ആദ്യം അതായത് 2026-ൽ വിൽപ്പനയ്‌ക്കെത്താൻ പദ്ധതിയിട്ടിരിക്കുന്ന എയറോക്‌സ്-ഇയിൽ 3 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിവെച്ചിരിക്കുന്നത്. 9.4 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 48 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഒപ്പം സിംഗിൾ ചാർജിൽ 106 കിലോമീറ്റർ റേഞ്ചും വാഹനത്തിൽ അവകാശപ്പെടുന്നുണ്ട്.

ഡിസൈനിൻ്റെ കാര്യത്തിൽ ചെറിയ ഇലക്ട്രിക്-നിർദ്ദിഷ്ട മാറ്റങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ICE എഞ്ചിൻ മോഡലിലൂടെ പരിചിതമായ സ്റ്റൈലിംഗ് തന്നെയാണ് യമഹ എയറോക്‌സ്-ഇ പിന്തുടർന്നിരിക്കുന്നത്. ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഒരു പ്രത്യേക റിവേഴ്സ് മോഡും ഇതിൻ്റെ പ്രത്യോകതയാണ്. സ്മാർട്ട് കീ സിസ്റ്റം, 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇലക്ട്രിക് സ്കൂട്ടർ വരിക.

yamaha ec-06

യമഹ EC-06: എയറോക്‌സ്-ഇവിക്കൊപ്പം അടുത്ത വർഷം ആദ്യ പാദത്തിൽ പുറത്തിറങ്ങുന്ന EC-06 ഇലക്‌ട്രിക് സ്‌കൂട്ടറിനെയും യമഹ പുറത്തിറക്കിയിരുന്നു. റിവർ ഇൻഡിയെ അടിസ്ഥാനമാക്കിയാണ് ഈ മോഡസിനെ ഒരുക്കിയിരിക്കുന്നത്. ഉയർന്ന ശേഷിയുള്ള 4 kWh ഫിക്സഡ് ബാറ്ററി പായ്ക്കമായി വരുന്ന യമഹയുടെ ഈ പുത്തൻ ഇലക്ട്രിക് ടൂവീലറിന് ഫുൾ ചാർജിൽ 160 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കുന്നതാണ്. എൽസിഡി ക്ലസ്റ്റർ, ബിൽറ്റ്-ഇൻ ടെലിമാറ്റിക്സ്, റൈഡിംഗ് മോഡുകൾ, റിവേഴ്സ് മോഡ് എന്നിവ പോലുള്ള ഫീച്ചറുകളും വാഹനത്തിൽ കൊടുത്തിട്ടുണ്ട്.

പുത്തൻ ബജാജ് ചേതക്: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക് അടുത്ത വർഷം പുതുതലമുറയിലേക്ക് ചേക്കേറും. ഇതിൻ്റെ ഭാഗമായി ഇവിയുടെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ടെയിൽ ലൈറ്റ്, റിയർ ടയർ ഹഗ്ഗർ, ഫ്ലാറ്റർ സീറ്റ്, പുതിയ സ്വിച്ച് ഗിയർ കൺസോൾ എന്നിവ നൽകിയായിരിക്കും ഇവിയെ മിനുക്കിയെടുക്കുക. നിലവിലുള്ള 3.5 kWh ബാറ്ററി പായ്ക്ക് നിലനിർത്താൻ സാധ്യതയുള്ളതിനാൽ ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്റർ റേഞ്ചാവും ഇവിക്കുണ്ടാവുക.

simple one

സിമ്പിൾ എനർജി ഫാമിലി സ്കൂട്ടർ: ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിക്കായി ഒരു പുതിയ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിൽ അടുത്ത വർഷം അവതരിപ്പിക്കും. മിനിമലിസ്റ്റിക് ഡിസൈൻ ഭാഷ എടുത്തുകാണിക്കുന്ന ഡിസൈൻ പേറ്റൻ്റും അടുത്തിടെ പുറത്തുവന്നിരുന്നു. നീളമുള്ള ഫ്ലാറ്റ് സീറ്റ്, എൽഇഡി ഹെഡ്‌ലാമ്പ്, കട്ടിയുള്ള സൈഡ് ബോഡി പാനലുകൾ, ഫ്ലാറ്റ് ഫ്ലോർബോർഡ് എന്നിവയെല്ലാം ഇതിലെ പ്രത്യേകതകളായിരിക്കും.

ഏഥർ EL: ഇന്ത്യൻ വിപണിക്കായി നിരവധി പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌ത് മുമ്പോട്ട് പോവുകയാണ് ഏഥർ എനർജി. ഈ വർഷം ഓഗസ്റ്റിൽ കമ്പനി ന്യൂജെൻ ഇവികൾ്കകായുള്ള EL പ്ലാറ്റ്‌ഫോം പ്രദർശിപ്പിച്ചിരുന്നു. നൂതനമായിട്ടുള്ള ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം (AEBS), ഇൻ്റഗ്രേറ്റഡ് ഓൺ-ബോർഡ് ചാർജറുള്ള പുതിയ ചാർജ് ഡ്രൈവ് കൺട്രോളർ എന്നിവ ഉൾപ്പെടുത്തിയാവും ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകൾ വിപണിയിലെത്തുക.

More from DriveSpark

Article Published On: Saturday, November 22, 2025, 12:36 [IST]
English summary
Yamaha to ather upcoming new electric scooters to launch in india next year
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X