50,000 രൂപയേയുള്ളൂ, ഫുൾചാർജിൽ 120 KM റേഞ്ച് കിട്ടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

ഇലക്‌ട്രിക് സ്‌കൂട്ടറുകളോടുള്ള ഇന്ത്യക്കാരുടെ പ്രണയം കൂടിവരികയാണ്. പെട്രോളടിച്ച് നഗരം ചുറ്റുന്നതിലും ലാഭമാണ് പച്ച നമ്പർപ്ലേറ്റ് ഘടിപ്പിച്ച നിശബ്‌ദർ എന്ന് നമ്മളും മനസിലാക്കിക്കഴിഞ്ഞു. സ്മാർട്ട്ഫോണുകൾ വാങ്ങുന്ന വിലയ്ക്ക് വരെ ഇവികൾ സുലഭമായതോടെ ആളുകൾ ഇരട്ടി സന്തോഷത്തിലാണ്. കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തപ്പിനടക്കുന്നവർക്ക് നിരവധി ഓപ്ഷനുകളും ഉള്ളതിനാൽ കമ്പനികളും പണംവാരുന്നുണ്ട്. സീലിയോ ഇബൈക്ക്‌സ് പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഈ സെഗ്മെന്റിൽ ഇപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കുന്നത്. നിരവധി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള ബ്രാൻഡ് അടുത്തിടെയായി പരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്.

വിപണിയിലെ കടുത്ത മത്സരത്തെ നേരിടാനായി സെലിയോ ഇ മൊബിലിറ്റി തങ്ങളുടെ ഈവ ഇലക്ട്രിക് സ്കൂട്ടറിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. മെച്ചപ്പെട്ട പെർഫോമൻസ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സിറ്റി യാത്രാ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. ഇതിൽ ഒരു ലിഥിയം അയൺ ബാറ്ററി മോഡൽ രണ്ട് ജെൽ ബാറ്ററി വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ZELIO Eeva Facelift Electric Scooter Launched In India Price Starts From Rs 50 000

ഈവ ഇലക്ട്രിക് സ്കൂട്ടറിന്റെ ലിഥിയം അയൺ ഓപ്ഷനുകളിൽ 90 മുതൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 60V/30AH മോഡലും, 69,000 രൂപ വിലയുള്ള 120 കിലോമീറ്റർ റേഞ്ചുള്ള 74V/32AH മോഡലുമാണ് ഉൾപ്പെടുന്നത്. ജെൽ ബാറ്ററി വേരിയന്റുകളിൽ 50,000 രൂപ വിലയുള്ള 80 കിലോമീറ്റർ റേഞ്ചുള്ള 60V/32AH വേരിയന്റും, 54,000 രൂപ വിലയുള്ള 100 കിലോമീറ്റർ റേഞ്ചുള്ള 72V/42AH പതിപ്പുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ഈവ ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായതിനാൽ തന്നെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗത മാത്രമാണ് കൈവരിക്കാൻ കഴിയുക. 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള ഈ സ്കൂട്ടറിൽ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 60/72V BLDC മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സീലിയോ അവകാശപ്പെടുന്നു. വെറും 85 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് 150 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയും.

ZELIO Eeva Facelift Electric Scooter Launched In India Price Starts From Rs 50 000

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ബാറ്ററി ടൈപ്പ് അനുസരിച്ച് ചാർജിംഗ് സമയം വ്യത്യാസപ്പെടുമേ. ഇലക്ട്രിക് സ്കൂട്ടറിന്റെ ലിഥിയം അയൺ മോഡലുകൾ പൂർണ ചാർജിൽ എത്താൻ 4 മണിക്കൂർ ആവശ്യമാണ്. ജെൽ വകഭേദങ്ങൾക്ക് പൂർണമായി ചാർജ് ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ സമയം വേണ്ടിവരുമെന്നും സീലിയോ പറയുന്നു. സ്കൂട്ടറിൽ രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്.

12 ഇഞ്ച് വീലുകളുമായി വരുന്ന സീലിയോ ഈവ ഫെയ്‌സ്‌ലിഫ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിൽ 90/90-12 സെക്ഷൻ ടയറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷനായി ഇവിയിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളും സജ്ജീകരിച്ചിരിക്കുന്നു. താങ്ങാനാവുന്ന വിലയിലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും സീലിയോ ഇ ബൈക്ക് പിശുക്ക് കാട്ടിയിട്ടൊന്നുമില്ല.

ZELIO Eeva Facelift Electric Scooter Launched In India Price Starts From Rs 50 000

ഡിജിറ്റൽ ഡിസ്‌പ്ലേ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറം, പാർക്കിംഗ് ഗിയർ, യുഎസ്ബി ചാർജിംഗ് പോർട്ട്, പാസഞ്ചർ ഫുട്‌റെസ്റ്റ് തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഈവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിണിയിലെത്തുന്നത്. ബ്ലാക്ക്, വൈറ്റ്, ബ്ലു, ഗ്രേ എന്നീ മുൻ കളർ ഓപ്ഷനുകൾ സ്കൂട്ടർ നിലനിർത്തിയിട്ടുമുണ്ട്. വാഹനത്തിന് രണ്ട് വർഷത്തെ വാറണ്ടിയും ഇവിയിലെ ബാറ്ററി പായ്ക്കിന് ഒരു വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 9, 2025, 17:45 [IST]
English summary
Zelio eeva facelift electric scooter launched in india price starts from rs 50000
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X