ഐഫോൺ വാങ്ങുന്ന പൈസ പോലുമില്ല, 51,551 രൂപയ്ക്ക് 90 KM റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി സീലിയോ

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പ്രചാരമേറിവരികയാണ്. വിവിധ തരത്തിലുള്ള മോഡലുകളാൽ സമ്പന്നമായി മാറിയിട്ടുമുണ്ട് നമ്മുടെ വാഹന വിപണി. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്ന വിലയിൽ പോലും ഇവികൾ സ്വന്തമാക്കാനാവുമെന്നതാണ് കൌതുകകരമായ കാര്യം. വലിയ ഫാൻസി ഫീച്ചറുകൾ ഒന്നുമില്ലെങ്കിലും ചെറിയ യാത്രകൾക്ക് ഒക്കെ ഇവൻമാർ മിടുക്കൻമാരാണ്. ഒന്നുമില്ലെങ്കിലും 100 രൂപയ്ക്ക് മുകളിൽ കൊടുത്ത് പെട്രോൾ അടിക്കാതെ ചുമ്മാ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതിന്റെ ഹരം ഒന്ന് വേറെ തന്നെയാണ്. എന്നിരുന്നാലും ഭൂരിഭാഗം ആളുകൾക്കും ഇവി വാങ്ങാൻ ലക്ഷങ്ങൾ മുടക്കാനൊന്നും താത്പുമര്യമുണ്ടാവില്ല.

സീലിയോ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ സജീവമായതോടെ ഇത്തരക്കാർക്ക് പോലും ഇന്ന് നിരവധി മോഡലുകൾ വിപണിയിൽ നിന്നും തിരഞ്ഞെടുക്കാനാവും. ഇപ്പോഴിതാ ചെറിയ പൈസയ്ക്ക് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ സീലിയോ ഇ മൊബിലിറ്റി. ഈവ സീരീസിലേക്കാണ് പുത്തൻ പുതിയ മൂന്ന് ഇവികൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Zelio Eeva Low Speed Electric Scooters Launched In India Price Starts From Rs 51 551

ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനായി ഈവ ഇക്കോ LX, ഈവ ഇക്കോ ZX, ഈവ ZX എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. യുവ റൈഡർമാർ, സ്ത്രീകൾ, സുരക്ഷിതവും പ്രായോഗികവും സാമ്പത്തികവുമായ മൊബിലിറ്റിക്ക് മുൻഗണന നൽകുന്ന കുടുംബങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ ഈവ നിര നിർമിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

രാജ്യവ്യാപകമായി സീലിയോ ഡീലർഷിപ്പുകളിൽ പുതിയ ഈവ മോഡലുകൾ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഈ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്കായി ബുക്കിംഗുകൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുമുണ്ട്. ഇനി ഈവ ഇക്കോ LX, ഈവ ഇക്കോ ZX, ഈവ ZX എന്നിവയുടെ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരാം. വാങ്ങാൻ പ്ലാനുണ്ടേൽ തുർന്ന് വായിച്ചോളൂ.

Zelio Eeva Low Speed Electric Scooters Launched In India Price Starts From Rs 51 551

ഈവ ഇക്കോ LX: ദൈനംദിന സിറ്റി യാത്രയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മോഡലിന് വെറും 51,551 രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സിംഗിൾ ചാർജിൽ 60 മുതൽ 90 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമായ ഇവി സാധാരണക്കാർക്കെല്ലാം താങ്ങാനാവും. ഫുൾ ചാർജിൽ 1.5 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന 48/60V BLDC മോട്ടോർ ഉപയോഗിച്ചാണ് ഈവ ഇക്കോ LX പ്രവർത്തിക്കുന്നത്.

48-60V/32Ah ജെൽ, 60V/30Ah ലിഥിയം ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമായ ഇക്കോ LX ഇവിയുടെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഇരുവശത്തും ഡ്രം ബ്രേക്കുകൾ, ഹൈഡ്രോളിക് സസ്‌പെൻഷൻ, സ്ഥിരതയുള്ളതും സുഖകരവുമായ നഗര യാത്രകൾക്കായി മുന്നിലും പിന്നിലും 3.00-10 സെക്ഷൻ ടയറുകൾ എന്നിവയെല്ലാമാണ് സീലിയോ ഒരുക്കിയിരിക്കുന്നത്. വിശാലമായ 36 ലിറ്റർ ബൂട്ട് സ്പേസ്, ഈടുനിൽക്കുന്ന ഷാസി, കൺട്രോളർ, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലൂ ഫിനിഷുകൾ എന്നിവയും സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.

Zelio Eeva Low Speed Electric Scooters Launched In India Price Starts From Rs 51 551

ഈവ ഇക്കോ ZX: 53,551 രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന പുതിയ ഈവ ഇക്കോ ZX അതിന്റെ യുണീക് സ്റ്റൈൽ അപ്‌ഗ്രേഡുമായാണ് വരുന്നത്. വിശ്വസനീയമായ 48/60V BLDC മോട്ടോർ, സിംഗിൾ ചാർജിൽ 60-90 കിലോമീറ്റർ റേഞ്ച്, 1.5 യൂണിറ്റ്/ചാർജ് ഉപഭോഗം എന്നിവയെല്ലാമാണ് ഇവിയുടെ പ്രത്യേകതകൾ. 12-32Ah ജെൽ, 60V/30Ah ലിഥിയം ബാറ്ററി ഓപ്ഷനുകളിലും ഈ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ, ഹൈഡ്രോളിക് സസ്‌പെൻഷൻ, 90-90/12 ഫ്രണ്ട്, 90-100/10 റിയർ ടയറുകൾ എന്നിവ ഒരുക്കിയിരിക്കുന്നതിനാൽ ഈവ ഇക്കോ ZX ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് മികച്ച റോഡ് പ്രസൻസും കൺട്രോളും സീലിയോ ഇ മൊബിലിറ്റി ഉറപ്പാക്കുന്നു. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് മോഡൽ വിപണിയിലെത്തിയിരിക്കുന്നത്.

ഈവ ZX: 65,051 രൂപയുടെ എക്സ്ഷോറൂം വില വരുന്ന ഈവയുടെ ഈ വേരിയന്റ് 12-32Ah/42Ah ജെൽ മുതൽ 60V/30Ah-72V/32Ah ലിഥിയം കോൺഫിഗറേഷനുകൾ വരെയുള്ള ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ ഉപയോഗിച്ച് വാങ്ങാനാവും. 60/72V BLDC മോട്ടോർ ഓപ്ഷനുകളും ഇതിലുണ്ടെന്നാണ് സീലിയോ പറയുന്നത്. ബാറ്ററി ഫുൾ ചാർജാവാൻ വെറും 1.5 യൂണിറ്റ് കറണ്ട് മതിയെന്നാണ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾ പറയുന്നത്.

ഫുൾ ചാർജിൽ ഇവിക്ക് 60-90 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും. റിയർ ഡ്രം ബ്രേക്ക്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഹൈഡ്രോളിക് സസ്‌പെൻഷൻ, രണ്ട് വീലുകളിലും 90-90/12 സെക്ഷൻ ടയറുകൾ എന്നിവയും ഈവ ZX പതിപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇത് ബ്രേക്കിംഗ് ആത്മവിശ്വാസവും യാത്രാ സുഖവും വർധിപ്പിക്കുന്ന ഘടകങ്ങൾ കൂടിയാണ്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗോൾഡൻ, ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ് എന്നിവയുൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളോടെ ഈവ ZX സ്വന്തമാക്കാം.

More from DriveSpark

Article Published On: Friday, November 7, 2025, 6:00 [IST]
English summary
Zelio eeva low speed electric scooters launched in india price starts from rs 51551
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X