ലൈസൻസ് വേണ്ട! പിള്ളേർക്ക് വാങ്ങിക്കൊടുത്താലോ? 49,500 രൂപയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

ബൈക്ക്, അല്ലെങ്കിൽ സ്‌കൂട്ടർ പോലുള്ള ഇരുചക്ര വാഹനങ്ങളോട് പ്രത്യേക താത്പര്യമുള്ളവരായിരിക്കും ടീനേജ് പ്രായക്കാർ. 18 വയസാവാതെ റോഡിലേക്ക് ടൂവീലറുമായി ഇറങ്ങാൻ സാധിക്കില്ലെന്ന വിഷമത്തിലിരിക്കുന്നവരായിരിക്കും ഇക്കൂട്ടത്തിൽ ഏറെയുമുണ്ടാവുക. നമ്മുടെ നാട്ടിലെ നിയമം ശക്തമായതിനാൽ മാതാപിതാക്കളും ഡ്രൈവിംഗിന്റെ കാര്യത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടാവാം. പ്രായപൂർത്തിയാവാതെ വണ്ടിയോടിച്ച് നടക്കുന്നവരുണ്ടെങ്കിലും അതിനെയൊന്നും അങ്ങനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ലല്ലോ. എന്നാൽ വണ്ടിയോടിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ടീനേജ് പിള്ളേർക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 10 വയസിനും 18 വയസിനും പ്രായത്തിനിടയിലുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുകയാണ്.

ഓടിക്കാൻ ലൈസൻസ് വേണ്ടാത്തത് മാത്രമല്ല, വിലയും കുറവാണെന്നത് മാതാപിതാക്കൾക്ക് ആശ്വാസമാകുന്ന കാര്യമാണ്. വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയിലുള്ളത്. ഏതുതരത്തിലുള്ള ഇവികളും വാങ്ങാൻ ആളുണ്ടെന്നതാണ് പുതിയ പരീക്ഷണങ്ങൾ നടത്താൻ കമ്പനികളെ പ്രേരിപ്പിക്കുന്നതും. സീലിയോ എന്ന പ്രമുഖ ബ്രാൻഡാണ് 10 വയസിനും 18 വയസിനും ഇടയിലുള്ളവർക്കായി ഇ-സ്കൂട്ടർ ഡിസൈൻ ചെയ്‌തിരിക്കുന്നത്.

Zelio Little Gracy Low Speed Electric Scooter Launched Price Starts From Rs 49 500

ലിറ്റിൽ ഗ്രേസി എന്നുപേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിനായി വെറും 49,500 രൂപ മാത്രമാണ് മുടക്കേണ്ടതായി വരിക. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സീലിയോ അവതരിപ്പിച്ചിരിക്കുന്ന മോഡൽ എന്തായാലും വരും ദിവസങ്ങളിൽ വലിയ ചർച്ചയായേക്കുമെന്നതിൽ സംശയമൊന്നും വേണ്ട. 10-18 വയസ് പ്രായമുള്ള ചെറുപ്പക്കാരായ റൈഡർമാരെ ലക്ഷ്യമിട്ടാണ് നോൺ-ആർടിഒ ഇലക്ട്രിക് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി തന്നെ പ്രത്യേകം പറയുന്നുമുണ്ട്.

ഇനി പുതിയ സീലിയോ ലിറ്റിൽ ഗ്രേസി ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വരാം. 48V/32AH ലെഡ് ആസിഡ് ബാറ്ററി പതിപ്പിനാണ് 49,500 രൂപ വില വരുന്നത്. അതേസമയം 60V/32AH ലെഡ് ആസിഡ് ബാറ്ററി മോഡലിനും 60V/30AH ലി-അയൺ ബാറ്ററി വേരിയന്റിനും യഥാക്രമം 52,000 രൂപയും 58,000 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ തന്നെ ക്യൂട്ടായ രീതിയിലാണ് ഇവി പണികഴിച്ചിരിക്കുന്നത്.

Zelio Little Gracy Low Speed Electric Scooter Launched Price Starts From Rs 49 500

ആകർഷണം വർധിപ്പിക്കാനായി പിങ്ക്, ബ്രൗൺ, ക്രീം, വൈറ്റ്, ബ്ലൂ, യെല്ലോ, ഗ്രീൻ എന്നീ മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ നാല് കളർ കോമ്പിനേഷനുകളിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനും സാധിക്കും. സീലിയോ ഗ്രേസിയുടെ ഓരോ മോഡലിലും 80 കിലോഗ്രാം ഭാരമുള്ള 48/60V BLDC മോട്ടോറാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. സ്കൂട്ടറിന് 150 കിലോഗ്രാം പരമാവധി ലോഡിംഗ് ശേഷിയും മണിക്കൂറിൽ 25 കിലോമീറ്റർ പരമാവധി വേഗതയുമാണുള്ളത്.

ലിറ്റിൽ ഗ്രേസി പൂർണ ചാർജാവാൻ 1.5 യൂണിറ്റ് ഊർജ്ജ ഉപഭോഗം മാത്രമാണ് വേണ്ടിവരികയെന്നും കമ്പനി പറയുന്നു. 48V/32AH ലെഡ് ആസിഡ് ബാറ്ററി പതിപ്പിന് സിംഗിൾ ചാർജിൽ 55-60 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നും 60V/32AH ലെഡ് ആസിഡ് ബാറ്ററി മോഡൽ 70 കിലോമീറ്റർ ഓടിക്കാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു. രണ്ടാമത്തെ മോഡൽ ചാർജാവാൻ 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെയാണ് സമയം വേണ്ടിവരിക.

അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ 60V/30AH ലിഥിയം അയൺ ബാറ്ററിയുള്ള ടോപ്പ് ട്രിം മോഡലിന് 8-9 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരികയെങ്കിലും പൂർണ ചാർജിൽ 70-75 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിലായാലും തരക്കേടില്ലാത്ത വിധത്തിലാണ് ഈ ഇത്തിരി കുഞ്ഞൻ ഇവിയെ സീലിയോ ഒരുക്കിയെടുത്തിരിക്കുന്നത്.

ഡിജിറ്റൽ മീറ്റർ, യുഎസ്ബി പോർട്ട്, കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറമുള്ള സെന്റർ ലോക്ക്, റിവേഴ്‌സ് ഗിയർ, പാർക്കിംഗ് സ്വിച്ച്, ഓട്ടോ-റിപ്പയർ സ്വിച്ച് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർഡ്‌വെയർ വശങ്ങളിലേക്ക് വന്നാൽ ലിറ്റിൽ ഗ്രേസിക്ക് മുന്നിലും പിന്നിലും ഹൈഡ്രോളിക് സസ്‌പെൻഷൻ, ഡ്രം ബ്രേക്കുകൾ എന്നിവയും ലഭിക്കും. പിള്ളേർക്ക് മാത്രമല്ല കേട്ടോ, സ്ത്രീകൾക്കും പുരുഷൻമാർക്കുമെല്ലാം ഒരുപോലെ കൊണ്ടുനടക്കാനാവുന്ന ഇവി തന്നെയാണ് ലിറ്റിൽ ഗ്രേസി.

More from DriveSpark

Article Published On: Thursday, March 13, 2025, 9:42 [IST]
English summary
Zelio little gracy low speed electric scooter launched price starts from rs 49500
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X