ലൈസൻസും രജിസ്ട്രേഷനും വേണ്ട, 59,990 രൂപയ്ക്ക് 100 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ ബ്രാൻഡ്

ഇന്ത്യക്കാർക്കായി വൈവിധ്യമാർന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഒരുക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സീലിയോ. പല രൂപത്തിലും ഭാവത്തിലുമുള്ള ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള ബ്രാൻഡ് അടുത്തിടെയായി പരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്. വിപണിയിൽ പുതുപുത്തൻ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് വാർത്തകളിൽ ഇടംനേടുന്നത് സീലിയോയുടെ വീക്ക്‌നെസാണ്. ആളുകളെ വീണ്ടും ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി ഇപ്പോഴിതാ മെയ്ക്ക് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ സീലിയോ ഇ മൊബിലിറ്റി പുത്തനൊരു മോഡലിനെ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. താങ്ങാനാവുന്ന വില തന്നെയാണ് പുത്തൻ ബാറ്ററി സ്‌കൂട്ടറിന്റെ പ്രത്യേകതയായി പറയാവുന്നത്.

നൈറ്റ് പ്ലസ് എന്നുപേരിട്ടിരിക്കുന്ന ഇവിക്ക് 59,990 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില കുറവാണെന്ന് കരുതി ഇലക്ട്രിക് സ്‌കൂട്ടറിനെ ഒഴിവാക്കാൻ നോക്കേണ്ട കേട്ടോ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടുന്ന എല്ലാത്തരം കാര്യങ്ങളും കോർത്തിണക്കിയാണ് സീലിയോ നൈറ്റ് പ്ലസിനെ ഒരുക്കിയെടുത്തിരിക്കുന്നത്. ഒപ്പം സ്റ്റൈലിഷ് ഡിസൈൻ കൂടി ചേരുന്നതോടെ സംഭവം കളറാവും.

ZELO Knight Plus Electric Scooter Launched With 100 KM Range Priced At Rs 59 990

വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സീലിയോ ഇലക്ട്രിക് ഡീലർഷിപ്പുകളിൽ നൈറ്റ് പ്ലസ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിക്കായുള്ള ഡെലിവറി 2025 ഓഗസ്റ്റ് 20-ാം തീയതി മുതൽ ആരംഭിക്കുമെന്നും സ്റ്റാർട്ടപ്പ് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വളർന്നുവരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കിടിലൻ ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും സംയോജിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രത്തെയാണ് മോഡൽ പ്രതിനിധീകരിക്കുന്നത്.

ആയതിനാൽ വാഹനം വാങ്ങാൻ ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കാം. വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള സിംഗിൾ-ടോൺ വകഭേദങ്ങളും ബ്ലൂ, റെഡ്, യെല്ലോ, ഗ്രേ നിറങ്ങളിൽ വൈറ്റ് ആക്സന്റുകളുള്ള മാറ്റ് ഫിനിഷുകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ-ടോൺ കോമ്പിനേഷനുകളും ഉൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് സീലിയോ നൈറ്റ് പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണനത്തിന് എത്തിയിരിക്കുന്നത്.

ZELO Knight Plus Electric Scooter Launched With 100 KM Range Priced At Rs 59 990

കയറ്റങ്ങളിൽ സഹായകരമാവുന്ന ഹിൽ ഹോൾഡ് കൺട്രോൾ, സ്ഥിരമായ വേഗത നിലനിർത്തുന്നതിനുള്ള ക്രൂയിസ് കൺട്രോൾ, പാർക്ക് ചെയ്തതിനുശേഷം കുറച്ചുനേരം തെളിഞ്ഞുനിൽക്കുന്ന ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയാണ് സീലിയോയുടെ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിലെ പ്രധാന സവിശേഷതകൾ. മൊബൈൽ ഉപകരണങ്ങൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി യുഎസ്ബി ചാർജിംഗ് പോർട്ടും സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്.

1.8kWh പോർട്ടബിൾ ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് നൈറ്റ് പ്ലസിൽ സീലിയോ ഉപയോഗിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ ട്രൂ റേഞ്ച് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 1.5kW മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ഈ സ്കൂട്ടറിന് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. റിമൂവബിൾ ബാറ്ററി പായ്ക്ക് ആയതിനാൽ തന്നെ വീട്ടിൽ തന്നെ ചാർജ് ചെയ്യാൻ കഴിയും.

ZELO Knight Plus Electric Scooter Launched With 100 KM Range Priced At Rs 59 990

ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംഗതി കൂടുതൽ പ്രായോഗികമാണെന്ന് വേണം പറയാൻ. അങ്ങനെ ചെറിയ വിലയിൽ ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പറ്റിയ മോഡലുകളിൽ ഒന്നായി സീലിയോ നൈറ്റ് പ്ലസ് മാറുന്നു. ഒപ്പം ഉപയോഗിക്കാൻ രജിസ്ട്രേഷനോ ലൈസൻസോ വേണ്ടാ എന്നതും ശ്രദ്ധേയമാണ്.

സീലിയോ ഇലക്ട്രിക് നിലവിൽ ഇന്ത്യൻ വിപണിയിൽ നാല് മോഡലുകളാണ് വിൽക്കുന്നതിൽ. സൂപ്പ്, നൈറ്റ്, സെയ്ഡൻ എന്നീ മൂന്ന് ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളും RTO-രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ സെയ്ഡൻ പ്ലസ് എന്നീ മോഡലുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. SLSR ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഈ ബ്രാൻഡ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തെ പ്രവർത്തനത്തിനിടയിൽ ഇന്ത്യയിലുടനീളം ഒരു ഡീലർഷിപ്പ് ശൃംഖല സ്ഥാപിക്കാനും ബ്രാൻഡിനായിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, August 7, 2025, 16:33 [IST]
English summary
Zelo knight plus electric scooter launched with 100 km range priced at rs 59990
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X