കുറഞ്ഞ വിലയിൽ വിറയലില്ലാത്ത ക്രൂയിസർ ബൈക്ക്, കാലങ്ങൾക്ക് ശേഷം 220 സിസി മോഡലിനെ പുനരവതരിപ്പിച്ച് ബജാജ്

ക്രൂയിസർ ബൈക്കുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ബജാജ് അവഞ്ചർ. 160 സിസിയിലും 220 സിസിയിലും കുറച്ചുകാലം വിലസി നടന്ന മിടുക്കൻ രൂപംകൊണ്ടും പെർഫോമൻസും കൊണ്ടാണ് എതിരാളികളെ വിറപ്പിച്ചിരുന്നത്. ഇപ്പോൾ ന്യൂജെൻ മോഡലുകൾക്കിടയിൽ എല്ലാവരും മറുന്നുപോയെങ്കിലും ഒരു തിരിച്ചുവരവിന് കൂടി ബാല്യമുണ്ടെന്നാണ് ബജാജിന്റെ അവകാശവാദം. അതിന്റെ ഭാഗമായി ഇപ്പോഴിതാ ബജാജ് ഓട്ടോ 2026 അവഞ്ചർ സ്ട്രീറ്റ് 220 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. താങ്ങാനാവുന്ന വിലയിലാണ് ഇത്രയും നല്ലൊരു മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത് എന്നതാണ് വലിയ ഹൈലൈറ്റ്.

ക്രൂയിസർ മോട്ടോർസൈക്കിളിന് 1.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഔദ്യോഗികമായി ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെബ്‌സൈറ്റിൽ 2026 അവഞ്ചർ സ്ട്രീറ്റ് 220 കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്യുന്നു. ബജാജ് അവഞ്ചർ ക്രൂയിസ് 220 പതിപ്പിനെക്കാൾ അല്പം കൂടുതലാണ് സ്ട്രീറ്റിന്റെ വില. നിലവിൽ 160 സിസി മോഡൽ നിർത്തലാക്കിയിട്ടുണ്ടെങ്കിലും 220 സിസിയിൽ രണ്ട് വേരിയന്റുകളിൽ വാങ്ങാമെന്നത് ആളുകൾക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്.

2026 Bajaj Avenger Street Cruiser Motorcycle Launched

കൂടുതൽ സ്ട്രീറ്റ് ഓറിയന്റഡ്, കമാൻഡിംഗ് റൈഡിംഗ് പോസ്ച്ചറിനായി ലോവർ ഹാൻഡിൽബാറുള്ള പരിഷ്ക്കരിച്ച എർഗണോമിക്‌സുമായാണ് അവഞ്ചർ സ്ട്രീറ്റ് 220 വിപണിയിലെത്തിയിരിക്കുന്നത്. കുറച്ച് സ്പോർട്ടിയറാക്കുവാനായി പില്യൺ ബാക്ക്‌റെസ്റ്റും ഇതിന് കൊടുത്തിട്ടില്ല. അതേസമയം ക്രൂയിസ് 220 പതിപ്പിലെ ഉയരമുള്ള വിൻഡ്‌ഷീൽഡിന് പകരം ഒരു ചെറിയ സ്റ്റബ്ബി വൈസറാണ് സ്ട്രീറ്റിൽ ഒരുക്കിയിരിക്കുന്നത്.

ബൈക്കിൽ ബ്ലാക്ക്-ഔട്ട് തീമും എത്തിയിരിക്കുന്നത് സ്പോർട്ടി വൈബ് കൂട്ടുന്നുണ്ട്. കൂടാതെ എബണി ബ്ലാക്ക്, കോക്ക്ടെയിൽ വൈൻ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബജാജ് ഓട്ടോ 2026 അവഞ്ചർ സ്ട്രീറ്റ് 220 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. അവഞ്ചർ ക്രൂയിസ് 220 ബൈക്കിന് കരുത്ത് പകരുന്ന അതേ 220 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ബജാജ് അവഞ്ചർ സ്ട്രീറ്റിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

2026 Bajaj Avenger Street Cruiser Motorcycle Launched

ഈ സിംഗിൾ സിലിണ്ടർ എഞ്ചിന് 8,500 ആർപിഎമ്മിൽ 19 bhp പവറും 7,000 ആർപിഎമ്മിൽ 17.6 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബജാജ് തങ്ങളുടെ 220 സ്ട്രീറ്റ് മോഡലിനെ വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുന്നത് എന്നതിനാൽ വാങ്ങാനായി ആളുകൾ എത്തിയേക്കുമെന്നാണ് സൂചന.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ 220 സ്ട്രീറ്റിന് 2,210 മില്ലീമീറ്റർ നീളവും 806 മില്ലീമീറ്റർ വീതിയും 1,070 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 1,490 മില്ലീമീറ്റർ വീല്‍ബേസുള്ള ബൈക്കിന് 160 കിലോ ഗ്രാം ഭാരമുണ്ടാകുമെന്നും ബജാജ് പറയുന്നു. ഈ വാഹനത്തിന് 13 ലിറ്റര്‍ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത് എന്നതിനാൽ ടൂറിംഗിനും അനുയോജ്യമാണ്. 169 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാൽ ഇന്ത്യന്‍ റോഡുകള്‍ക്ക് അവഞ്ചർ അനുയോജ്യമാണ്.

2026 Bajaj Avenger Street Cruiser Motorcycle Launched

ബ്രേക്കിംഗിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എത്തിയിരിക്കുന്നത്. മുന്നില്‍ 17 ഇഞ്ചും പിന്നില്‍ 15 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 90/90-17 സൈസ് ഫ്രണ്ട് ടയറും 130/90-15 സൈസ് റിയര്‍ ടയറുമാണ് ഇതിനുള്ളത്. രണ്ട് ടയറുകളും ട്യൂബ്ലെസ് ആയതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും സുഗമവുമാകുമെന്ന് ഉറപ്പാണ്. സുരക്ഷയ്ക്കും സൗകര്യത്തിനുമായി സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹാലൊജന്‍ ഹെഡ്ലൈറ്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, June 2, 2026, 10:22 [IST]
English summary
2026 bajaj avenger street cruiser motorcycle launched again price features specs
കൂടുതല്‍... #bajaj auto #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X