ചാർജിംഗ് സ്പീഡ് കൂടി, പേര് മാറി, പെർഫോമൻസ് കൂടി! വില 91,501 രൂപ മുതൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായി ചേതക്

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ബജാജ് ചേതക് (Bajaj Chetak Electric Scooter). അടുത്തിടെ വരെ ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ഇവിയായി അരങ്ങുവാണിരുന്നുവെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ ടിവിഎസ് ഐക്യൂബിനോട് അടിയറവ് പറഞ്ഞ് രണ്ടാം സ്ഥാനത്തേക്ക് ചേതക് പിന്തള്ളപ്പെട്ടു. പോയ കിരീടം വീണ്ടെടുക്കുവാനായി ബജാജ് ഓട്ടോ ചേതക് ഇവിയെ പുതുക്കി പണിത് വിപണിയിലെത്തിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ ഫീച്ചറുകൾ, പെർഫോമൻസ് അപ്ഗ്രേഡുകൾ, വേരിയന്റ് നിരയ്ക്ക് പുതിയ പേര് എന്നിവ അവതരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു അപ്ഡേറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിലേക്ക് കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും. പേരിടൽ മുതൽ പുതിയ പരിഷ്ക്കാരങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞുതരാം. 2026 ബജാജ് ചേതക് ശ്രേണി ഇപ്പോൾ C സീരീസ് വകഭേദങ്ങളിലാവും ലഭ്യമാവുക. അതായത് C 35, C 30, C 25 എന്നിങ്ങനെ മൂന്ന് നിരകളായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നിനുള്ള മികച്ച സ്വീകരണത്തിന് അനുസൃതമായാണ് പേരുമാറ്റൽ.

2026 Bajaj Chetak Electric Scooter Launched With Huge Updates Price Starts From Rs 91 501

ഇവിയിലെ C 35 01 ഫ്ലാഗ്ഷിപ്പ് മോഡലിലേക്ക് ഗൂഗിൾ മാപ്‌സ് ഇൻ്റഗ്രേഷൻ കൊണ്ടുവന്നും ശ്രദ്ധേയമാണ്. മുമ്പ് വാഗ്ദാനം ചെയ്തിരുന്ന പ്രൊപ്രൈറ്ററി മാപ്പിംഗ് സൊല്യൂഷന് പകരമായി കൂടുതൽ പരിചിതമായ നാവിഗേഷൻ എക്സ്പീരിയൻസിന് വേണ്ടിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മുഴുവൻ ശ്രേണിയുടെയും ടോപ്പ് സ്പീഡും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചേതക് ഇവിയിലെ C 35 01, C 35 02 വേരിയന്റുകൾക്ക് ഇപ്പോൾ പരമാവധി 80 കിലോമീറ്റർ വേഗത വരെ കൈയെത്തിപ്പിടിക്കാനാവും. മുമ്പ് ഇവയ്ക്ക് 73 കിലോമീറ്റർ ടോപ്പ് സ്പീഡായിരുന്നു ഉണ്ടായിരുന്നത്. C 35 03, C 30 01 പതിപ്പുകൾക്ക് 63 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി ടോപ്പ് സ്പീഡ് ഉയർത്തിയിട്ടുമുണ്ട്. അതേസമയം ചേതക് ഇലക്‌ട്രിക് സ്കൂട്ടറിന്റെ C 25 01 ഇപ്പോൾ മുമ്പത്തെ 55 കിലോമീറ്റർ വേഗതയിൽ നിന്ന് 60 കിലോമീറ്റർ വേഗതയും കൈവരിക്കാൻ പാകമാക്കിയിട്ടുണ്ട്.

2026 Bajaj Chetak Electric Scooter Launched With Huge Updates Price Starts From Rs 91 501

ചേതക് ഇവിയുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ മോട്ടോർ ഔട്ട്പുട്ട് 4.5 kW-ൽ നിന്ന് 4.8 kW ആയി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. ഇത് ദൈനംദിന റൈഡിംഗ് സാഹചര്യങ്ങളിൽ കൂടുതൽ പ്രതികരണശേഷിയുള്ള പ്രകടനം നൽകുന്നു. മറ്റൊരു ആശ്വാസകരമായ കാര്യമെന്താണെന്ന് വെച്ചാൽ ഇവിയുടെ ചാർജിംഗ് സമയവും മെച്ചപ്പെട്ടിട്ടുണ്ട്. C 30 01 ഇപ്പോൾ 2 മണിക്കൂർ 55 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനമായി ചാർജ് ചെയ്യാൻ സാധിക്കും.

മുമ്പത്തെ 3 മണിക്കൂർ 50 മിനിറ്റുകളിൽ നിന്ന് ഗണ്യമായ കുറവാണിത്. മുമ്പത്തേതിനേക്കാൾ ഏകദേശം ഒരു മണിക്കൂർ വേഗത്തിൽ ഇപ്പോൾ മോഡൽ ചാർജ് ചെയ്യാനാവുമെന്നത് ആശ്വാസകരമായ കാര്യമാണ്. സ്‌പോർട്‌സ്, ഇക്കോ ഫീച്ചർ എന്നിവ ഉൾപ്പെടുന്ന റൈഡ് മോഡുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ മുമ്പ് തിരഞ്ഞെടുത്ത വേരിയന്റുകളിൽ പണമടച്ചുള്ള ആഡ്-ഓണുകളായി ലഭ്യമായിരുന്നു. എന്നാൽ C 35, C 30 സീരീസുകളിലുടനീളം ഇവ സ്റ്റാൻഡേർഡ് ഫീച്ചറുകളാക്കി മാറ്റിയും ബജാജ് ഞെട്ടിച്ചു.

2026 Bajaj Chetak Electric Scooter Launched With Huge Updates Price Starts From Rs 91 501

ഇലക്ട്രിക് സ്കൂട്ടറിന്റെ ഓവർ-ദി-എയർ അപ്‌ഡേറ്റ് ശേഷിയും വികസിപ്പിച്ചിട്ടുണ്ട്. C 35 01, C 35 02 എന്നിവയ്ക്ക് ഇപ്പോൾ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തലുകൾ, പെർഫോമൻസ് ഒപ്റ്റിമൈസേഷനുകൾ, പുതിയ ഫീച്ചറുകൾ എന്നിവ റിമോട്ടായി സ്വീകരിക്കാൻ കഴിയും. സോഫ്റ്റ്‌വെയർ സംബന്ധിയായ അപ്‌ഡേറ്റുകൾക്കായി സർവീസ് സെന്ററിൽ പോയി വരി നിൽക്കേണ്ടതിന്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു. അതേസമയം റെട്രോ സ്റ്റൈലിലുള്ള ഡിസൈൻ പഴയപടി തുടരുകയാണ്.

പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം ബജാജ് C30, C35 വേരിയന്റുകളുടെ വില വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 3,000 മുതൽ 5,000 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട് എന്നതും പ്രത്യേകം ഓർമിക്കണേ. 91.504 രൂപ മുതലാണ് 2026 മോഡൽ ബജാജ് ചേതക് ഇവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്തായാലും പുതുമോഡലിന്റെ വരവ് ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത പോലുള്ള എതിരാളികൾക്ക് തിരിച്ചടിയാവുന്നതായിരിക്കും.

Article Published On: Wednesday, April 29, 2026, 19:17 [IST]
English summary
2026 bajaj chetak electric scooter launched with huge updates price starts from rs 91501
കൂടുതല്‍... #bajaj auto #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X