പാഞ്ഞുകേറുന്ന സ്‌പീഡും, അന്യായ ലുക്കും! 250 ഡ്യൂക്കിനെ കൂടുതൽ ഗ്ലാമറാക്കി കെടിഎം; വില പഴയത് തന്നെ

ഒരുകാലത്ത് യൂത്തൻമാരുടെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്നു കെടിഎം ഡ്യൂക്ക്. 125 സിസി മുതൽ 390 സിസി വരെയുള്ള വിഭാഗത്തിൽ ഓറഞ്ച് വിപ്ലവം നടത്തിയ ബ്രാൻഡിന് ഇടയ്ക്ക് ഒന്ന് പ്രതാപം നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ ന്യൂജെൻ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് കെടിഎം ഇപ്പോൾ. കൃത്യമായ ഇടവേളകളിൽ മോട്ടോർസൈക്കിൾ നിരയിൽ കൊണ്ടുവരുന്ന നവീകരണങ്ങളാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ക്വാട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്കുകളിലെ മിടുമിടുക്കൻ 250 ഡ്യൂക്കിന് പുത്തൻ കളർ ഓപ്ഷനുകൾ സമ്മാനിച്ച് പുതുക്കിയിരിക്കുകയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ.

സിൽവർ മെറ്റാലിക്, സ്ലേറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് ആകർഷകമായ നിറങ്ങളാണ് കെടിഎം 250 ഡ്യൂക്കിലേക്ക് വന്നെത്തിയിരിക്കുന്നത്. സ്ട്രീറ്റ്ഫൈറ്ററിനെ കൂടുതൽ സ്പോർട്ടിറക്കാൻ പുത്തൻ കളർ ഓപ്ഷനുകൾക്ക് സാധിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാവും. മുമ്പുണ്ടായിരുന്ന എബണി ബ്ലാക്ക്, ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ എന്നീ നിറങ്ങൾക്കൊപ്പമാണ് സിൽവർ മെറ്റാലിക്കും സ്ലേറ്റ് ഗ്രേയും ചേരുന്നത്.

2026 KTM 250 Duke Launched With Silver Metallic And Slate Grey Colour Options

ടാങ്ക് ഷ്രൗഡുകളിലും വ്യത്യസ്ത ഫ്യുവൽ ടാങ്ക് ഫിനിഷുകളിലും മാറ്റങ്ങൾ കാണാം. പുതിയ സിൽവർ മെറ്റാലിക് ഷേഡ് കൂട്ടത്തിൽ എറിച്ചുനിൽക്കും. ടാങ്ക് എക്സ്റ്റൻഷനുകളിൽ സിൽവർ ഫിനിഷും ഫ്യുവൽ ടാങ്കിൽ ഡാർക്ക് ഗ്രേ ഫിനിഷുമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. മറുവശത്ത് സ്ലേറ്റ് ഗ്രേ ഷേഡിൽ ടാങ്ക് പാനലുകളിൽ ഡാർക്ക് ഗ്രേ ട്രീറ്റ്മെന്റും ഫ്യുവൽ ടാങ്കിൽ ഓറഞ്ച് ഫിനിഷും നൽകിയിരിക്കുന്നതും ഗ്ലാമർ വർധിപ്പിക്കുന്നുണ്ട്.

250 ഡ്യൂക്കിൻ്റെ സ്പോർട്ടിയും ആക്രമണാത്മകവുമായ സ്ട്രീറ്റ്ഫൈറ്റർ സ്റ്റൈലിംഗിലും കൈതൊടാതെയുള്ള പരിഷ്ക്കാരം യൂത്തിന് എന്തായാലും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കും. എക്സ്റ്റൻഡഡ് ഫ്യുവൽ ടാങ്ക്, ഷാർപ്പ് ടെയിൽ സെക്ഷൻ, റോഡ് പ്രസൻസ് വർധിപ്പിക്കുന്ന ബോൾഡ് ഗ്രാഫിക്സ് എന്നിവയാണ് ക്വാർട്ടർ ലിറ്റർ ബൈക്കിൻ്റെ രൂപത്തെ അടിപൊളിയാക്കുന്നത്. ഡിസൈനിൽ മാത്രമല്ല, മെക്കാനിക്കലായും 250 ഡ്യൂക്കിന് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല.

2026 KTM 250 Duke Launched With Silver Metallic And Slate Grey Colour Options

9,250 ആർപിഎമ്മിൽ 31 bhp കരുത്തും 7,250 ആർപിഎമ്മിൽ 25 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ LC4c 249.07 സിസി സിംഗിൾ-സിലിണ്ടർ, DOHC, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 250 ഡ്യൂക്ക് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. പവർ-അസിസ്റ്റഡ് സ്ലിപ്പർ ക്ലച്ചും സുഗമമായ ഗിയർ മാറ്റങ്ങൾക്കായി ക്വിക്ക്ഷിഫ്റ്റർ പ്ലസും ഉൾക്കൊള്ളുന്ന 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിൻ്റെ സസ്പെൻഷനായി മുന്നിൽ ഒരു WP അപെക്സ് അപ്സൈഡ്-ഡൌൺ ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് കമ്പനി നൽകുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിൻ്റെ പിന്തുണയും മോഡലിന് ലഭിക്കുന്നുണ്ട്. റിയർവീൽ എബിഎസ് ഡീയാക്‌ടിവേറ്റ് ചെയ്യാനാവുന്ന സൂപ്പർമോട്ടോ മോഡും ബൈക്കിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളോടെയാണ് ഡ്യൂക്ക് നിരത്തുകളിൽ പായാനെത്തുന്നത്.

2026 KTM 250 Duke Launched With Silver Metallic And Slate Grey Colour Options

ഫീച്ചറുകളുടെ കാര്യമെടുത്താൽ ഡ്യൂക്ക് 250 ട്രാക്ക് ആൻഡ് സ്ട്രീറ്റ് സ്ക്രീൻ മോഡുകൾ ഉള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ നാവിഗേഷൻ, ഹെഡ്സെറ്റ് പെയറിംഗ്, എളുപ്പത്തിലുള്ള മെനു കൺട്രോളിനായി 4-വേ സ്വിച്ച് ക്യൂബ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 കെടിഎം 250 ഡ്യൂക്കിന് 2.13 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ, ബജാജ് ഡൊമിനാർ 250, സുസുക്കി ജിക്സർ 250, ടിവിഎസ് അപ്പാച്ചെ RTR 310, ഹീറോ എക്സ്ട്രീം 250R എന്നിവയുൾപ്പെടെ പ്രീമിയം 250 സിസി മോട്ടോർസൈക്കിളുകളുമായാണ് ഇത് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 25, 2026, 11:42 [IST]
English summary
2026 ktm 250 duke launched with silver metallic and slate grey colour options
കൂടുതല്‍... #ktm #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X