മൈലേജ് കൂടുന്ന തന്ത്രം കൊള്ളാം, 200 ഡ്യൂക്കിലേക്ക് ഒന്നാന്തരം മാറ്റങ്ങളുമായി കെടിഎം; കൂട്ടിന് പുതിയ നിറവും

മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്ന തിരക്കിലാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. 250 ഡ്യൂക്കിന് (KTM Duke 250) പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചതിന് പിന്നാലെ 2026 മോഡൽ ഇയറിൻ്റെ ഭാഗമായി 200 ഡ്യൂക്കിനും പുതിയ നിറം നൽകി കമ്പനി നവീകരിച്ചിരിക്കുകയാണ്. 1,93,854 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്പോർട്‍സ് ബൈക്ക് വിപണനത്തിന് എത്തിയിരിക്കുന്നത്. സ്ട്രീറ്റ്‌ഫൈറ്ററിനെ (Streetfughter Motorcycle) കൂടുതൽ ഗ്ലാമറാക്കുന്ന തരത്തിലുള്ള ഡ്യുവൽ ടോൺ ഫിനിഷിലാണ് കെടിഎം 200 ഡ്യൂക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത് കേട്ടോ.

ഷാർപ്പ് ലുക്ക് നൽകുന്ന ഒരു പുതിയ അറ്റ്ലാൻ്റിക് ബ്ലൂ കളർ ഓപ്ഷനാണ് 200 ഡ്യൂക്കിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കെടിഎമ്മിൻ്റെ അഗ്രസീവ് ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി ഓറഞ്ച് ആക്സന്റുകളുമായി കലർത്തിയാണ് അറ്റ്ലാൻ്റിക് ബ്ലൂ പണികഴിപ്പിച്ചിരിക്കുന്നത്. അലോയ് വീലുകൾക്ക് ഓറഞ്ചിന് പകരം ബ്ലാക്ക് നിറവും കമ്പനി സമ്മാനിച്ചു. അതേസമയം ഡ്യൂക്ക് ബ്രാൻഡിംഗ് വൈറ്റ് നിറത്തിൽ കൊടുത്തിരിക്കുന്നതും നന്നായിട്ടുണ്ട്.

2026 KTM Duke 200 Launched In India At RS 1 93 854

ഗ്ലോസ് ബ്ലാക്ക് മെയിൻ ഫ്രെയിമിന് വിപരീതമായി പിൻഭാഗത്തെ സബ്-ഫ്രെയിം ഓറഞ്ച് നിറത്തിലാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇത് ബൈക്കിന്റെ സിഗ്നേച്ചർ ഐഡൻ്റിറ്റിക്ക് കൂടുതൽ കരുത്താവുന്നുണ്ട്. നിറത്തിൽ മാത്രം ഒതുക്കാതെ 200 ഡ്യൂക്കിൻ്റെ 2026 മോഡൽ ഇയറിലേക്ക് ചില മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ഓസ്ട്രിയൻ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത പുതിയ അലോയ് വീലുകളാണ് 2026 മോഡൽ 200 ഡ്യൂക്കിൽ കെടിഎം ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. ഇവ ഭാരം കുറഞ്ഞതും പുതുക്കിയ ബ്രേക്ക് കാലിപ്പർ ഡിസൈനുമായി ജോടിയാക്കിയിരിക്കുന്നതുമാണ്. ഫ്രണ്ട് ഡിസ്ക് ബ്രേക്കിന്റെ വലുപ്പം 300 മില്ലീമീറ്ററിൽ നിന്ന് 320 മില്ലീമീറ്ററിൽ ആയി ഉയർത്തി. സൂപ്പർമോട്ടോ എബിഎസ് ഉള്ള ഡ്യുവൽ-ചാനൽ എബിഎസും ബൈക്ക് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

2026 KTM Duke 200 Launched In India At RS 1 93 854

സൂപ്പർമോട്ടോ എബിഎസ് എന്നുവെച്ചാൽ സ്വിച്ചബിൾ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റമാണ്. പിന്നിലെ വീലിൽ നിന്നും എബിസ് പ്രവർത്തന രഹിതമാക്കാനാവുന്ന സംവിധാനമാണിത്. കഴിഞ്ഞില്ല കേട്ടോ, സ്ട്രീറ്റ് ഫൈറ്ററിൽ ഇനിയുമുണ്ട് മെക്കാനിക്കൽ മാറ്റങ്ങൾ. ഫ്രണ്ട് സസ്‌പെൻഷനിൽ മുമ്പത്തെ 43 mm യൂണിറ്റുകൾക്ക് പകരം ഇപ്പോൾ 37 mm WP അപെക്സ് അപ്‌സൈഡ്-ഡൗൺ ഫോർക്കുകളാണ് കെടിഎം ഉപയോഗിക്കുന്നത്.

ഗ്രാബ് റെയിലുകളും റിയർ ഫുട്‌പെഗുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും മോട്ടോർസൈക്കിളിലെ ആകർഷകമാക്കുന്നുണ്ട്. റിയർ വീലിലെ ടയർ സൈസ് 150 സെക്ഷനിൽ നിന്ന് 140 സെക്ഷനായി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ 200 ഡ്യൂക്കിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി സ്പോർട്ടി മോട്ടോർസൈക്കിളിൻ്റെ പെർഫോമൻസും മൈലേജും മെച്ചപ്പെടുത്താനും കെടിഎമ്മിന് സാധിക്കുന്നതാണ്.

10,000 ആർപിഎമ്മിൽ 25 bhp കരുത്തും 8,000 ആർപിഎമ്മിൽ പരമാവധി 19.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള അതേ 199 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2026 മോഡൽ കെടിഎം 200 ഡ്യൂക്കിനും തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻ അപ്‌ഡേറ്റിൽ അവതരിപ്പിച്ച TFT ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കിൽ തുടർന്നും ലഭിക്കുന്നതാണ്. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇപ്പോഴും ലഭ്യമല്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 26, 2026, 18:03 [IST]
English summary
2026 ktm duke 200 launched in india at rs 193854 details inside
കൂടുതല്‍... #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X