കാത്തിരുന്ന 2 മാറ്റങ്ങൾ എത്തി! ക്ലാസിക്കിനെ കൂടുതൽ മോഡേണാക്കി എൻഫീൽഡ്, വില 1.95 ലക്ഷം മുതൽ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മത്സരം കനക്കുമ്പോൾ ഒരുതരി പോലും വിട്ടുകൊടുക്കാതെ മുമ്പോട്ട് കുതിക്കുകയാണ് റോയൽ എൻഫീൽഡ്. കൃത്യസമയത്ത് മോഡലുകൾക്ക് വേണ്ട പരിഷ്ക്കാരങ്ങൾ നൽകാനും കമ്പനി തയാറാവുന്നുണ്ട്. പണ്ട് വിറയലും വികാരവും മാത്രമായിരുന്നുവെങ്കിൽ ഇന്ന് ശരിക്കും മോഡേൺ ബൈക്കുകളാണ് ബ്രാൻഡ് നിരയിലുള്ളത്. കൂട്ടത്തിൽ പഴമയുടെ പത്രാസിനായി ആധുനിക ശൈലിയിൽ ക്ലാസിക്കും ബുള്ളറ്റും ഇപ്പോഴും അരങ്ങുതകർക്കുകയാണ്. എൻഫീൽഡിന്റെ ടോപ്പ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പതിപ്പിലേക്ക് ഇപ്പോഴിതാ കൂടുതൽ ഫീച്ചറുകൾ എത്തിയിരിക്കുന്നു. 2026 മോഡൽ ഇയറിന്റെ ഭാഗമായി ക്ലാസിക്കിലേക്ക് രണ്ട് പുത്തൻ ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ രണ്ട് പ്രായോഗിക മാറ്റങ്ങളോടെയാണ് 2026 റോയൽ എൻഫീൽഡ് ക്ലാസിക് 350 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കൂട്ടിച്ചേർക്കലുകളും മോട്ടോർസൈക്കിളിന്റെ ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റുകൾക്ക് മാത്രമുള്ളതാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണേ. പുതിയ മാറ്റങ്ങളോടെ ക്ലാസിക് നിരയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 1.95 ലക്ഷം രൂപയിൽ നിന്നാണ്.

2026 Royal Enfield Classic 350 Launched

ബേസ് സിംഗിൾ-ചാനൽ റെഡ്ഡിച്ച് റെഡ് വേരിയന്റിൽ രണ്ട് അപ്‌ഡേറ്റുകളും ലഭ്യമല്ലെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. ആയതിനാൽ ഇവയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. അതായത് സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ടും വേണ്ടാത്തവർക്ക് 1.87 ലക്ഷം രൂപ മുതൽ ക്ലാസിക് 350 സിംഗിൾ-ചാനൽ വേരിയന്റുകൾ സ്വന്തമാക്കാനാവും എന്നത് ആശ്വാസകരമാണ്.

മീറ്റിയോർ 350, ഹണ്ടർ 350, ഗോവൻ ക്ലാസിക് 350 എന്നിവയിലെ സമാനമായ പരിഷ്ക്കാരങ്ങൾക്ക് ശേഷമാണ് ഈ അപ്‌ഡേറ്റുകൾ ഏറ്റവും പുതിയ 2026 റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിലേക്കും എത്തുന്നത്. ക്ലാസിക് അപ്‌ഡേറ്റ് ചെയ്‌തതോടെ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഫീച്ചർ ഇല്ലാതെ തുടരുന്ന ഒരേയൊരു എൻഫീൽഡ് മോട്ടോർസൈക്കിളാണ് ബുള്ളറ്റ് 350. എന്നാൽ അധികം വൈകാതെ ഈ സവിശേഷതയോടെ മോഡലിനേയും നവീകരിക്കാൻ സാധ്യതയുണ്ട്.

2026 Royal Enfield Classic 350 Launched

സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് എത്തിയതോടെ ക്ലച്ച് ലിവർ പ്രയത്നം കുറയ്ക്കാൻ സഹായകരമാവും. ഇത് ബൈക്കിനെ കനത്ത ട്രാഫിക്കിൽ ഓടിക്കുന്നത് എളുപ്പമാക്കും. അതോടൊപ്പം തന്നെ പെട്ടന്നുള്ള ഡൗൺഷിഫ്റ്റ് സമയത്ത് റിയർ-വീൽ ലോക്കാവുന്നത് തടയാനും ഈ ഫീച്ചർ സഹായിക്കുന്നതാണ്. ക്ലാസിക് 350 ഇതിനകം തന്നെ ഒരു യുഎസ്ബി ചാർജിംഗ് പോർട്ട് നൽകി വന്നിരുന്നു. എന്നാൽ പുതിയ ടൈപ്പ്-സി യൂണിറ്റ് വേഗതയേറിയ ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ബൈക്കിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. കൗണ്ടർബാലൻസറോടുകൂടിയ അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ ജെ-സീരീസ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ ഹൃദയം. 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ പരമാവധി 27 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. ഡിസൈനിലേക്ക് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലാസിക് ലുക്കാണ് ബൈക്കിനുള്ളത്.

2026 Royal Enfield Classic 350 Launched

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ട്വിൻ ബൾബ്-ടൈപ്പ് പൈലറ്റ് ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, ചങ്കി ഫെൻഡറുകൾ, കർവി ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, തെരഞ്ഞെടുത്ത വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിവയെല്ലാം റോയൽ എൻഫീൽഡ് ക്ലാസിക്കിന് വീര്യമുള്ള ലുക്ക് സമ്മാനിക്കുന്നുണ്ട്. വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, റൗണ്ട് ടെയിൽ ലാമ്പ് എന്നിവയും ക്ലാസിക് 350 മോഡലിൻ്റെ ഡിസൈനിലെ ഹൈലൈറ്റുകളാണ്.

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 350 റെട്രോ ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. പുതിയ രണ്ട് മാറ്റങ്ങൾക്ക് പുറമെ റോയൽ എൻഫീൽഡ് ഹാൽസിയോൺ ബ്ലാക്ക്, ജോധ്പൂർ ബ്ലൂ കളർ ഓപ്ഷനുകൾ നിർത്തലാക്കിയിട്ടുമുണ്ട്. ഇതോടെ ക്ലാസിക് 350 ഏഴ് നിറങ്ങളിൽ വാങ്ങാനാവും. സിംഗിൾ-ചാനൽ റെഡ്ഡിച്ച് റെഡ് വേരിയന്റിന് 1.87 ലക്ഷം രൂപ മുതൽ എമറാൾഡ് ഗ്രീൻ ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് 2.24 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

Article Published On: Thursday, July 16, 2026, 17:12 [IST]
English summary
2026 royal enfield classic 350 launched with slip assist clutch and faster usb type c charging port
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X