കുറ്റം കണ്ടുപിടിക്കാൻ വരുന്നവർ ഇനി മിണ്ടില്ല! പോരായ്‌മകളെല്ലാം തീർത്ത് പുതുരൂപത്തിൽ ഗറില്ല 450 വരുന്നു

യങ്സ്റ്റേഴ്‌സിനിടയിൽ ഏറ്റവും ഫാൻസുള്ള ഇരുചക്ര വാഹന നിർമാതാക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് (Royal Enfield). ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ഹണ്ടർ, ഹിമാലയൻ, സ്ക്രാം, ഗറില്ല (Guerrilla), ഇൻ്റർസെപ്റ്റർ, കോണ്ടിനെൻ്റൽ ജിടി തുടങ്ങിയ മിടുക്കൻ മോഡലുകളും കൂടി അണിനിരന്നതോടെ ഷോറൂമിന് മുന്നിൽ വലിയ ആൾക്കൂട്ടവുമായി. പോരാത്തതിന് പഴയത് പോലെ വിറയലില്ലാത്തതും തകരാറുകളില്ലാത്തതും കൂടിയായപ്പോൾ എൻഫീൽഡിന് കോളടിച്ചു. ഇതിനെല്ലാം പുറമെ കൃത്യമായ ഇടവേളകളിൽ മോഡലുകളെ നവീകരിക്കാൻ കാണിക്കുന്ന താത്പര്യവും ആളുകൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്.

പുതുവർഷത്തോട് അനുബന്ധിച്ച് ഗറില്ല 450 നിയോ റെട്രോ റോഡ്സ്റ്റർ ബൈക്കിലേക്ക് ചില മാറ്റങ്ങളുമായി റോയൽ എൻഫീൽഡ് എത്തുകയാണ്. ന്യൂജെൻ ഹിമാലയൻ 450 ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കമ്പനി പണികഴിപ്പിച്ച മോഡലായിരുന്നു ഇത്. വലിയ രീതിൽ ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും അതിഗംഭീര വിൽപ്പനയൊന്നും മോട്ടോർസൈക്കിളിന് സ്വന്തമാക്കാനാവുന്നില്ലെന്നതാണ് സത്യം.

2026 Royal Enfield Guerrilla 450 Launch Soon With Updates

നിലവിലുള്ള പോരായ്‌മകളെല്ലാം പരിഹരിച്ച് ഗറില്ല 450-യുടെ 2026 മോഡൽ പുറത്തിറക്കാനാണ് റോയൽ എൻഫീൽഡ് ഇപ്പോൾ തയാറെടുക്കുന്നത്. 2026 മാർച്ച് അവസാനത്തോടെ ചില പരിഷ്ക്കാരങ്ങളോടെ ഗറില്ല നിരത്തിലെത്തുമെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. കുറച്ചുകാലമായി 350 സിസി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനായിട്ടുണ്ടെങ്കിലും 450 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളിൽ റോയൽ എൻഫീൽഡിന് സമാനമായ വിജയം കണ്ടെത്താനായിട്ടില്ല.

അതിനൊരു മാറ്റമായി റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 450 സിസി മോഡലായ ഗറില്ല 450 റോഡ്സ്റ്ററിനെ കൂടുതൽ ആകർഷകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റോടെ 2026 ഗറില്ല 450 മുമ്പത്തേക്കാൾ മികച്ച നിർദ്ദേശമായി മാറിയേക്കും. എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നത് വ്യക്തമല്ലെങ്കിലും ഹണ്ടറിൽ ചെയ്‌തത് പോലെ റിയർ സസ്‌പെൻഷൻ പുതുക്കി പണിതേക്കാമെന്നാണ് വിവരം.

2026 Royal Enfield Guerrilla 450 Launch Soon With Updates

നിരവധി ഉപയോക്താക്കൾ ഗറില്ലയുടെ റിയർ സസ്പെൻഷൻ സംബന്ധിച്ച് പരാതികൾ ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്തേക്കാമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്ന ബൈക്കിന് ഈയൊരു നവീകരണം ലഭിക്കുന്നതോടെ കൂടുതൽ ആകർഷകമാവും. ഇതൊഴികെ മോട്ടോർസൈക്കിളിന് മറ്റ് നവീകരണങ്ങളൊന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഹിമാലയനിലെ അതേ 452 സിസി സിംഗിൾ സിലിണ്ടർ DOHC 4V ലിക്വിഡ്-കൂൾഡ് ഷെർപ 450 എഞ്ചിനാണ് ഗറില്ലയുടേയും ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 40 bhp കരുത്തിൽ 40 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഗൂഗിൾ മാപ്‌സ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്.

2026 Royal Enfield Guerrilla 450 Launch Soon With Updates

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, റൗണ്ട് ട്രിപ്പർ ഡാഷ്ബോർഡ്, റൗണ്ട് വിംഗ് മിററുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ, ക്ലാസിക് ഫ്യുവൽ ടാങ്ക് ഡിസൈൻ, ഫോർക്ക് ഗെയ്‌റ്ററുകൾ, അലോയ് വീലുകൾ, സിൽവർ ബൈ സ്റ്റൈലിഷ് ബോഡി പാനലുകൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഗറില്ലയിലെ മറ്റ് പ്രത്യേകതകൾ. 2,134 mm നീളവും 834 mm വീതിയും 1,115 mm ഉയരവുമുള്ള മോട്ടോർസൈക്കിളിന് 1,491 mm വീൽബേസ് നീളവും 183 കിലോഗ്രാം ഭാരവുമാണുള്ളത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ നിലവിൽ സസ്പെൻഷനായി മുൻവശത്ത് പരമ്പരാഗത രീതിയിലുള്ള ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവുമാണ് ഗറില്ലയിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ രണ്ട് പിസ്റ്റൺ കാലിപ്പറുകളുള്ള മുൻവശത്ത് 310 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌കും സിംഗിൾ പിസ്റ്റൺ കാലിപ്പറുമാണ് ബ്രേക്കിംഗ് സെറ്റപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. പോരാത്തതിന് ഡ്യുവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായുണ്ട്.

More from DriveSpark

Article Published On: Friday, March 6, 2026, 6:00 [IST]
English summary
2026 royal enfield guerrilla 450 launch soon with updates details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X