ടിവിഎസിന്റെ കുതിരക്കുട്ടി, കുറഞ്ഞ വിലയ്ക്ക് ഒരു ലോഡ് ഫീച്ചറുകളുമായി പുതിയ അപ്പൊച്ചെ RTR 160 4V
ഏറ്റവും സ്റ്റൈലിഷായ മോട്ടോർസൈക്കിളുകൾ നിർമിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടിവിഎസ്. അപ്പാച്ചെ സീരീസ് തന്നെയെടുത്താൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കും. പണ്ട് പൾസറുകളോട് പടവെട്ടി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ അപ്പാച്ചെ ബൈക്കുകൾ ഇന്നും ആളുകളുടെ ഹരമാണ്. 160 സിസി മുതൽ 310 സിസി വരെ നീണ്ടുനിൽക്കുന്ന നിരയിൽ ചൂടപ്പം പോലെയാണ് അപ്പാച്ചെകൾ വിറ്റഴിയുന്നതും. ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്ക് തന്നെയാണ് ഇന്നും ഹോട്ട് സെല്ലിംഗായി മുന്നേറുന്നതിന്റെ പ്രധാന കാരണം. ഇപ്പോഴിതാ 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V.
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്പോർട്ടി സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളുകളിൽ ഒന്നായ മോഡൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെങ്കിലും കൂടുതൽ ഫീച്ചറുകളും കളർ ഓപ്ഷനുകളും ചേർത്തുകൊണ്ടാണ് 2026 മോഡൽ ഇയറിലേക്ക് മാറിയിരിക്കുന്നത്. 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V പതിപ്പ് ഇപ്പോൾ 3 വ്യത്യസ്‌ത വേരിയന്റുകളിലാണ് വാങ്ങാനാവുക. ബേസ് വേരിയന്റ് പോലും ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ സ്റ്റാൻഡേർഡായി ലഭിക്കുന്നുവെന്നതാണ് ഹൈലൈറ്റ്.

വിലയുടെ കാര്യത്തിൽ 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V ബേസ് വേരിയന്റിന് 1,25,440 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. നിറങ്ങളുടെ കാര്യത്തിൽ ബേസ് മോഡൽ മാറ്റ് ബ്ലാക്ക്, റേസിംഗ് റെഡ് നിറങ്ങളിൽ തെരഞ്ഞെടുക്കാനാവും. സ്റ്റാൻഡേർഡായി ബേസ് വേരിയന്റിന് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ കൂടുതൽ പ്രീമിയം ഫീച്ചറുകൾ വരെ ലഭിക്കുന്നുണ്ട് കേട്ടോ.
സിംഗിൾ ചാനൽ എബിഎസ് വേരിയന്റ് എന്ന് വിളിക്കപ്പെടുന്ന ഇത് സിംഗിൾ ചാനൽ എബിഎസ്, RSU ഫ്രണ്ട് ഫോർക്കുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളോടെയാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. രണ്ടാമത്തെ വേരിയന്റിനെ USD ഡ്യുവൽ ചാനൽ എബിഎസ് എന്ന് വിളിക്കുന്ന രണ്ടാമത്തെ വേരിയന്റിന് 1,30,690 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

ഡ്യുവൽ ചാനൽ എബിഎസ്, USD ഫ്രണ്ട് ഫോർക്കുകൾ, അഡ്ജസ്റ്റബിൾ ലിവറുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇതിൽ ചേർത്തിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ, പേൾ വൈറ്റ് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ രണ്ടാമത്തെ വേരിയന്റ് തെരഞ്ഞെടുക്കാനാവുക. പുതിയ ടോപ്-സ്പെക്ക് വേരിയന്റിന് USD TFT എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് 1,37,440 രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ SmartXonnect ടെലിമാറ്റിക്സ്, നാവിഗേഷൻ, ട്രാക്ഷൻ കൺട്രോൾ പോലുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു TFT ക്ലസ്റ്റർ ഇതിൽ ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, റേസിംഗ് റെഡ്, മറൈൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ടോപ്-സ്പെക്ക് വേരിയന്റിനൊപ്പം USD ഫോർക്കുകളും ഡ്യുവൽ-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V പഴയ എഞ്ചിനിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ സിംഗിൾ സിലിണ്ടർ യൂണിറ്റ് 17.3 bhp പവറിൽ പരമാവധി 14.73 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റൈഡിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ ഇതിൽ സ്പോർട്ട്, അർബൻ, റെയിൻ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ടിവിഎസ് ഒരുക്കിയിട്ടുണ്ടെന്നത് ആകർഷകമായ കാര്യമാണ്. ഇത്രയും ചെറിയ വിലയിൽ ഇത്തരം കിടിലൻ ഫീച്ചറുകൾ ലഭിക്കുന്ന മറ്റൊരു ബൈക്ക് ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








