പിള്ളേരെല്ലാം കൂട്ടത്തോടെ ഷോറൂമിലെത്തുമല്ലോ, 82,500 രൂപയ്ക്ക് എൻടോർഖിന്റെ പുത്തൻ മോഡലുമായി ടിവിഎസ്

ചെറുപ്പക്കാർക്കിടയിൽ വമ്പൻ ഓളമുണ്ടാക്കുന്ന ഗിയർലെസ്‌ സ്‌കൂട്ടറാണ് ടിവിഎസ് എൻടോർഖ്. സ്പോർട്ടി സ്‌കൂട്ടർ എന്ന് കേൾക്കുമ്പോഴേ യൂത്തൻമാരുടെ അവസാനവാക്കാണ് ഈ മോഡൽ. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ്. കോളേജിലേക്കായാലും ഓഫീസിലേക്കായാലും യാത്ര ചെയ്യാൻ നല്ലൊരു സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ടിവിഎസിൻ്റെ ഈ മിടുക്കനാവും കടന്നുവരിക. കരുത്തും സ്റ്റൈലും മാത്രമല്ല, മോഡേൺ ഫീച്ചറുകളാലും ആശാൻ അടിപൊളിയാണ്. ഇപ്പോഴിതാ കൂടുതൽ സ്റ്റൈലിഷായി വിപണിയിലെത്തിയിരിക്കുകയാണ് എൻടോർഖ്.

വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ടിവിഎസ് മോട്ടോർ കമ്പനി എൻ‌ടോർഖ് 125 ശ്രേണിയെ ഡിസ്‌ക്, റേസ് എഡിഷൻ വേരിയന്റുകൾക്കായി പുതിയ കളർ ഓപ്ഷനുകളും ഗ്രാഫിക്‌സും നൽകി അപ്‌ഡേറ്റ് ചെയ്‌തു. 2026 മോഡൽ നിരയിലെ ഡിസ്‌ക് പതിപ്പിന് 82,500 രൂപയും റേസ് എഡിഷന് 87,950 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ സ്പോർട്ടി സ്‌കൂട്ടറിന്റെ റേസ് എഡിഷന് മൂന്ന് പുതിയ കളർ കോമ്പിനേഷനുകൾ ലഭിക്കുന്നുണ്ട്.

2026 tvs ntorq 125

ഡ്രിഫ്റ്റ് ബ്ലൂ, ഇൻഫെർണോ റെഡ്, റഷ് ഗ്രീൻ എന്നിവയാണ് 2026 ടിവിഎസ് എൻടോർഖ് 125 റേസ് എഡിഷനിലെ പുത്തൻ കളർ കോമ്പിനേഷനുകൾ. കൂടുതൽ ഗ്ലാമറാക്കുവാനായി ബോഡി കളറിന് അനുയോജ്യമായ നിറങ്ങൾ അലോയ് വീലിലേക്കും എത്തിയിട്ടുണ്ട്. ബോഡി ഗ്രാഫിക്‌സിലും സമാനമായ നിറമായിരിക്കും ലഭിക്കുക. ഇതിനുപുറമെ മറ്റ് മെച്ചപ്പെടുത്തലുകളൊന്നും സ്കൂട്ടറിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

ഡിസ്ക്, സൂപ്പർ സ്ക്വാഡ്, റേസ് എഡിഷൻ, റേസ് XP, XT എന്നീ അഞ്ച് വ്യത്യസ്ത ട്രിമ്മുകളിലാണ് ടിവിഎസ് എൻ‌ടോർഖ് 125 ഇപ്പോൾ വിപണിയിലെത്തുന്നത്. ഡിസ്ക്, റേസ് എഡിഷൻ ട്രിമ്മുകൾക്കൊപ്പമാണ് പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം മറ്റ് ട്രിമ്മുകൾ മുമ്പുണ്ടായിരുന്ന രീതിയിൽ തന്നെ തുടരുകയാണ്. പുതിയ നിറങ്ങൾ കൂടാതെ 125 സിസി സ്പോർട്ടി സ്‌കൂട്ടറിലേക്ക് ചില ഫങ്ഷണൽ അപ്‌ഗ്രേഡുകളും കമ്പനി നൽകിയിട്ടുണ്ട്.

2026 tvs ntorq 125

ഇതിൽ റിവേഴ്‌സ് എൽസിഡി ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുന്നു. ഇത് ഇപ്പോൾ ബേസ് ഡിസ്ക് വേരിയന്റിൽ നിന്ന് തന്നെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്യുന്നുവെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം. ഈ ക്ലസ്റ്റർ ടിവിഎസ് SmartXonnect ബ്ലൂടൂത്ത് കണക്ഷനെയും പിന്തുണയ്ക്കുന്നു. പുതുക്കിയ 2026 എൻ‌ടോർക്ക് 125 ഡിസ്ക്, റേസ് എഡിഷൻ മോഡലുകൾ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാകും.

124.8 സിസി, സിംഗിൾ സിലിണ്ടർ, ത്രീ-വാൽവ്, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് പുതിയ 2026 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,000 ആർ‌പി‌എമ്മിൽ 9.4 bhp പവറും 5,500 ആർ‌പി‌എമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റേസ് XP വേരിയന്റ് 7,000 ആർ‌പി‌എമ്മിൽ 10.2 bhp കരുത്തും 5,500 ആർ‌പി‌എമ്മിൽ 10.9 Nm ടോർക്കും നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

2026 tvs ntorq 125

2026 ടിവിഎസ് എൻടോർഖ് 125 മോഡലിലെ മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ഫ്യുവൽ ഇഞ്ചക്ഷൻ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്, ഇലക്ട്രിക് സ്റ്റാർട്ടർ, സ്പോർട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം കാണാം. മോഡൽ വിപണിയിലെത്തിയ തുടക്കകാലം മുതലെ ഇവയെല്ലാം സ്കൂട്ടറിന്റെ പരിചിതമായ ഭാഗമാണ്. മെക്കാനിക്കൽ വശം നോക്കിയാൽ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഗ്യാസ് ചാർജ്ഡ് റിയർ ഷോക്ക് അബ്സോർബറുമാണ് കമ്പനി വാഗ്ദാനം ചെയ്‌തിരിക്കുന്നത്.

കൂടാതെ 12 ഇഞ്ച് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ, 5.8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി, അത്യാവിശ്യം സ്പേസുള്ള വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ടിവിഎസിന്റെ സ്പോർട്ടി സ്കൂട്ടറിനെ വിപണിയിൽ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്. വെറും 8.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ റേസ് XP ട്രിമ്മിന് കഴിയും. അതേസമയം കമ്പനി പറയുന്ന പരമാവധി വേഗം 98 കിലോമീറ്ററാണ്. ഇന്ത്യയിലെ 125 സിസി സെഗ്മെന്റിൽ സുസുക്കി അവെനിസ്, ഹോണ്ട ഡിയോ തുടങ്ങിയ വമ്പൻമാരോടാണ് എൻടോർഖിന്റെ പ്രധാന മത്സരം.

Article Published On: Friday, June 26, 2026, 17:03 [IST]
English summary
2026 tvs ntorq 125 launched with new colour options price starts at rs 82 500
കൂടുതല്‍... #tvs motor #tvs ntorq 125 #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X