60000 രൂപയ്ക്ക് 120 KM റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, ലൈസൻസും രജിസ്ട്രേഷനും വേണ്ട

നിരവധി വൈവിധ്യമാർന്ന ലോ-ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കി ഇന്ത്യക്കാരുടെ മനംകവർന്ന വൈദ്യുത വാഹന നിർമാതാക്കളാണ് സീലിയോ ഇബൈക്ക്‌സ്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ പുതുമോഡലുകൾ അവതരിപ്പിച്ച് ചെറിയ വിലയിൽ ഇവി തേടുന്നവരെയെല്ലാം തങ്ങളുടെ പക്കലേക്ക് എത്തിക്കാനും കമ്പനിക്കായിരുന്നു. പെട്രോളിൽ ഓടുന്ന പരമ്പരാഗത സ്‌കൂട്ടറുകളേക്കാൾ വലിയ ലാഭത്തിൽ കൊണ്ടുനടക്കാമെന്നതാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യം. അതും ചെറിയ വിലയ്ക്ക് ഇവികൾ അന്വേഷിക്കുന്നവരും അനേകം പേരാണ്. അത്തരക്കാരെയാണ് സീലിയോയും ഉന്നംവെക്കുന്നത്. ഇപ്പോഴിതാ സെലിയോ ഇ-മൊബിലിറ്റി തങ്ങളുടെ X-മെൻ പ്ലസ് ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന്റെ 2026 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്.

60,000 രൂപ മാത്രം എക്സ്ഷോറൂം വില വരുന്ന പുതുക്കിയ മോഡൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വലിപ്പമേറിയ റിയർ വീലും കൂടി ചേർത്തപ്പോൾ സംഭവം കളറായിട്ടുണ്ടെന്ന് വേണം പറയാൻ. പുതുക്കിയ സ്റ്റൈലിംഗിനൊപ്പം പുത്തൻ നിറങ്ങളും ഇവിയിലേക്ക് എത്തിയിട്ടുണ്ട് കേട്ടോ.

2026 Zelio X-Men Plus Low Speed Electric Scooter Launched In India At Rs 60 000

2026 സീലിയോ X-മെൻ പ്ലസ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ ഡാർക്ക് നൈറ്റ് ബ്ലാക്ക്, വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, നാർഡോ ഗ്രേ എന്നീ നാല് പുതിയ കളർ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുക. ഒറ്റ ചാർജിൽ 120 കിലോമീറ്റർ സഞ്ചരിക്കാൻ ഇവിക്കാവുമെന്നാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നത്. ലോ സ്പീഡ് മോഡലായതിനാൽ തന്നെ പരമാവധി 25 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഇതിന് സഞ്ചരിക്കാനാവുക.

അതായത് ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലാത്ത സീലിയോയുടെ X-മെൻ പ്ലസ് ഉപയോഗിക്കാനാവുമെന്ന് സാരം. ഏകദേശം 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 60/72V BLDC ഹബ് മോട്ടോറിൽ നിന്നാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് ലഭിക്കുന്നത്. വാങ്ങുന്നവർക്ക് ലിഥിയം, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കുന്നതാണ്. ലിഥിയം ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 4-5 മണിക്കൂർ എടുക്കും.

അതേസമയം 2026 സീലിയോ X-മെൻ പ്ലസ് ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിലെ ലെഡ്-ആസിഡ് പതിപ്പ് ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ എടുക്കും. അതായത് ഒറു രാത്രി ചാർജിംഗിന് ഇടുകയാണെങ്കിൽ രാവിലെ ആവുമ്പോഴേക്കും ചാർജ് ചെയ്തെടുക്കാമെന്ന് സാരം. 2026 മോഡൽ ഇയർ അപ്‌ഡേറ്റിലെ പ്രധാന മാറ്റങ്ങളിലൊന്ന് മുമ്പത്തെ 10 ഇഞ്ച് യൂണിറ്റിന് പകരം വലിയ 12 ഇഞ്ച് പിൻ വീലിലേക്ക് മാറിയതാണ്.

സ്കൂട്ടർ 90/100-10 സെക്ഷൻ ടയറുകളാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷനായി X-മെൻ പ്ലസിൻ്റെ രണ്ട് അറ്റത്തും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളാണ് സീലിയോ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കുകയാണെങ്കിൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കും റിയർ ഡ്രം ബ്രേക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്. X-മെൻ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് 180 കിലോഗ്രാം ലോഡിംഗ് ശേഷിയും 80 കിലോഗ്രാം കെർബ് ഭാരവുമാണുള്ളത്.

വില കുറവാണെങ്കിലും ഫീച്ചറുകളിലൊന്നും കാര്യമായ കുറവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ. റിവേഴ്സ് ഗിയർ, ഡിജിറ്റൽ ഡിസ്പ്ലേ, പാർക്കിംഗ് സ്വിച്ച്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്കിംഗ്, ഓട്ടോ റിപ്പയർ സ്വിച്ച് എന്നിവയാണ് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്. സീലിയോ വാഹനത്തിന് രണ്ട് വർഷത്തെ വാറണ്ടിയും ബാറ്ററിക്ക് ഒരു വർഷത്തെ വാറണ്ടിയും പറയുന്നുണ്ടെന്നതിനാൽ ധൈര്യമായി വാങ്ങിക്കാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 17, 2026, 12:14 [IST]
English summary
2026 zelio x men plus low speed electric scooter launched in india at rs 60000
കൂടുതല്‍... #electric vehicles #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X