ഇംഗ്ലീഷ് കാരണം എയറിൽ കയറി, പിന്നാലെ പുത്തൻ ബുള്ളറ്റ് വാങ്ങി പുതുവർഷം ആഘോഷിച്ച് എഎ റഹീം

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡൻ്റായ എഎ റഹീം. ഭാഷാ പരിമിതിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ഏറെ ട്രോൾ ചെയ്യപ്പെട്ട റഹീം അതിനെല്ലാം കൃത്യമായ ഉത്തരങ്ങളും നൽകിയിട്ടുണ്ടെങ്കിലും ട്രോളാൻ കിട്ടിയ അവസരം കോൺഗ്രസ് വരെ ഉപയോഗിച്ചുവെന്ന് വേണം പറയാൻ. ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമാണ് റഹീമിൻ്റെ വശം.

എന്തായാലും ഇപ്പോഴിതാ ന്യൂയറിന് വീട്ടിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡൻ്റ് പുതുവർഷം ആഘോഷിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, എഎ റഹീം പുത്തനൊരു ബുള്ളറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ റഹീം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. പുത്തൻ ബൈക്ക് വാങ്ങിയെന്ന തരത്തിലുള്ള അടിക്കുറിപ്പുകളൊന്നും ചിത്രത്തിനൊപ്പം നൽകിയിട്ടില്ലെങ്കിലും ഹാപ്പി ന്യൂയർ എന്ന് മാത്രമാണ് കുറിച്ചിരിക്കുന്നത്.

AA Rahim Buys New Royal Enfield Classic 350 Image Goes Viral

കുടുംബത്തിനൊപ്പം ഏറെ സന്തോഷത്തോടെ പുതിയ അതിഥിയെ സ്വീകരിക്കുന്ന റഹീമിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് രാജ്യസഭാ എംപി കൂടിയായ റഹീം സ്വന്തമാക്കിയിരിക്കുന്നത്. റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൻ്റെ സ്റ്റെൽത്ത് ബ്ലാക്ക് വേരിയൻ്റാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. 2.12 ലക്ഷം രൂപയോളമാണ് ബൈക്കിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

പഴയത് പോലെ വൈബ്രേഷനോ കംപ്ലയിൻ്റോ ഒന്നുമില്ലാത്തെ റോയൽ എൻഫീൽഡിൻ്റെ പുതിയ ജെ-സീരീസ് പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡൽ എല്ലാ മാസവും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് SOHC എഞ്ചിനാണ് ക്ലാസിക്കിന് തുടിപ്പേകുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,100 ആർപിഎമ്മിൽ 20.2 bhp പവറും 4,000 ആർപിഎമ്മിൽ 27 Nm ടോർക്കും വരെ ഉത്പാദിപ്പിക്കും.

AA Rahim Buys New Royal Enfield Classic 350 Image Goes Viral

ഡിസൈനിലേക്ക് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലാസിക് ലുക്കാണ് മോട്ടോർസൈക്കിളിനുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ട്വിൻ ബൾബ്-ടൈപ്പ് പൈലറ്റ് ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, ചങ്കി ഫെൻഡറുകൾ, കർവി ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, തെരഞ്ഞെടുത്ത വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിവയെല്ലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ ഡിസൈനിനെ പൂരകമാക്കുന്നത്.

ഫീച്ചർ റിച്ച് ഒന്നുമല്ലെങ്കിലും വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോക്ക് വീലുകൾ, റൗണ്ട് ടെയിൽ ലാമ്പ് എന്നിവയും ക്ലാസിക് 350 മോഡലിൻ്റെ ഡിസൈനിലെ ഹൈലൈറ്റുകളാണ്. . ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 350 റെട്രോ ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗിലേക്ക് നോക്കിയാൽ എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. സിംഗിൾ-ഡിസ്‌ക് പതിപ്പിന് സിംഗിൾ-ചാനൽ എബിഎസ് ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. വിൽപ്പന കൂടിയത് കമ്പനിയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും കാര്യമായ സഹായമായിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 2, 2026, 11:11 [IST]
English summary
Aa rahim buys new royal enfield classic 350 image goes viral
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X