ഇനി കോമ്പറ്റീഷനില്ല, കിംഗ് ഓഫ് അഡ്വഞ്ചർ ബൈക്ക് ഒജി ഹിമാലയൻ റിട്ടേൺസ്! ഈ വർഷം തന്നെ വിപണിയിലെത്തും

ഇന്ത്യയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ചിറകുകൾ നൽകിയ മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 411. 2016-ൽ ആദ്യമായി വിപണിയിലെത്തിയപ്പോൾ അന്നേവരെ നിരത്തുകൾക്ക് പരിചിതമല്ലാത്ത സ്റ്റൈലിംഗും മറ്റുമാണ് ബൈക്കിനെ വേറിട്ടുനിർത്തിയത്. ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നില്ലെങ്കിലും കാലക്രമേണ കിടിലമായ മോഡൽ നിർത്തലാക്കിയിട്ട് മൂന്ന് വർഷത്തോളമായി. പകരക്കാരനായി എത്തിയ 450 സിസി പതിപ്പ് മിടുമിടുക്കനാണെങ്കിലും ആദ്യതലമുറ മോഡലിന്റെ അത്ര ഫാൻബേസ് നേടിയെടുക്കാൻ പിൻഗാമിക്കായില്ലെന്നതാണ് സത്യം. ഇത് റെട്രോ ക്ലാസിക് ടൂവീലർ നിർമാതാക്കളായ എൻഫീൽഡും കൃത്യമായി മനസിലാക്കിയിട്ടുണ്ട്. പഴയ ഹിമാലയനും ഇക്കൂടെ വിൽക്കാമായിരുന്നുവെന്ന് ആരാധകർ കമ്പനിക്ക് പലതവണ ഉപദേശവും കൊടുത്തിരുന്നു.

ഒടുവിലാതാ ആ പഴയ ഹിമാലയനെ തിരികെ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഒരു ബിഗ് ബൈക്ക് ഫീലായതിനാലാണ് പലരും ഹിമാലയന്റെ 450 പതിപ്പിനോട് അടുപ്പം കാണിക്കാത്തത്. ഒപ്പം ഉയർന്ന വിലയും പലരേയും പിന്നോട്ട് വലിക്കുന്ന കാര്യമാണ്. പുതിയൊരു പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഇത് ലിക്വിഡ്-കൂൾഡ് എഞ്ചിൻ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, നാവിഗേഷനോടുകൂടിയ TFT ഡിസ്‌പ്ലേ, ഒന്നിലധികം റൈഡിംഗ് മോഡുകൾ എന്നിവയോടെയാണ് എത്തിയത്.

All New Royal Enfield Himalayan 440 To Launch This Year In India

ചുരുക്കിപ്പറഞ്ഞാൽ അതിന്റെ മുൻഗാമിയായ ഹിമാലയൻ 411 പതിപ്പിനേക്കാൾ വളരെ ആധുനികവും കഴിവുള്ളവനുമായിട്ടും ആളുകൾ ഇപ്പോഴും കാത്തിരിക്കുന്നത് പഴയ രൂപത്തിലുള്ള ഹിമാലയനെയാണ്. എന്തായാലും ഈ വർഷം തന്നെ വിപണിയിലെത്തിക്കാമെന്ന കാര്യം റോയൽ എൻഫീൽഡ് ഉറപ്പ് നൽകിയത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. എന്നാൽ സ്ക്രാം പോലെ പുതിയ 440 സിസി എഞ്ചിനോടെയാവും ഒജി ഹിമാലയൻ വിപണനത്തിന് എത്തുക.

സ്‌ക്രാം 440 ബൈക്കിൽ നിന്നുള്ള എഞ്ചിനും കോർ ഹാർഡ്‌വെയറും ഉപയോഗിച്ച് പുതിയ ഹിമാലയൻ പഴയ ഡിസൈനിൽ തന്നെ അണിഞ്ഞൊരുങ്ങും. ഉയർത്തിയ ഫ്രണ്ട് ഫെൻഡർ, ഫോർക്ക് ഗെയ്‌റ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, കോം‌പാക്‌ട് വിൻഡ്‌സ്‌ക്രീൻ, വൃത്താകൃതിയിലുള്ള റിയർ-വ്യൂ മിററുകൾ തുടങ്ങിയ സവിശേഷതകളെല്ലാം പഴയപടി പണിതിറക്കും. ഹിമാലയൻ 411 മോഡലിനുണ്ടായിരുന്ന മറ്റ് പ്രധാന ഹൈലൈറ്റുകളായ സ്കൾപ്പഡ് ഫ്യുവൽ ടാങ്ക്, സൈഡ് റാക്കുകൾ, സ്പ്ലിറ്റ് സീറ്റുകൾ, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയും നിലനിർത്തുന്നതായിരിക്കും.

All New Royal Enfield Himalayan 440 To Launch This Year In India

പുതിയ ഹിമാലയൻ 440 മുന്നിൽ 21 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വീലുകളായിരിക്കും അവതരിപ്പിക്കുക. ട്യൂബ്ഡ് ഡ്യുവൽ-പർപ്പസ് ടയറുകളുള്ള സ്റ്റാൻഡേർഡ് വയർ സ്‌പോക്ക് വീലുകളോ ട്യൂബ്‌ലെസ് ടയറുകളെ പിന്തുണയ്ക്കുന്ന ക്രോസ് സ്‌പോക്ക് റിമ്മുകളോ ലഭിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ടാമത്തേത് ആക്‌സസറി അല്ലെങ്കിൽ ഓപ്‌ഷണൽ അപ്‌ഗ്രേഡ് ആയി വാഗ്ദാനം ചെയ്യാനും സാധ്യത തെളിയുന്നുണ്ട്.

കൂടുതൽ പുതുമയ്ക്കായി ഹിമാലയൻ 440 പുത്തൻ കളർ ഓപ്ഷനുകളും ഗ്രാഫിക്സും അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്ക്രാമിൽ ഉപയോഗിക്കുന്ന അതേ 443 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാവും ഒജി ഹിമാലയന് തുടിപ്പേകാൻ എത്തുക. ഇത് 25.4 bhp കരുത്തിൽ പരമാവധി 34 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. നേരത്തെയുണ്ടായിരുന്ന 5-സ്പീഡ് യൂണിറ്റിനെ അപേക്ഷിച്ച് മികച്ച ഹൈവേ ക്രൂയിസിംഗ് ശേഷി നൽകുന്ന 6-സ്പീഡ് ട്രാൻസ്മിഷനാവും അഡ്വഞ്ചർ ബൈക്കിലേക്ക് ഇത്തവണയെത്തുക.

All New Royal Enfield Himalayan 440 To Launch This Year In India

ലോംഗ് ട്രാവൽ സസ്‌പെൻഷനൊപ്പം മികച്ച ഓഫ്-റോഡ് ശേഷിക്കായി ഷാസിയും ട്യൂൺ ചെയ്യപ്പെടും.സ്വിച്ചബിൾ എബിഎസ്, ട്രിപ്പർ നാവിഗേഷൻ പോലുള്ള സവിശേഷതകളും മോട്ടോർസൈക്കിളിലേക്ക് എത്തുന്നതായിരിക്കും. അധികമായി ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകളും കൂടി ലഭിച്ചാൽ സംഗതി കളറാവും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 440 മോഡലിന് ഏകദേശം 2.50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാനാവുന്നതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, April 23, 2026, 7:00 [IST]
English summary
All new royal enfield himalayan 440 to launch this year in india
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X