ലൈസൻസും രജിസ്ട്രേഷനും വേണ്ട, വെറും 69,499 രൂപയ്ക്ക് 80 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടിയുമായി ആംപിയർ

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപ്ലവത്തിന് ചുക്കാൻ പിടിച്ചവരാണ് ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആംപിയർ എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ലോ-സ്പീഡ്, ഹൈ-സ്പീഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി കുറഞ്ഞ വിലയുള്ള ഇവികൾ നൽകി ഇന്ത്യക്കാരെ പോക്കറ്റിലാക്കിയ ബ്രാൻഡ് ഇന്നും വിപണിയിൽ കുറ്റങ്ങളും പരാതികളുമൊന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുകയാണ്. അടക്കടി മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതും ആംപിയറിന്റെ പ്രധാന വിനോദമാണ്. അതിന്റെ ഭാഗമായിതാ റിയോ VYB സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്.

ഉയർന്ന വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ആംപിയർ റിയോ VYB ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കാൻ ഡ്രൈവിംഗ് ലൈസൻസോ RTO രജിസ്ട്രേഷനോ ആവശ്യമില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്. അങ്ങനെ ആദ്യമായി ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്കും യുവാക്കൾക്കും 18 വയസിന് താഴെയുള്ളവർക്കും തികച്ചും അനുയോജ്യമാവുന്നു. ബ്രാൻഡിന്റെ മുൻനിര സ്ലോ സ്പീഡ് സ്കൂട്ടറായി സ്ഥാനം പിടിച്ചിരിക്കുന്ന ഇവിക്ക് 69,499 രൂപയാണ് വില വരുന്നത്.

Ampere Reo VYB Electric Scooter Launched At Rs 69 499

അതായത് ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങുന്ന വിലയിൽ ആംപിയറിന്റെ പുത്തൻ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവുമെന്ന് ചുരുക്കം. വില കുറവാണെങ്കിലും നിരവധി പ്രീമിയം സവിശേഷതകളും യുവാക്കളെ ആകർഷിക്കാൻ കൂടുതൽ അഭികാമ്യമായ രൂപകൽപ്പനയും റിയോ VYB മോഡലിനുണ്ട്. ആദ്യമായി വാങ്ങുന്നവരെയും 18 വയസിന് താഴെയുള്ള യുവാക്കളെയും കൂടാതെ ഇന്ത്യയിലെ ടയർ II, ടയർ III നഗരങ്ങളെയും ലാസ്റ്റ് മൈൽ ഡെലിവറി ആപ്ലിക്കേഷനുകൾക്കും മോഡൽ അനുയോജ്യമാണ്.

വാം വൈറ്റ്, പാസ്റ്റൽ പർപ്പിൾ, ഡാർക്ക് ഗ്രേ, അക്വാ മെറ്റാലിക് എന്നിങ്ങനെ ആകർഷകമായ നാല് കളർ ഓപ്ഷനകളും ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിനൊപ്പം കമ്പനി ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കുകയാണെങ്കിൽ ആംപിയർ റിയോ VYB എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഫ്രണ്ട് ആപ്രോണിൽ ഹെഡ്‌ലൈറ്റുകൾ ഉള്ള ഒരു സ്റ്റെപ്പ്-ത്രൂ സ്‌പോർട്ടി സ്‌കൂട്ടർ ഫോർമാറ്റ് പിന്തുടരുന്നു. സൈഡ് ബോഡി പാനലുകളിൽ ആംബിയന്റ് ലൈറ്റിംഗും കാണാൻ കഴിയും.

Ampere Reo VYB Electric Scooter Launched At Rs 69 499

ഇത് ഈ വിലയ്ക്ക് ലഭിക്കുന്ന ഇവികളിലൊന്നും കാണാനാവാത്ത യുണീക് ഫീച്ചറായിട്ടാണ് ആംപിയർ വിശേഷിപ്പിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്ക് സജ്ജീകരണത്തോടുകൂടിയുള്ള 12 ഇഞ്ച് അലോയ് വീലുകൾ ഒരുക്കിയിരിക്കുന്നതും കൈയടി അർഹിക്കുന്നുണ്ട്. പിന്നിൽ 0.25 kW പവറും (0.335 bhp) 35 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവുന്ന 10 ഇഞ്ച് ഹബ് മോട്ടോറാണ് കമ്പനി ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.

140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1310 മില്ലീമീറ്റർ വീൽബേസുമുള്ള ആംപിയർ റിയോ VYB ഇവിയുടെ ഭാരം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.44 kWh LFP ബാറ്ററി പായ്ക്കാണ് സ്കൂട്ടറിലുള്ളത്. ഇത് ഫുൾ ചാർജിൽ 80 കിലോമീറ്റർ IDC റേഞ്ച് വരെ നൽകാനും യോഗ്യമാണ്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്ന മോഡലിന്റെ ഗ്രേഡബിലിറ്റി 6-ഡിഗ്രിയാണ്. 0-100 ശതമാനം ചാർജ് ചെയ്യാൻ 5 മണിക്കൂർ 30 മിനിറ്റ് സമയം മാത്രം മതിയാവും.

Ampere Reo VYB Electric Scooter Launched At Rs 69 499

റിവേഴ്‌സ് മോഡ്, എൽഇഡി ലൈറ്റിംഗ്, എൽസിഡി ഡിജിറ്റൽ ക്ലസ്റ്റർ, പ്രീമിയം കീ ഫോബുള്ള കീലെസ് ഗോ, മെയിൻ സ്റ്റാൻഡ്, 24 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയാണ് കുറഞ്ഞ വിലയുള്ള ഈ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ. കമ്പനി 1,00,000 കിലോമീറ്റർ ബാറ്ററി ലൈഫും അവകാശപ്പെടുന്നതിനാൽ കണ്ണുംപൂട്ടി വാങ്ങിക്കാം. അതേസമയം ബാറ്ററിക്ക് വാറണ്ടി 3 വർഷമോ 30,000 കിലോമീറ്ററോ ആണ്. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലഭിക്കുക.

Article Published On: Wednesday, June 17, 2026, 17:07 [IST]
English summary
Ampere reo vyb electric scooter launched at rs 69499 no licence or rto registration required
കൂടുതല്‍... #electric vehicles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X