വാങ്ങാൻ ആരുമില്ല! കച്ചോടമില്ലാത്ത 3 സ്‌കൂട്ടറുകൾ ഒഴിവാക്കി യമഹയുടെ എതിരാളി! ഇനി ഉള്ളത് 1 മോഡൽ

ഇന്ത്യയിൽ ഒരിടയ്‌ക്ക് സ്‌കൂട്ടർ സെഗ്മെന്റിൽ വിപ്ലവം തീർത്തവരാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. ബൈക്കിനോളം പെർഫോമൻസും പവറും തരുന്ന 160 സിസി എഞ്ചിനുള്ള SR160 സ്‌കൂട്ടർ പുറത്തിറക്കിയാണ് കമ്പനി യുവാക്കൾക്കിടയിൽ ഓളം തീർത്തത്. എന്നാൽ കാലക്രമേണ ട്രെൻഡ് അവസാനിച്ചതോടെ വിൽപ്പനയ കുറയുകയും ചെയ്‌തു. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ചുള്ള ഉയർന്ന മെയിന്റനെൻസും കുറഞ്ഞ മൈലേജുമെല്ലാമാണ് ഇവയുടെ വില്ലനായത്. എങ്കിലും ഒരു വിഭാഗം അപ്രീലിയ മോഡലുകളെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. അവർക്കായി കമ്പനി SR 160, SXR 125, SXR 160 തുടങ്ങിയ ചില കിടിലൻ സ്‌കൂട്ടറുകളും ഇന്ത്യയിൽ വിപണനം ചെയ്തിരുന്നു.

എന്നാൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ പ്രതീക്ഷിച്ച കച്ചോടം പിടിക്കാൻ ഈ മൂവർ സംഘത്തിനാവാതെ പോവുകയായിരുന്നു. അതിന്റെ ഭാഗമായിതാ ആരോടും പറയാതെ അപ്രീലിയ SXR 125, SXR 160 മാക്സി-സ്കൂട്ടറുകൾ നിശബ്ദമായി നിർത്തലാക്കിയിരിക്കുകയാണ്. കൂടാതെ SR 160 മോഡലും ഇക്കൂടെ ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങിയതായി ഓട്ടോകാർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പകരക്കാരനായി അപ്രീലിയ SR 175 എന്ന ഒറ്റ മോഡലായിരിക്കും സേവനമനുഷ്ഠിക്കുക.

Aprilia SR 160 SXR 125 and SXR 160 Scooters Discontinued In India

ഈ മോഡലുകൾ കുറച്ചുകാലമായി അധികം വിപണനത്തിന് എത്തിയിരുന്നില്ലെങ്കിലും നിർത്തലാക്കിയെന്ന് ബ്രാൻഡ് ഒരിക്കലും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടായിരുന്നില്ല. SR 160 ഏറെക്കാലമായി ഒഴിവാക്കിയിട്ടെന്ന് പലർക്കും ഇതിനോടകം അറിവുള്ള കാര്യമാണ്. കൂടുതൽ ശക്തവും ഉയർന്ന ഡിസ്‌പ്ലേസ്‌മെന്റ് ഉള്ളതുമായ SR 175 ആണ് ഇതിന് പകരമായി എത്തിയത്. ഇതിൽ അപ്‌റേറ്റഡ് എഞ്ചിനും 457 സ്പോർട്സ് ബൈക്കുകളുമായി പങ്കിടുന്ന TFT ഡാഷും ഉൾപ്പെടുത്തി യൂത്തൻമാരെ കമ്പനി ത്രില്ലടിപ്പിച്ചിരുന്നു.

ഇന്ത്യയിലെ മാക്‌സി സ്‌കൂട്ടർ സെഗ്മെന്റിൽ യമഹ എയ്റോക്‌സ്, ഹീറോ സൂം 160 തുടങ്ങിയവരോട് മത്സരിക്കുന്ന മോഡലായിരുന്നു അപ്രീലിയ SXR 160. 2020 ഡിസംബറിലാണ് മോഡൽ ആദ്യമായി വിപണിയിലെത്തുന്നത്. അന്ന് 1.25 ലക്ഷത്തിന്റെ പ്രാരംഭ വിലയിലെത്തിയ മോഡലിന് അടുത്ത കാലത്ത് വരെ 1.33 ലക്ഷമായിരുന്നു വില വന്നിരുന്നത്. വലിയ സ്കൂട്ടറുകളോട് സാമ്യം തോന്നിക്കുന്ന മാക്സി സ്കൂട്ടർ സ്റ്റൈലായിരുന്നു ഇതിലുണ്ടായിരുന്നത്.

Aprilia SR 160 SXR 125 and SXR 160 Scooters Discontinued In India

ഒരു വലിയ ആപ്രോൺ ഹൗസിംഗ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ, വിൻഡ്‌സ്ക്രീൻ, വലിയ സിംഗിൾ-പീസ് സീറ്റ്, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം ഇതിനെ അടിപൊളിയാക്കിയിരുന്നു. എന്നാൽ എന്തുകൊണ്ടോ ആളുകൾ കാര്യമായി വാങ്ങാനെത്തിയില്ല. 160 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടറിന് തുടിപ്പേകിയിരുന്നത്.

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 10.5 bhp കരുത്തിൽ പരമാവധി 11.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇവയ്ക്കെല്ലാം പകരക്കാരനായി എത്തിയ അപ്രീലിയ SR 175 എല്ലാക്കാര്യത്തിലും കൂടുതൽ മോഡേൺ ആണ്. വെറും 1.26 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കിടിലൻ ഗിയർലെസ് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിച്ചത്. പുതിയ 174.7 സിസി, എയർ-കൂൾഡ്, 3-വാൽവ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

Aprilia SR 160 SXR 125 and SXR 160 Scooters Discontinued In India

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 12.92 bhp കരുത്തിൽ പരമാവധി 14.14 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 5.5 ഇഞ്ച് കളർ TFT സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും അപ്രീലിയ SR 175 സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. ഒരു മോഡലിലേക്ക് മാത്രം അപ്രീലിയയുടെ സ്കൂട്ടർ നിര ഒതുങ്ങുമ്പോൾ വിപണിയിൽ ചലനങ്ങളുണ്ടാക്കാനാവുമോയെന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, May 9, 2026, 9:31 [IST]
English summary
Aprilia sr 160 sxr 125 and sxr 160 scooters discontinued in india
കൂടുതല്‍... #aprilia #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X