വില കുറച്ച് വിപണി പിടിക്കാന്‍ ഏഥര്‍; EL പ്ലാറ്റ്‌ഫോമിലെ ആദ്യ സ്‌കൂട്ടര്‍ അടുത്ത മാസം
പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി തങ്ങളുടെ വാര്‍ഷിക കമ്മ്യൂണിറ്റി ഡേ ഇവന്റിന്റെ നാലാമത് പതിപ്പ് വരാനിരിക്കുന്ന ഓഗസ്റ്റ് 29-ന് ബെംഗളൂരുവില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ''എ ന്യൂ ഡോണ്‍ ഓഫ് മാജിക്'' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ വെച്ചായിരിക്കും ഏഥറിന്റെ ഏറ്റവും പുതിയ EL പ്ലാറ്റ്ഫോമില്‍ (EL platform) നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കമ്പനി ആദ്യമായി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഈ പുതിയ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റി ഡേയില്‍ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ച EL01 കണ്‍സെപ്റ്റ് മോഡലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഡിസൈനാണ് ഇതിനുള്ളത്. ഈ വര്‍ഷം ആദ്യം കമ്പനി ഫയല്‍ ചെയ്ത ഔദ്യോഗിക ഡിസൈന്‍ പേറ്റന്റും ഈ കാര്യങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ളതാണ്. ഇപ്പോള്‍ പുറത്തുവന്ന പുതിയ സ്‌പൈ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച പ്രകാശമേറിയ ഹെഡ്ലൈറ്റും സ്‌കൂട്ടറിന്റെ ഫ്രണ്ട് ആപ്രണില്‍ നല്‍കിയിരിക്കുന്ന വീതിയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും (LED DRL) വ്യക്തമായി കാണാന്‍ സാധിക്കും.

ഏഥറിന്റെ നിലവിലുള്ള മറ്റ് ജനപ്രിയ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു ലുക്കാണ് ഈ പുതിയ സ്‌കൂട്ടറിന് കമ്പനി നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാണ്. ഏഥര്‍ എനര്‍ജി വിപണിയിലെത്തിച്ച ആദ്യ സ്‌കൂട്ടറായ 450 സീരീസ് വിപണിയില്‍ ഇറക്കിയതിന് ശേഷം സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ഏറ്റവും പുതിയ വെഹിക്കിള്‍ ആര്‍ക്കിടെക്ചറാണ് ഈ EL പ്ലാറ്റ്‌ഫോം.
ഭാവിയില്‍ വാഹനങ്ങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ നിര്‍മ്മാണ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക പ്ലാറ്റ്‌ഫോം കമ്പനി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഏഥറിന്റെ ഭാവിയില്‍ പുറത്തിറങ്ങാനിരിക്കുന്ന നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുക ഈ പുതിയ പ്ലാറ്റ്ഫോം തന്നെയായിരിക്കും.

ഈ പരമ്പരയിലെ ഏറ്റവും ആദ്യത്തെ ബജറ്റ് മോഡല്‍ സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് ഏകദേശം 1 ലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ വില പരിധിയിലായിരിക്കും കമ്പനി പുറത്തിറക്കുക. ഇത് വലിയ വില്‍പ്പന സാധ്യതയുള്ള ഇന്ത്യന്‍ മാസ്-മാര്‍ക്കറ്റ് വിഭാഗത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഏഥറിനെ സഹായിക്കും.
പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ കമ്പനിയുടെ അത്യാധുനിക ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയിലും സോഫ്റ്റ്വെയര്‍ രംഗത്തും വരുത്തുന്ന മറ്റ് നിരവധി സുപ്രധാന മാറ്റങ്ങളും ഏഥര്‍ ഈ ചടങ്ങില്‍ വെളിപ്പെടുത്തും. വാഹനത്തിന്റെ ബാറ്ററി ശേഷി, കൃത്യമായ റേഞ്ച്, റൈഡിംഗ് മോഡുകള്‍ തുടങ്ങിയ പ്രധാന വിവരങ്ങളെല്ലാം തന്നെ ഓഗസ്റ്റ് 29-ന് നടക്കുന്ന കമ്മ്യൂണിറ്റി ഇവന്റില്‍ വെച്ച് മാത്രമേ കമ്പനി പ്രഖ്യാപിക്കുകയുള്ളൂ.

കമ്പനിയെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവി ഉല്‍പ്പന്നങ്ങളെയും ഭാവി പദ്ധതികളും ഉപഭാക്താക്കള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു പ്രധാന വാര്‍ഷിക പരിപാടിയാണ് ഈ കമ്മ്യൂണിറ്റി ഡേ. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാമത് പതിപ്പില്‍ ഈ പുതിയ പ്ലാറ്റ്ഫോമിന്റെ വിവരങ്ങളും ഏഥര്‍സ്റ്റാക്ക് 7.0 (AtherStack 7.0) അപ്ഡേറ്റും കമ്പനി പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഈ പ്ലാറ്റ്ഫോം പ്രായോഗികമായി ഉല്‍പ്പാദനത്തിലേക്ക് എത്തിക്കുന്നതിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കാന്‍ ഏഥര്‍ നടത്തുന്ന ഏറ്റവും തന്ത്രപരമായ നീക്കമായിട്ടാണ് ഈ സ്‌കൂട്ടറിന്റെ വരവിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രീമിയം ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഇരുചക്ര വാഹന പ്രേമികള്‍ക്ക് ഈ പുതിയ ഏഥര്‍ സ്‌കൂട്ടറിന്റെ വരവ് വലിയൊരു അനുഗ്രഹമായി മാറും എന്നതില്‍ യാതൊരു സംശയവുമില്ല. ഏഥറിന്റെ ഈ സ്‌കൂട്ടര്‍ സ്‌കൂട്ടര്‍ പുറത്തിറങ്ങിയാല്‍ നിങ്ങള്‍ വാങ്ങുമോ?. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications