വാങ്ങിയവരാരും കുറ്റം പറഞ്ഞിട്ടില്ല! 6 ലക്ഷം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിരത്തിലെത്തിച്ച് ഏഥർ; ബൂസ്റ്റായത് റിസ്‌ത

വാങ്ങിയവരാരും അധികം കുറ്റം പറഞ്ഞുകേൾക്കാത്ത ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥർ എനർജിയുടേത്. 450, ഏഥർ തുടങ്ങിയ നിരയുടെ ബലത്തിൽ കമ്പനിയിപ്പോൾ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ 6 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരിക്കുകയാണ്. വാഹൻ പോർട്ടൽ അനുസരിച്ച് ബ്രാൻഡ് ഇതുവരെ 6,04,497 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ 2018 മുതലുള്ള ഏഥറിന്റെ മൊത്തം വിൽപ്പനയുടെ 50 ശതമാനവും കഴിഞ്ഞ 16 മാസങ്ങൾക്കുള്ളിലാണ് നടന്നിരിക്കുന്നത്.

2018 മുതൽ 2021 വരെയുള്ള ആദ്യ നാല് വർഷങ്ങളിലെ വിൽപ്പന വളരെ കുറവായിരുന്നു. അതിൽ കൊവിഡ്-19 മഹാമാരിയുടെ രണ്ട് വർഷത്തെ ആഘാതവും ബെംഗളൂരു പോലുള്ള തെരഞ്ഞെടുത്ത നഗരങ്ങളിൽ വിൽപ്പന കേന്ദ്രീകരിച്ചിരുന്നതുമാവാം ഈ വേഗക്കുറവിന്റെ പ്രധാന കാരണങ്ങളായത്. എന്നാൽ 2022-ൽ ഏഥർ എനർജി 51,811 യൂണിറ്റുകൾ വിറ്റഴിക്കുകയും ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായ വിൽപ്പനയുടെ 8 ശതമാനം വിഹിതം നേടിയെടുത്ത് ഡിമാൻഡ് ഉയർത്തുകയും ചെയ്‌തത് അത്ഭുതകരമായ കാഴ്ച്ചയായിരുന്നു.

Ather Energy Sold 6 Lakh Electric Scooters In India

2023 കലണ്ടർ വർഷത്തിൽ ആദ്യമായി വിൽപ്പന 1 ലക്ഷം യൂണിറ്റ് കടന്നപ്പോൾ ഏഥറിന് 12 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. 2024-ൽ ഏഥർ 1.26 ലക്ഷത്തിലധികം യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന നടത്തി. 2025-ൽ, ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് വിൽപ്പനയിൽ 59 ശതമാനം വാർഷിക വളർച്ചയോടെ 2,01,129 ഇവികൾ നിരത്തിലെത്തിക്കുകയുണ്ടായി. അങ്ങനെ വിപണിയുടെ 16 ശതമാനം വിഹിതവും സ്വന്തമാക്കുകയുണ്ടായി.

2026 കലണ്ടർ വർഷത്തിൽ ഇതുവരെ ശക്തമായ വേഗതയോടെയാണ് കമ്പനി മുമ്പോട്ട് പോവുന്നത്. വാഹന്റെ കണക്കനുസരിച്ച് 2026 ജനുവരി ഒന്നിനും ഏപ്രിൽ 22 നും ഇടയിൽ 99,159 ഏഥർ സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഏഥറിനെ ഇത്രയും വേഗതയോടെ കുതിക്കാൻ സഹായിച്ചത് റിസ്‌തയുടെ വരവാണ്. നിലവിൽ ബ്രാൻഡിന്റെ വിൽപ്പനയുടെ 70-75 ശതമാനവും സംഭാവന ചെയ്യുന്നത് ഈ ഫാമിലി സ്‌കൂട്ടറാണ്.

Ather Energy Sold 6 Lakh Electric Scooters In India

2024 ഏപ്രിലിൽ പുറത്തിറക്കിയ റിസ്‌ത ഏഥറിന്റെ ടോപ്പ് സെല്ലിംഗ് മോഡലായതിൽ അതിശയിക്കാനൊന്നുമില്ല. പ്രായോഗികതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇവി ഇന്ത്യൻ വിപണിയിൽ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയോടാണ് മത്സരിക്കുന്നത്. രാജ്യത്തെ ഒരു ടൂവീലറിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റ്, വിശാലമായ സ്റ്റോറേജ് സ്പേസ്, യൂസർ ഫ്രണ്ട്ലി ഫീച്ചറുകൾ എന്നിവയാണ് റിസ്‌തയെ ആളുകളിലേക്ക് ആകർഷിക്കുന്നത്.

ഏഥർ എനർജിയുടെ ഉൽപ്പന്നങ്ങളിലേക്ക് വാങ്ങുന്നവരെ ആകർഷിച്ച മറ്റൊരു കാര്യമാണ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) ബിസിനസ് മോഡൽ. ഇതിലൂടെ ബാറ്ററി ചെലവ് പൂർണമായും ഉപേക്ഷിച്ച് ഇവി വാങ്ങാൻ സാധിക്കും. അതായത് 1.17 ലക്ഷം രൂപയിൽ ആരംഭിക്കുന്ന റിസ്‌ത S വേരിയന്റ് ബാസിലൂടെ വാങ്ങുകയാണെങ്കിൽ വില 76,000 രൂപയായി കുറയും. ഇത് പ്രീമിയം ഫാമിലി സ്കൂട്ടറിനെ കൂടുതൽ താങ്ങാനാവുന്ന വിലയിലേക്കാക്കി.

Ather Energy Sold 6 Lakh Electric Scooters In India

ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് റിസ്‌ത ഇവിക്ക് ആകര്‍ഷകമായ ഓഫറുകളും ഇക്കഴിഞ്ഞ ദിവസം ഏഥര്‍ പ്രഖ്യാപിച്ചിരുന്നു. ഡിമാന്‍ഡ് ഉയർത്താൻ വേണ്ടി പരിമിത കാലത്തേക്ക് മാത്രമാണ് കമ്പനി ഈ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. മോഡൽ വാങ്ങുന്നവർക്ക് പരമാവധി 23,500 രൂപ വരെയാണ് ലാഭിക്കാന്‍ സാധിക്കുക. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി 10,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, 3,500 രൂപയുടെ സൗജന്യ എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ആനുകൂല്യങ്ങളില്‍ മാറ്റങ്ങളുണ്ടെന്നും കമ്പനി പറയുന്നുണ്ട്. ഓഫറുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ തങ്ങളുടെ ഏറ്റവും അടുത്തുള്ള ഏഥര്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും. കുടുംബങ്ങളുടെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിലുള്ള ഇവി തിരയുന്നവർക്ക് റിസ്‌ത വലിയൊരു അനുഗ്രഹം തന്നെയാണ്.

Article Published On: Sunday, April 26, 2026, 11:00 [IST]
English summary
Ather energy sold 6 lakh electric scooters in india rizta on demand
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X