പഴയ പെട്രോൾ സ്‌കൂട്ടർ മാറ്റിക്കോ, 159 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന് 20,000 രൂപ ഡിസ്‌കൗണ്ടുമായി ഏഥർ

ഇന്ത്യയിലെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്ത് വിപ്ലവം രചിച്ച മോഡലാണ് ഏഥർ റിസ്‌ത. പ്രായോഗികതയുടെ അങ്ങേയറ്റവുമായി എത്തിയ ഇവിയെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഒരു വീട്ടിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന വാഹനം പ്രിയപ്പെട്ടതാവാൻ ഇതിലും വലിയ കാരണങ്ങൾ ഒന്നും അന്വേഷിക്കേണ്ടതില്ല. ഇക്കൂടെ താരതമ്യേനയുള്ള ചെറിയ വിലയും കൂടിയായപ്പോൾ സംഗതി ഉഷാറായി. ഒപ്പം വാങ്ങിയവരാരും കുറ്റം പറഞ്ഞുകേൾക്കാത്തതും ഏഥർ എർജിക്ക് മൈലേജായി. ഇപ്പോഴിതാ മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ് കമ്പനി.

റിസ്‌ത, 450 സീരീസ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഇലക്ട്രിക് സ്കൂട്ടർ നിരയിൽ ഏഥർ എനർജി 20,000 രൂപ വരെയുള്ള ലിമിറ്റഡ് പിരീഡ് ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മാർച്ച് 31 വരെ ഇന്ത്യയിലെ ഏഥർ എക്സ്പീരിയൻസ് സെൻ്ററുകളിൽ ഈ പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ഇതുവഴി പെട്രോൾ ടൂവീലറുകളിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.

Ather Rizta and 450 Series Electric Scooters Get Discounts Up To Rs 20 000

2026 മാർച്ച് 31-ന് ശേഷം 5,000 രൂപയുടെ പിഎം ഇ-ഡ്രൈവ് സബ്‌സിഡി നിർത്തലാക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് ഇവികളെ എത്തിക്കാനാണ് ഈ ഓഫറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏഥർ എനർജി പറയുന്നു. പരിമിതകാല ഓഫറുകൾ പ്രകാരം ഉപഭോക്താക്കൾക്ക് 20,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപ ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ട്, 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 3,500 രൂപ വിലമതിക്കുന്ന എക്സ്റ്റൻഡഡ് കമ്പോണൻ്റ്സ് വാറണ്ടി എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഓഫറുകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ റിസ്‌ത S പതിപ്പിന് ഇപ്പോൾ 1,04,758 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതേസമയം 450S ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നവർ 1,13,100 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കായാണ് ഏഥർ റിസ്‌ത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Ather Rizta and 450 Series Electric Scooters Get Discounts Up To Rs 20 000

S, Z 2.9 kWh, Z 3.7 kWh എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ വിപണനത്തിന് എത്തുന്നത്. ഫുൾ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ഇവിയുടെ S, Z വേരിയൻ്റുകളിൽ തെരഞ്ഞെടുക്കാനാവും. അതേസമയം 159 കിലോമീറ്റർ (IDC) റേഞ്ചുള്ള 3.9 kWh ബാറ്ററി പായ്ക്കാണ് ഏഥർ റിസ്‌ത Z മോഡലിൽ പ്രവർത്തിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാൻ റിസ്തയ്ക്കാവും.

ഏഥർ റിസ്‌തയ്ക്ക് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

Ather Rizta and 450 Series Electric Scooters Get Discounts Up To Rs 20 000

ഇതുകൂടാതെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്‌സാ വോയ്‌സ് അസിസ്റ്റൻസ്, സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഏഥർ റിസ്‌ത വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇനി ഏഥർ 450S ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ സിംഗിൾ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഏഥറിന്റെ ഈ ബജറ്റ് ഫ്രണ്ട്ലി മോഡലിൽ ഒരുക്കിയിരിക്കുന്നത്. ഹോം ചാർജർ ഉപയോഗിച്ച് 6 മണിക്കൂറും 36 മിനിറ്റും കൊണ്ട് ഇവി 80 ശതമാനം വരെ ചാർജ് ചെയ്യാം. അതേസമയം 100 ശതമാനം വരെ ചാർജ് ചെയ്യാൻ 8 മണിക്കൂറും 36 മിനിറ്റും സമയം വേണ്ടിവരും.

More from DriveSpark

Article Published On: Thursday, March 12, 2026, 12:32 [IST]
English summary
Ather rizta and 450 series electric scooters get discounts up to rs 20000
കൂടുതല്‍... #ather energy #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X