വില കൂടിയെങ്കിലും പെട്രോൾ സ്‌കൂട്ടറുകളേക്കാൾ ലാഭം, 159 KM റേഞ്ചുള്ള ഫാമിലി ഇവിയുടെ പുതിയ വില ഇങ്ങനെ

ഇന്ത്യയിലെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെ്റിൽ വിപ്ലവം രചിച്ച മോഡലാണ് ഏഥർ റിസ്‌ത. പെട്രോൾ വിപണിയിൽ ഹോണ്ട ആക്‌ടിവ എങ്ങനെയാണോ അതുപോലെയാണ് ഇപ്പോൾ ഇവി വിപണിയിൽ റിസ്‌തയുടെ സ്ഥാനം. ഇന്ധന വില ഇങ്ങനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആളുകളെല്ലാം വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പിലാണ്. അങ്ങനെ മാറിച്ചിന്തിക്കുന്ന പലരുടേയും ലിസ്റ്റിൽ ഏഥറിന്റെ മോഡലും സ്ഥാനം പിടിച്ചിട്ടുണ്ടാവും. അധികം കംപ്ലയിന്റ് ഇല്ലാതെ, ഓല പോലെ തലവേദനയൊന്നുമില്ലാതെ കൊണ്ടുനടക്കാൻ പറ്റിയ മിടുക്കൻ ഇലക്ട്രിക് സ്കൂട്ടറുകൾ തേടുന്നവർക്ക് ഇവനെ കണ്ണുംപൂട്ടി സ്വന്തമാക്കാം.

എന്നാൽ ഇനി മുമ്പത്തെ വിലയ്ക്ക് ഏഥർ റിസ്‌ത വാങ്ങിക്കാനൊക്കില്ലെന്ന സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില 2026 ജൂൺ ഒന്ന് മുതൽ വർധിപ്പിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ്. ഇവി നിർമാണത്തിലുണ്ടായ ചില കാര്യങ്ങളാണ് ഇത്തരത്തിലൊരു വില പരിഷ്ക്കാരത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് ഏഥർ എനർജി പറഞ്ഞു.

Ather Rizta Family Electric Scooter Prices Hiked In India

അതായത് അസംസ്‌കൃത വസ്തുക്കളുടെയും ഉത്പാദനച്ചെലവുകളുടെയും സമീപകാല വർധനവാണ് വില പരിഷ്ക്കരണത്തിന് കാരണമായിരിക്കുന്നതെന്ന് സാരം. ഏഥർ റിസ്‌തയുടെ ചെറിയ 2.9 kWh ബാറ്ററി പായ്ക്ക് ഉള്ള എൻട്രി ലെവൽ S വേരിയന്റിന് 3,000 രൂപ വില കൂടിയപ്പോൾ ടോപ്പ് സ്‌പെക്ക് Z വേരിയന്റുകൾക്കും വലിയ 3.7 kWh ബാറ്ററി ഉള്ള S വേരിയന്റിനും 4,000 രൂപയും വില കൂടിയിട്ടുണ്ട്. ഈ വില വർധനവിന് ശേഷമുള്ള റിസ്‌തയുടെ വില എങ്ങനെയാണെന്ന് നോക്കിയാലോ?

ഏഥർ റിസ്‌ത S 2.9 kwh വേരിയന്റിന് 1,21,046 രൂപയും Z 2.9 kwh പതിപ്പിന് 1,39,045 രൂപയും S 3.7 kwh മോഡലിന് 1,43,547 രൂപയും Z 3.7 kwh ട്രിമ്മിന് 1,59,046 രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. 2.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ 123 കിലോമീറ്റർ (IDC) റേഞ്ചാണ് കമ്പനി പറയുന്നത്.

Ather Rizta Family Electric Scooter Prices Hiked In India

മറുവശത്ത് 3.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന റിസ്‌ത വേരിയന്റുകൾക്ക് 159 കിലോമീറ്റർ (IDC) റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.3 kW അതായത് 5.7 bhp പവറിൽ പരമാവധി 22 Nm ടോർക്ക് നിർമിക്കാൻ റിസ്തയ്ക്കാവും. ഏഥർ റിസ്‌തയ്ക്ക് 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നാണ് ഏഥർ എനർജിയുടെ വശം. അതേസമയം റിസ്‌തയുടെ എല്ലാ വേരിയൻ്റുകളുടേയും പരമാവധി വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ദൈനംദിന യാത്രയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കായാണ് ഏഥർ റിസ്‌ത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ കിടിലമാണെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്. Z വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള ഏഴ് ഇഞ്ച് കളർ TFT ഡിസ്‌പ്ലേയാണ് ഒരുക്കിയിട്ടുള്ളത്.

Ather Rizta Family Electric Scooter Prices Hiked In India

ഏഥർ റിസ്‌തയുടെ S ട്രിമിൽ 'ഡീപ്‌വ്യൂ' എൽസിഡി ഡിസ്‌പ്ലേയും ലഭിക്കുന്നു. സ്മാർട്ട് ഇക്കോ അല്ലെങ്കിൽ SE, സിപ്പ് എന്നീ രണ്ട് റൈഡ് മോഡുകൾ മാത്രമേ ഇതിന് ലഭിക്കൂ. ഓട്ടോ ഹോൾഡ്, റിവേഴ്‌സ് മോഡ്, എന്നിവയാണ് മറ്റ് സവിശേഷതകൾ. ബ്രേക്കുകൾ പ്രയോഗിക്കാതെ തന്നെ റീജൻ ഉപയോഗിച്ച് സ്‌കൂട്ടറിന്റെ വേഗത കുറയ്ക്കാൻ കഴിയുന്ന സവിശേഷതയാണ് മുകളിൽ പറഞ്ഞ മാജിക് ട്വിസ്റ്റ്. ഇതുകൂടാതെ സ്‌കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും ഏഥർ റിസ്‌തയുടെ ഹൈലൈറ്റുകളാണ്.

34 ലിറ്റർ കാർഗോ സ്പേസ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ മുതലാവുകയും ചെയ്യും. 2026 മെയ് മാസത്തില്‍ 28,211 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനും ഏഥറിന് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വില്‍പ്പന കണക്കുകളാണിത്. നിലവില്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ ടിവിഎസ്, ബജാജ് എന്നീ പ്രമുഖ കമ്പനികള്‍ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് ഏഥറിന്റെ സ്ഥാനം.

Article Published On: Saturday, June 6, 2026, 6:00 [IST]
English summary
Ather rizta family electric scooter prices hiked in india
കൂടുതല്‍... #ather energy #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X