ഫുൾ ചാർജിൽ 113 KM ഓടിക്കാം, പക്ഷേ ചേതക് C25 വാങ്ങുന്നുണ്ടേൽ ഇക്കാര്യങ്ങൾ നോക്കിവെക്കണേ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി കത്തിക്കാനൊരുങ്ങി പുത്തൻ ചേതക് ഇവിയുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ബജാജ്. ടിവിഎസ് ഐക്യൂബിനോട് നഷ്‌ടപ്പെട്ട ടോപ്പ് സെല്ലർ പദവി തിരിച്ചുപിടിക്കാനും മറ്റ് എതിരാളികളുമായുള്ള അകലം ഉയർത്താനുമായിട്ടാണ് ചേതക് C25 എന്നുവിളിക്കുന്ന പുത്തൻ പതിപ്പിൻ്റെ വരവ്. സിറ്റി യാത്രകൾ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മോഡലിന് താങ്ങാനാവുന്ന വിലയാണുള്ളത്. 1 ലക്ഷം രൂപ വിലയിൽ താഴെ പുതിയൊരു ഇലക്ട്രിക് സ്‍‌കൂട്ടർ തേടുന്നവർക്ക് നേരെ ബജാജിൻ്റെ ഷോറൂമിലേക്ക് ഇനി ധൈര്യമായി വണ്ടിതിരിക്കാമെന്ന് ചുരുക്കം. ചേതക് C25 ഇവി വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരാം.

ഡിസൈൻ

ഒതുക്കമുള്ളതും യുവത്വമുള്ളതുമായ ഡിസൈനാണ് പുതിയ ബജാജ് ചേതക് C25 ഇവിയുടെ വലിയൊരു പ്രത്യേകത. ബ്രാൻഡിൻ്റെ സിഗ്നേച്ചർ മെറ്റൽ ബോഡി നിലനിർത്തുമ്പോൾ C25 കൂടുതൽ ഒതുക്കമുള്ള രൂപമാണ് സ്വീകരിക്കുന്നത്. പ്രീമിയം പെയിൻ്റ് ഫിനിഷുള്ള ഒരു നിയോ-ക്ലാസിക് ഡിസൈൻ, മോണോ-ബോഡി കൺസ്ട്രക്ഷൻ, സിഗ്നേച്ചർ ഡിആർഎൽ ഹെഡ്‌ലാമ്പ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. വൈബ്രൻ്റായുള്ള 6 കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാണ്.

bajaj chetak c25

പ്രായോഗികത

107 കിലോഗ്രാം മാത്രം ഭാരമുള്ള ഈ സ്‌കൂട്ടര്‍ ഏതൊരാൾക്കും വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുമെന്നത് വലിയ നേട്ടമാണ്. ഭീമാകാരമായ വലിപ്പമില്ലെങ്കിലും അത്യാവിശ്യം വേണ്ടുന്ന സ്റ്റോറേജ് സ്പേസും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്നുണ്ട്. കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, 650 mm നീളമുള്ള സീറ്റ് എന്നിവ ഇതിലുണ്ട്. മഴയെയും പൊടിയെയും പ്രതിരോധിക്കാന്‍ പ്രധാന ഇലക്ട്രിക്കൽ ഘടകങ്ങൾക്ക് IP67 റേറ്റിംഗും കമ്പനി നല്‍കിയിട്ടുണ്ട്.

ഹിൽ-ഹോൾഡ് അസിസ്റ്റ്, യുഎസ്ബി ചാർജിംഗ്, ഡിസ്ക് ബ്രേക്ക് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. രണ്ട് യാത്രക്കാരുമായി 19 ശതമാനം ചരിവുള്ള കയറ്റങ്ങള്‍ വരെ ഈ സ്‌കൂട്ടര്‍ അനായാസം മറികടക്കും. മറ്റ് ചേതക് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി മുന്നില്‍ ഇരട്ട ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. ഇത് സുരക്ഷിതമായ യാത്രയും മികച്ച ബ്രേക്കിംഗും ഉറപ്പാക്കുന്ന കാര്യങ്ങളാണെന്ന് പറയാം.

ബാറ്ററിയും റേഞ്ചും

2.5kWh ബാറ്ററി പായ്ക്കാണ് ചേതക് C25 ഇലക്ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 2.2kW കരുത്തുള്ള മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 113 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും മോഡലവിനാവും. പാഞ്ഞുകയറുന്ന സ്പീഡ് ഇല്ലെങ്കിലും സിറ്റി യാത്രകൾക്കെല്ലാം ഈയൊരു വേഗത അനുയോജ്യമായിരിക്കും.

ചാർജിംഗ്

ഇവി വാങ്ങുന്ന മിക്ക ആളുകൾക്കുമുള്ള വലിയൊരു ആശങ്കയാണ് ചാർജിംഗുമായി ബന്ധപ്പെട്ടത്. എന്നാൽ ഈയൊരു കാര്യത്തിൽ ബജാജിൻ്റെ പുതുമോഡൽ തലവേദനയാവില്ലെന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമാണ് ചേതക് C25 ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ മറ്റൊരു പ്രത്യേകത. 750W ഓഫ്-ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 2 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും. നഗരങ്ങളിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ ചാര്‍ജിംഗ് വേഗത ഏറെ ഉപകരിക്കും.

വില

നിലവിലെ ചേതക് നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായാണ് പുതുവേരിയൻ്റിനെ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ വെറും 91,399 രൂപയാണ് ചേതക് C25 ഇലക്ട്രിക് സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയിലുടനീളമുള്ള എല്ലാ ചേതക് സ്റ്റോറുകളിലും ഇത് ലഭ്യമാകും. ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന മോഡൽ ഹിറ്റടിക്കാൻ വേറെ കാരണം അന്വേഷിക്കുകയും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 15, 2026, 12:23 [IST]
English summary
Bajaj chetak c25 electric scooter top 5 things you should know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X