വിശ്വസിച്ച് വാങ്ങിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ വാങ്ങിയത് 7 ലക്ഷം ഇന്ത്യക്കാർ; ഹാപ്പിയായി ബജാജ്

പൾസറുകളിലൂടെ തരംഗം തീർത്ത ബജാജ് ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തും സൈലന്റെ വിപ്ലവം നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തൊന്നും പെട്രോൾ വില കുറയാൻ സാധ്യതയില്ലാത്തതിനാലും പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായി മൈലേജില്ലാത്തതുമെല്ലാം പലരേയും ഇവികളിലേക്ക് അടുപ്പിക്കുകയാണ്. ആശങ്കയേതും കൂടാതെ നല്ലൊരു ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനിടുന്നവരുടെയെല്ലാം കണ്ണിലും മനസിലും ബജാജ് ചേതക് ഇവി (Bajaj Chetak EV) എന്തായാലും കാണും. അടുത്ത കാലത്ത് വരെ രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് ഇവിയായ ബജാജ് ചേതക് ഇപ്പോഴിതാ വലിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.

ഇന്ത്യയിൽ 7 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലാണ് ബജാജ് ചേതക് ഇവി പിന്നിട്ടിരിക്കുന്നത്. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോർ കമ്പനി എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ബജാജ് ഇതോടെ മാറിയിരിക്കുകയാണ്. വാഹൻ ഡാറ്റ പ്രകാരം 2021 സാമ്പത്തിക വർഷത്തിനും 2026 മെയ് ആറിനും ഇടയിൽ ബജാജ് ചേതക്കിന്റെ മൊത്തം വിൽപ്പന 7,27,779 യൂണിറ്റുകളാണ്.

Bajaj Chetak Electric Scooter Achieved 7 Lakh Sales Milestone

ഇതിൽ 2025 സാമ്പത്തിക വർഷത്തിനുശേഷം ഇലക്‌ട്രിക് സ്കൂട്ടറിന്റെ ഏകദേശം 5,77,023 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബജാജ് ചേതക് ഇവിക്കായുള്ള ഡിമാൻഡ് കുത്തനെ ഉയർന്നതും ഈ കണക്കുകൾ എടുത്തുകാണിക്കുന്നുണ്ട്. തുടക്ക കാലത്ത് ഇവിയുടെ വിൽപ്പന താരതമ്യേന മന്ദഗതിയിലായിരുന്നു. തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം വിൽപ്പന നടത്തിയതും പ്രൊഡക്ഷൻ വളരെ കുറവായിരുന്നതുമാണ് ഇതിന് കാരണമായത്.

പിന്നീട് ഘട്ടംഘട്ടമായി രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇലക്ട്രിക് സ്കൂട്ടറിനായുള്ള വിൽപ്പന ആരംഭിച്ചതോടെ വിൽപ്പന കുതിച്ചുയർന്നു. 2025 സാമ്പത്തിക വർഷത്തിൽ വിൽപ്പന ഗണ്യമായി വർധിച്ച് 2,39,087 യൂണിറ്റുകളായി മാറിയത് ഇതിനുള്ള ഉദാഹരണമാണ്. 2024 സാമ്പത്തിക വർഷത്തിലെ 1,11,713 യൂണിറ്റുകളേക്കാൾ 114 ശതമാനം വർധനവാണ് വിൽപ്പനയിൽ സംഭവിച്ചത്. സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി മാറാൻ ഇത് ബജാജിനെ സഹായിച്ചു.

Bajaj Chetak Electric Scooter Achieved 7 Lakh Sales Milestone

2026 സാമ്പത്തിക വർഷത്തിൽ വിൽപ്പന വീണ്ടും ഉയർന്ന് 2,98,436 യൂണിറ്റായി. മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനവാണ് ബജാജ് ചേതക് ഇവി കൈവരിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ബജാജ് ഓട്ടോ ഒരു സാമ്പത്തിക വർഷം പൂർത്തിയാക്കുന്നതും ഇതാദ്യമായാണ്. വിൽപ്പനയിലെ വർധന മോഡലിന്റെ ശക്തമായ വിപണി വിഹിത നേട്ടത്തിനും കാരണമായി.

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ബജാജ് ഓട്ടോ 4 ശതമാനം വിഹിതം കൈവശം വെച്ചിരുന്നു, 2024 സാമ്പത്തിക വർഷത്തിൽ ഇത് 11 ശതമാനമായി ഉയർത്തി, 2025 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 20 ശതമാനമായി ഇരട്ടിയാക്കി എതിരാളികളെ ഞെട്ടിച്ചു. 2026 സാമ്പത്തിക വർഷത്തിലും കമ്പനി അതേ വിഹിതം നിലനിർത്തിയതും കൈയടി അർഹിക്കുന്ന നേട്ടമാണ്.

Bajaj Chetak Electric Scooter Achieved 7 Lakh Sales Milestone

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യഘട്ടത്തിലെ ട്രെൻഡുകൾ കൂടുതൽ വളർച്ചയെ സൂചിപ്പിക്കുന്നുണ്ട്. 2026 ഏപ്രിൽ ഒന്നിനും മെയ് ആറിനും ഇടയിൽ ബജാജ് ഓട്ടോ ഏകദേശം 39,500 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണനം ചെയ്‌തിട്ടുണ്ട്. അങ്ങനെ ഇന്ത്യയിലെ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിൽ 22 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കാനും കമ്പനിക്കായി. ഇതേ കാലയളവിൽ ടിവിഎസ് 45,186 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഏഥർ എനർജി 32,434 യൂണിറ്റുകളും ഹീറോ വിഡ 18,112 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

കൃത്യമായ ഇടവേളകളിൽ ബജാജ് ചേതക് ഇവിയിലേക്ക് കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളാണ് ഇത്തരത്തിൽ നേട്ടങ്ങൾ വേഗം കൈവരിക്കാൻ സഹായിച്ചത്. ഇക്കഴിഞ്ഞ ദിവസം പുതിയ ഫീച്ചറുകൾ, പെർഫോമൻസ് അപ്ഗ്രേഡുകൾ, വേരിയന്റ് നിരയ്ക്ക് പുതിയ പേര് എന്നിവ അവതരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു അപ്ഡേറ്റും ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് എത്തിയിരുന്നു. അപ്‌ഡേറ്റുകൾക്കൊപ്പം വേരിയന്റിനെ ആശ്രയിച്ച് മോഡലിന് ഏകദേശം 3,000 മുതൽ 5,000 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. 91.504 രൂപ മുതലാണ് ഇപ്പോൾ വില തുടങ്ങുന്നത്.

Article Published On: Friday, May 8, 2026, 17:29 [IST]
English summary
Bajaj chetak electric scooter achieved 7 lakh sales milestone
കൂടുതല്‍... #bajaj auto #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X