വന്നെടോ... ആരേയും മോഹിപ്പിക്കുന്ന വിലയിൽ ആ പഴയ പൾസർ 180 പുറത്തിറക്കി ബജാജ്; വില 1.22 ലക്ഷമേയുള്ളൂ

ബജാജിനെ ബജാജ് ആക്കിയ മുതലാണ് പൾസർ സീരീസുകൾ. പണ്ട് 150, 180, 200, 220 തുടങ്ങിയ മോഡലുകളിലൂടെ വിപ്ലവം രചിച്ച കമ്പനി ഇപ്പോഴും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് പൾസർ ശ്രേണി തന്നെയാണ്. സാധാരണക്കാരന് എന്നും ഇഷ്‌ടം തോന്നുന്ന ഡിസൈനും താങ്ങാനാവുന്ന വിലയും എല്ലാം കാത്തുസൂക്ഷിക്കുമ്പോൾ ആളുകൾ എങ്ങനെ ഇഷ്‌ടപ്പെടാതിരിക്കും. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം പൾസർ 180 തിരികെ കൊണ്ടുവന്നുകൊണ്ട് ബജാജ് ക്ലാസിക് പൾസർ ശ്രേണി വിപുലീകരിച്ചിരിക്കുകയാണ്. അതും 1.22 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത് എന്നത് കൂടിയറിഞ്ഞാൽ പലരും ഷോറൂമിലേക്ക് വെച്ചുപിടിക്കാനാണ് സാധ്യത.

2001-ലാണ് പൾസർ 150 സിസിക്കൊപ്പം പൾസർ 180 മോഡലും ആദ്യമായി പുറത്തിറക്കുന്നത്. ഇന്ത്യയിലെ പെർഫോമൻസ് കമ്മ്യൂട്ടർ സെഗ്മെന്റിനെ ജനപ്രിയമാക്കിയ ഈ ജോഡി പിന്നീട് തരംഗമാവുന്ന കാഴ്ച്ചയാണ് കാണാനായത്. മുൻ പതിപ്പിനെപ്പോലെ 2026 പൾസർ 180 ഒരു ക്ലാസിക് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബോഡി ശൈലിയിലാണ് വാഗ്ദാനം ചെയ്യുന്നത്. അതുതന്നെയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റും.

Bajaj Pulsar 180 Launched In India Priced At Rs 1 22 Lakh

ഒപ്പം എൽഇഡി ഹെഡ്‌ലൈറ്റ്, കോം‌പാക്‌ട് വൈസർ, വൈഡ് ഹാൻഡിൽബാർ, കഡനി 15 ലിറ്റർ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബജാജ് പൾസർ 180 ബൈക്കിന്റെ പ്രധാന സവിശേഷതകൾ. പുതിയ 180 സിസി പൾസറിൽ കമ്പനി ആകർഷകമായ അഞ്ച് കളർ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ബ്ലാക്ക് ഗോൾഡ്, ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റെഡ്, വൈറ്റ് എന്നിവയാണ് ആളുകൾക്ക് തെരഞ്ഞെടുക്കാനാവുക.

ബൈക്കിന് സ്‌പോർട്ടി ഗ്രാഫിക്സും റിം സ്ട്രൈപ്പുകളും ഉണ്ടെന്നതും രൂപം അടിപൊളിയാക്കാനും റോഡ് പ്രസൻസ് വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. പൾസർ 180 പതിപ്പിന് മൊത്തത്തിൽ 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,340 മില്ലീമീറ്റർ വീൽബേസും ഉണ്ട്. അതേസമയം മോട്ടോർസൈക്കിളിന്റെ ഭാരം 156 കിലോഗ്രാം ആണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ റിവേഴ്‌സ് മോണോക്രോം എൽസിഡി സ്പീഡോമീറ്ററാണ് മറ്റൊരു ആകർഷണം.

Bajaj Pulsar 180 Launched In India Priced At Rs 1 22 Lakh

കൂടുതൽ സൗകര്യത്തിനായി ഒരു ടൈപ്പ്-എ യുഎസ്ബി ചാർജിംഗ് പോർട്ട് നൽകിയിട്ടുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ബജാജ് പൾസർ 180 മോഡലിന് കരുത്ത് പകരുന്നത് 178.61 സിസി, സിംഗിൾ സിലിണ്ടർ DTSi, എയർ കൂൾഡ് എഞ്ചിനാണ്. 5-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 17 bhp പവറിൽ പരമാവധി 15 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. പവർ ഔട്ട്പുട്ട് കണക്കുകൾ 2022 മോഡലിന്റേതിന് സമാനമാണ്.

എന്നാൽ ടോർക്കിൽ ചെറിയ വർധനവ് സംഭവിച്ചിട്ടുണ്ടെന്നാണ് ബജാജ് പറയുന്നത്. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2026 പൾസർ 180 ബൈക്കിന്റെ ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. മുന്നിൽ 90/90, പിന്നിൽ 120/80 സെക്ഷൻ ട്യൂബ്‌ലെസ് ടയറുകളും ഉള്ളതിനാൽ പഞ്ചറിനെ പേടിക്കേണ്ടതില്ല. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്നിലും പിന്നിലും യഥാക്രമം 280 mm, 230 mm ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുന്നു.

Bajaj Pulsar 180 Launched In India Priced At Rs 1 22 Lakh

മെച്ചപ്പെട്ട സുരക്ഷയ്ക്കായി ബൈക്കിൽ എബിഎസ് സപ്പോർട്ടും ഉണ്ട്. സസ്പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സംഭവം കളറാണ്. ഇന്ത്യയിലെ 180 സിസി സെഗ്മെന്റിൽ ടിവിഎസ് അപ്പാച്ചെ RTR 180, ഹോണ്ട ഹോർനെറ്റ് 2.0 തുടങ്ങിയ വമ്പൻമാരുമായാണ് പുതിയ ബജാജ് പൾസർ 180 മത്സരത്തിനിറങ്ങുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 11, 2026, 6:00 [IST]
English summary
Bajaj pulsar 180 launched in india priced at rs 1 22 lakh details inside
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X