പെട്രോളും ഡീസലും കിട്ടാതാവുമോ? 50,000 രൂപയ്ക്ക് താഴെ വാങ്ങാൻ പറ്റുന്ന നല്ല ഇലക്‌ട്രിക് സൈക്കിളുകൾ നോക്കിവെച്ചോ

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആളുകൾ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിരുന്നു. ജിമ്മിലും മറ്റ് വ്യായമങ്ങളും ചെയ്യാൻ മടിയുള്ള പലരും ഓടിപ്പോയി സൈക്കിൾ വാങ്ങി ചവിട്ടാൻ ആരംഭിച്ചു. ചിലർ ആ ശീലം ഇപ്പോഴും തുടരുമ്പോൾ മറ്റ് ചിലരാവട്ടെ വാങ്ങിയത് പോലെ പോച്ചിൽ സൈക്കിൾ വെച്ചിട്ടുമുണ്ടാവും. ഇപ്പോൾ ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ കാരണം ഇന്ധന ലഭ്യത ദുരിതത്തിലായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഉടലെടുത്തിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പാചകവാതക ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ ലഭ്യതയിലും ആശങ്കകൾ ഉടലെടുക്കുന്നുണ്ട്.

തമിഴ്നാട്ടിലും മറ്റും പലരും കന്നാസിൽ വരെ പെട്രോൾ വാങ്ങിക്കൂട്ടുന്നതിൻ്റെ വീഡിയോകളും ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമോയെന്ന ആശങ്കയും പലർക്കിടയിലുമുണ്ട്. ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഏറ്റവും നല്ല മാർഗമായിരിക്കും ഇലക്‌ട്രിക് വാഹനങ്ങൾ. കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് വൈദ്യുത കരുത്തുള്ള സൈക്കിളുകളായിരിക്കും.

Best Affordable Electric Bicycles Under Rs 50 000

ഇ-ബൈക്കുകൾ എന്നറിയപ്പെടുന്ന ഇലക്ട്രിക് സൈക്കിളുകൾ ദൈനംദിന യാത്രകൾക്ക് പ്രത്യേകിച്ച് വിദ്യാർഥികൾക്കും, ഓഫീസിൽ പോവുന്നവർക്കും, ഫിറ്റ്നസ് പ്രേമികൾക്കും വളരെ പെട്ടെന്ന് തന്നെ ഒരു പ്രായോഗിക പരിഹാരമായി മാറുകയാണ്. പരമ്പരാഗത സൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ഇ-ബൈക്കുകൾ ചെറിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആയതിനാൽ പെഡലിൻ്റെ ഉപയോഗം കുറയ്ക്കാനാവും. 50,000 രൂപയിൽ താഴെ വിലയ്ക്ക് നിരവധി മോഡലുകൾ ഇപ്പോൾ വിപണിയിൽ വാങ്ങാനും ലഭിക്കുന്നതാണ്. അത്തരം ചില മോഡലുകൾ ഇതാ...

ഇമോട്ടോറാഡ് ടി-റെക്‌സ് എയർ

36,499 രൂപ വിലയുള്ള ഇമോട്ടോറാഡ് ടി-റെക്‌സ് എയർ ആധുനിക രൂപകൽപ്പനയും പ്രായോഗികമായ പെർഫോമൻസും സംയോജിപ്പിക്കുന്ന ഇലക്ട്രിക് സൈക്കിളാണ്. ഒറ്റ ചാർജിൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 10.2 Ah ബാറ്ററിയാണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നതും. ഇലക്ട്രിക് സൈക്കിളുകൾക്കുള്ള ഇന്ത്യൻ നിയന്ത്രണങ്ങൾക്ക് അനുസൃതമായി മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയാണ് ഇതിലുള്ളത്. 5 വർഷം വരെയുള്ള വാറണ്ടിയാണ് ഇതിലെ മറ്റൊരു ആകർഷകമായ സവിശേഷത.

Best Affordable Electric Bicycles Under Rs 50 000

ബിഎസ്എ അർബൻ റേഞ്ചർ

34,999 രൂപ വിലയുള്ള ബിഎസ്എ അർബൻ റേഞ്ചർ നല്ലൊരു ഇലക്ട്രിക് സൈക്കിളാണ്. ഫ്രെയിമിന്റെ അടിഭാഗത്തുള്ള ട്യൂബിൽ ഘടിപ്പിച്ചിരിക്കുന്ന 5.8 Ah ലിഥിയം-അയൺ ബാറ്ററിയുമായി ജോടിയാക്കിയ 36V 250W BLDC മോട്ടോറുമായാണ് ഇത് വിപണിയിലെത്തുന്നത്. ഈ ഇ-ബൈക്കിന് പെഡൽ-അസിസ്റ്റ് മോഡിൽ 45 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. പെഡലിംഗ് കൂടാതെ ത്രോട്ടിൽ മോഡും ഇതിൽ ഉൾപ്പെടുന്നു. എൽസിഡി ഡിസ്പ്ലേ ഫീച്ചറും എടുത്ത് പറയേണ്ട കാര്യമാണ്. നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കുന്നതാണ്.

ഇക്കോ-ബൈക്ക് റെഡ് ഇലക്ട്രിക് സൈക്കിൾ

ഇക്കോ-ബൈക്ക് റെഡ് ഇലക്ട്രിക് സൈക്കിളിൻ്റെ വില 27,990 രൂപയിലാണ് തുടങ്ങുന്നത്. 36V 7.8 Ah ബാറ്ററിയും 250W BLDC മോട്ടോറുമുള്ള ഇതിന് 40 കിലോമീറ്റർ വരെ സഞ്ചരിക്കാനും മണിക്കൂറിൽ 25 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, റിമൂവബിൾ ബാറ്ററി, ബിൽറ്റ്-ഇൻ ലൈറ്റുകൾ, ഹോൺ, IP65 വാട്ടർ റെസിസ്റ്റൻസ് ഇക്കോ-ബൈക്ക് റെഡിലെ ഹൈലൈറ്റുകൾ. ഇവിക്ക് 120 കിലോഗ്രാം വരെ ഭാരം വഹിക്കാനും കഴിയും.

Best Affordable Electric Bicycles Under Rs 50 000

ഹീറോ ലെക്ട്രോ Y3 ​

വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇ-ബൈക്കുകളിൽ ഒന്നാണ് ഹീറോ ലെക്ട്രോ Y3. 25,999 രൂപ വില വരുന്ന മോഡലിന് 40 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും. HYM ഇലക്ട്രിക് മോട്ടോറാണ് ലെക്ട്രോ Y3 ഇലക്ട്രിക് സൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. രാത്രി യാത്രകളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സംയോജിത ലൈറ്റിംഗും ഹോണും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഹീറോ ലെക്ട്രോ Y5

ഹീറോ ലെക്ട്രോ Y5 മോഡലും ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് സൈക്കിളുകളിൽ ഒന്നാണ്. 30,999 രൂപ വില വരുന്ന മോഡൽ 60 കിലോമീറ്റർ വരെ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാക്കുന്ന തരത്തിലുള്ള റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കളർഡ് ഡിജിറ്റൽ ഡിസ്‌പ്ലേയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് കമ്പനി. കൂടാതെ അതേ HYM മോട്ടോർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.

More from DriveSpark

Article Published On: Sunday, March 15, 2026, 15:32 [IST]
English summary
Best affordable electric bicycles under rs 50000 emotorad t rex air to hero lectro y5
കൂടുതല്‍... #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X