എത്തേണ്ടിടത്ത് എത്തിക്കും! ഇൻ-ബിൽറ്റ് നാവിഗേഷൻ ഫീച്ചറുകള്ള 'ബെസ്റ്റ്' ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

റോഡിലേക്ക് ഒന്നിറങ്ങിയാൽ ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ വിപ്ലവം നടക്കുന്നത് കാണാം. സൈലന്റായി ചീറിപ്പായുന്നവരുടെ മുഖത്ത് പെട്രോൾ അടിക്കാൻ പണം വേണ്ടാത്തതിന്റെ സന്തോഷവും കൂട്ടത്തിൽ കാണാം. പ്രമുഖ ബ്രാൻഡുകളെല്ലാം വൈദ്യുത രംഗത്തേക്കിറങ്ങിയതും ആളുകൾക്ക് പ്രോത്സാഹനമായിട്ടുണ്ട്. ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ്, സുസുക്കി, യമഹ, ഹോണ്ട തുടങ്ങിയവരെല്ലാം ഇവികളിലൂടെ പണംവാരുന്നുണ്ട്. ഒപ്പം ഓല, ഏഥർ, ഒഖിനാവ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ പ്രമുഖരാണ്. നേരത്തെ നഗരങ്ങളിൽ മാത്രമായിരുന്നു വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ഇവികൾക്ക് നല്ല ഡിമാന്റാണ്.

ഒരു ചെറിയ വീക്ക്‌എൻഡ് റൈഡിന് പോലും ഉപകരിക്കുന്ന ഇവർ ഫീച്ചറുകളാലും സമ്പന്നമാണ്. ഇപ്പോൾ എവിടെയെങ്കിലും ഒന്ന് പോണമെങ്കിൽ ഫോണിൽ ലൊക്കേഷനിട്ട് മാപ്പ് നോക്കിപ്പോവുന്നവരാവും അധികവും. നാവിഗേഷൻ ഒരു അനിവാര്യ സവിശേഷതയായി മാറിയതിനാൽ ഇപ്പോൾ ആധുനിക ഇവികളെല്ലാം ഈയൊരു ഫീച്ചർ സ്റ്റാൻഡേർഡായി തന്നെ നൽകുന്നുമുണ്ട്. ഇൻ-ഡിസ്പ്ലേ നാവിഗേഷനുള്ള ഇന്ത്യയിലെ മികച്ച 5 ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്ന് പരിചയപ്പെട്ടാലോ?

Best Electric Scooters With Inbuilt Navigation In India

ബജാജ് ചേതക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക്. ഒന്നിലധികം വേരിയന്റുകളിൽ വിപണിയിലെത്തുന്ന ചേതക്കിന്റെ ടോപ്പ്-സ്പെക്ക് 3501 പതിപ്പിൽ TFT ക്ലസ്റ്ററാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതിൽ നാവിഗേഷൻ പ്രവർത്തനവും ഉൾക്കൊള്ളുന്നതിനാൽ പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. 1.22 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നതെങ്കിലും മറ്റ് ധാരാളം ഫീച്ചറുകളും ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, ഡോക്യുമെന്റുകൾ എന്നിവ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന 5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ശരിക്കും അടിപൊളിയാണ്. മെച്ചപ്പെട്ട സൗകര്യത്തിനായി പൂർണ മാപ്പ് വ്യൂവും ടേൺ-ബൈ-ടേൺ നാവിഗേഷനും വാഗ്ദാനം ചെയ്യുന്ന ഇന്റഗ്രേറ്റഡ് മാപ്പ് ഫീച്ചറാണ് ബജാജ് ചേതക് 3501 പതിപ്പിനെ വേറിട്ടുനിർത്തുന്നത്. ഇക്കാരണങ്ങൾ തന്നെയാണ് ചേതക്കിലേക്ക് ആളുകളെ അടുപ്പിക്കുന്നതും.

Best Electric Scooters With Inbuilt Navigation In India

ഹീറോ വിഡ V2 പ്ലസ്

ഹീറോ മോട്ടോകോർപ്പിന്റെ വിഡ V2 പ്ലസ് ഇലക്‌ട്രിക് സ്‌കൂട്ടറും ഇൻ-ഡിസ്പ്ലേ നാവിഗേഷനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ്. ഒരു വലിയ 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. തിരക്കേറിയ നഗരവീഥികളിലൂടെ സഞ്ചരിക്കുമ്പോൾ ഉപയോഗപ്രദമാക്കുന്ന തരത്തിൽ ടേൺ-ബൈ-ടേൺ നാവിഗേഷനും സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.07 ലക്ഷം രൂപയാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില വരുന്നത്.

ടിവിഎസ് ഐക്യൂബ് ST

ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടർ നിരയിലെ ഫ്ലാഗ്ഷിപ്പ് വേരിയന്റാണ് ഐക്യൂബ് ST. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്കൂട്ടർ കൂടിയാണിത് കേട്ടോ. 1.58 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടെങ്കിലും 17.78 സെന്റീമീറ്റർ ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും കണക്റ്റഡ് സവിശേഷതകളും കോർത്തിണക്കിക്കൊണ്ടാണ് ഐക്യൂബ് ST നിരത്തിലിറങ്ങുന്നത്. ടേൺ-ബൈ-ടേൺ നാവിഗേഷൻ പോലുള്ള സവിശേഷതകളുള്ളതിനാൽ കൊടുക്കുന്ന കാശ് വസൂലാണ്.

Best Electric Scooters With Inbuilt Navigation In India

ഓല S1 പ്രോ പ്ലസ്

ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും ഫീച്ചർ റിച്ച് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഓല S1 പ്രോ പ്ലസ്. ഇപ്പോൾ വിപണിയിലുള്ള മൂന്നാം തലമുറ പതിപ്പ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ടിഎഫ്ടി ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഈ സിസ്റ്റം സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഒടിഎ അപ്‌ഡേറ്റുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ജിപിഎസ് കണക്റ്റിവിറ്റി, റിമോട്ട് ബൂട്ട് ലോക്ക്, ക്രൂയിസ് കൺട്രോൾ, മ്യൂസിക് കൺട്രോളുകൾ, മൂവ്‌ഒഎസ് പിന്തുണ തുടങ്ങിയ വൈവിധ്യമാർന്ന സ്മാർട്ട് സവിശേഷതകൾ സപ്പോർട്ട് ചെയ്യുകയും ചെയ്യും. 1.24 ലക്ഷമാണ് ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഏഥർ 450X

സിറ്റി ക്രൂയിസ്, ഹിൽ ഹോൾഡ്, ക്രാൾ മോഡ്, കോൾ, മ്യൂസിക് കൺട്രോളുകൾ, ഡാഷ്‌ബോർഡിലെ വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, പോട്ട്‌ഹോൾ അലേർട്ടുകൾ, ലൈവ് അപ്‌ഡേറ്റുകൾ, വോയ്‌സ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ നൽകുന്ന ഏഥർ 450X ഇവിയിൽ 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീനാണ് നൽകുന്നത്. ഗൂഗിൾ മാപ്‌സ് നൽകുന്ന ടേൺ-ബൈ-ടേൺ നാവിഗേഷനും ഇതിൽ ഉൾപ്പെടുന്നതിനാൽ വഴി ചോദിച്ച് സമയം കളയേണ്ട ആവശ്യം വരില്ല.

Article Published On: Thursday, April 23, 2026, 6:00 [IST]
English summary
Best electric scooters with inbuilt navigation in india bajaj chetak tvs iqube hero vida v2
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X