പോക്കറ്റ് കീറില്ല, പെട്രോളും വേണ്ട! മെയിന്റനെൻസ് കോസ്റ്റ് തീരെ കുറവുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഒരു ടൂവീലർ വാങ്ങുമ്പോൾ പലയാളുകളും ഹോണ്ട, യമഹ പോലുള്ള നല്ല ബ്രാൻഡുകൾ നോക്കി വാങ്ങാൻ കാരണം നല്ല വിൽപ്പനാന്തര സേവനങ്ങളും ലഭിക്കുമെന്നതാണ്. നല്ല സർവീസുണ്ടെങ്കിൽ തന്നെ മനസമാധാനം ലഭിക്കുന്ന കാര്യമാണ്. കൂടെ കുറഞ്ഞ മെയിന്റനെൻസും ഉണ്ടെങ്കിൽ സന്തോഷം ഇരട്ടിയാവും. എന്നാൽ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ നോക്കുമ്പോൾ ആളുകൾ കൂടുതലും റേഞ്ച് നോക്കിയാണ് വാങ്ങാറ്. പക്ഷേ കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റുള്ള ഇവികൾ നോക്കിവാങ്ങാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സർവീസ് ലഭിക്കുന്നതും ചെറിയ പ്രവർത്തന ചെലവും കിട്ടിയാൽ തന്നെ വണ്ടി കൊണ്ടുനടക്കാൻ ഒരു സുഖമാണ്.
പെട്രോൾ വില ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറാൻ നിങ്ങൾ ആഗ്രഹിച്ചിരിക്കുകയാണെങ്കിൽ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടിയൊന്ന് പ്രത്യേകം ശ്രദ്ധിക്കേണേ. മൂന്ന് വർഷം മുമ്പുള്ളതുപോലെയല്ല ഇന്ത്യയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിപ്പോൾ. അതിനാൽ രാജ്യത്ത് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ മെയിന്റനെൻസുള്ള ഇലക്ട്രിക് സ്കൂട്ടറുകളെ ഒന്ന് പരിചയപ്പെടുത്തി തരാം.

ടിവിഎസ് ഐക്യൂബ്
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെ വരുന്ന ഇവിക്ക് കിലോമീറ്ററിന് 0.18 രൂപയാണ് റണ്ണിംഗ് കോസ്റ്റായി കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ സ്കൂട്ടറാണെങ്കിൽ ഈ സ്ഥാനത്ത് 2 രൂപ ചെലവ് വരും. നിലവിൽ വലിയ രീതിയൽ തന്നെ ഡീലർ ശൃംഖലയുള്ളതിനാൽ സർവീസും തലവേദനയാവില്ല. 94,434 രൂപ മുതൽ 1.71 ലക്ഷം രൂപ വരെയുള്ള വ്യത്യസ്‌ത വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.
ബജാജ് ചേതക്
നിലവിൽ 91,504 രൂപ മുതൽ 1.39 ലക്ഷം രൂപ വരെ വിലയുള്ള പല വ്യത്യസ്‌ത വേരിയന്റുകളിൽ ബജാജ് ചേതക് സ്വന്തമാക്കാനാവും. മെറ്റൽ ബോഡിയുള്ള ഈ വില ശ്രേണിയിലെ ചുരുക്കം ചില ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണിത്. കൂടാതെ IP67-റേറ്റഡ് ബാറ്ററിക്ക് 50,000 കിലോമീറ്റർ വാറണ്ടിയും കമ്പനി നൽകുന്നുണ്ടെന്നത് വലിയ ആശ്വാസമാണ്. ടയറുകൾ, ബ്രേക്ക് പാഡുകൾ പോലുള്ള സാധാരണ സർവീസിന് ഏകദേശം 2,000 മുതൽ 3,000 രൂപ വരെ മാത്രമാണ് ചേതക്കിന് വേണ്ടി വരിക.

ഏഥർ റിസ്‌ത
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറാണ് റിസ്‌ത. കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും നല്ല സർവീസിനും പേരുകേട്ട ഏഥർ എനർജിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലും ഇതുതന്നെയാണ്. 2.9 kWh, 3.7 kWh എന്നിങ്ങെന രണ്ട് വ്യത്യസ്‌ത ബാറ്ററി പായ്ക്കുകളിൽ വരുന്ന ഇവി 159 കിലോമീറ്റർ വരെ റേഞ്ചും നൽകാൻ യോഗ്യമാണ്. 1.21 ലക്ഷം രൂപ മുതലാണ് റിസ്‌തയുടെ വില തുടങ്ങുന്നത്.
ഹീറോ വിഡ V2 പ്രോ
ഹീറോ വിഡ V2 പ്രോയുടെ വില 1.15 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഫുൾ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് മെയിന്റനെൻസും വളരെ കുറവാണ്. 400-ലധികം നഗരങ്ങളിലായി 600-ലധികം കേന്ദ്രങ്ങളിൽ സർവീസ് സെന്റുകളിലായി ഹീറോ വിഡയ്ക്ക് സർവീസ് കേന്ദ്രങ്ങളുമുള്ളതിനാൽ കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്നതാണ്. പാർട്‌സുകൾക്കും താങ്ങാനാവുന്ന വില മാത്രമാണുള്ളത്.

സുസുക്കി ഇ-ആക്സസ്
വിപണിയിലെ മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്ന NMC കെമിസ്ട്രിക്ക് പകരം സുസുക്കി ഇ-ആക്സസ് ഒരു ഫിക്സഡ് ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അതായത് LFP സാധാരണയായി NMC ബാറ്ററികളേക്കാൾ നാലിരട്ടി കൂടുതൽ ദീർഘായുസുള്ളവയാണ്. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ചാണ് വരെ നൽകാനും ഇ ആക്‌സസിനാവും. ഏഴ് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെയാണ് ഇവിയുടെ വാറണ്ടി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications