ധൈര്യമായി വാങ്ങിക്കോ, 5 വർഷം വാറണ്ടിയുണ്ട്! ഇപ്പോൾ വിശ്വസിച്ച് വാങ്ങിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ ഏവരുടേയും മനസിലുള്ള ആശങ്കയാണ് വാങ്ങിയാൽ പണികിട്ടുമോയെന്നത്. പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങളിൽ നിന്നും ഇവികളിലേക്ക് ചേക്കേറാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എങ്കിലും മിക്ക നിർമാതാക്കളും ഇപ്പോൾ തങ്ങളുടെ വൈദ്യുത വാഹനങ്ങൾക്ക് കിടിലൻ വാറണ്ടി പാക്കേജ് നൽകി ആളുകളുടെ ഉത്കണ്ഠ കുറയ്ക്കുന്നുണ്ട്. സ്റ്റാൻഡേർഡ് കവർ, പണമടച്ചുള്ള എക്സ്റ്റൻഷനുകൾ അല്ലെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ-ലിങ്ക്ഡ് പ്ലാനുകൾ എന്നിവയിലൂടെയാണ് വാറണ്ടി പ്രതിധാനം ചെയ്യുന്നതെന്ന് മാത്രം. ഇന്ത്യയിൽ അഞ്ച് വർഷം വരെ ബാറ്ററി വാറണ്ടി നൽകുന്ന വിശ്വസിച്ച് വാങ്ങാവുന്ന മിടുക്കൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഒന്ന് പരിചയപ്പെട്ടാലോ?
ഹീറോ വിഡ V2X
ഹീറോ വിഡ V2X ഇവിയുടെ തിരഞ്ഞെടുത്ത ട്രിമ്മുകളിൽ സ്റ്റാൻഡേർഡായി 5 വർഷത്തെ ബാറ്ററി വാറണ്ടി കമ്പനി നൽകുന്നുണ്ട്. അതായത് എക്സ്റ്റൻഡഡ് വാറണ്ടിയില്ലാതെയാണ് 60 മാസത്തേക്ക് കമ്പനി ഉറപ്പ് നൽകുന്നതെന്ന് സാരം. ഹീറോ മോട്ടോകോർപ്പ് ബാറ്ററി-ആസ്-എ-സർവീസ് മോഡലിന് കീഴിൽ വിൽക്കുന്നതിനാൽ 44,990 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ നിങ്ങൾക്ക് വാങ്ങാനും കഴിയും. പകരം ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 1.24 രൂപയാണ് വാടക നൽകേണ്ടി വരിക.

ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങുകയാണെങ്കിൽ ഇവി വാങ്ങുമ്പോഴുണ്ടാവുന്ന മുൻകൂർ ചെലവ് ഗണ്യമായി കുറയും. പ്രത്യേകം ഹീറോ വിഡയുടെ ബാറ്ററി+ പ്ലാൻ ഉടമകൾക്ക് സാധാരണ 3 വർഷത്തെ അടിസ്ഥാന കവർ 5 വർഷമോ 60,000 കിലോമീറ്ററോ ആയി നീട്ടും അനുവദിക്കുന്നുണ്ട്. കൂടാതെ സ്കൂട്ടർ ഏതെങ്കിലും ഘട്ടത്തിൽ വിൽക്കുകയാണെങ്കിൽ വാറണ്ടി എക്സ്റ്റൻഷൻ അടുത്ത ഉടമയ്ക്കും കൈമാറ്റം ചെയ്യാൻ കഴിയുമെന്നതും ഉപകാരപ്രദമായ കാര്യമാണ്.
ആംപിയർ നെക്‌സസ്
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആംപിയർ ശ്രേണിയിലെ മാഗ്നസ് ഗ്രാൻഡ്, ജി മാക്‌സ്, നെക്‌സസ് എന്നിവയ്ക്ക് 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടി നൽകുന്നുണ്ട്. ഇത് മാസ്-മാർക്കറ്റ് വിഭാഗത്തിലെ ദൈർഘ്യമേറിയ സ്റ്റാൻഡേർഡ് വാറണ്ടി പ്രോഗ്രാമിൽ ഒന്നാണ്. ഈ മോഡലുകൾ എൽഎഫ്‌പി ബാറ്ററി കെമിസ്ട്രി ഉപയോഗിക്കുന്നുവെന്നതും പ്ലസ് പോയിന്റാണ്. ഇത് സാധാരണയായി എൻഎംസി പായ്ക്കുകളേക്കാൾ കൂടുതൽ ചാർജ് സൈക്കിളുകൾ നിലനിർത്തുന്ന കാര്യം കൂടിയാണ്.

ടിവിഎസ് ഐക്യൂബ്
ടിവിഎസ് ഐക്യൂബിന്റെ സ്റ്റാൻഡേർഡ് വാറണ്ടി 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ആണ്. എന്നാൽ ബാറ്ററി-ആസ്-എ-സർവീസ് സബ്‌സ്‌ക്രിപ്‌ഷൻ വഴി ഇവി വാങ്ങുകയാണെങ്കിൽ 5 വർഷത്തെ അല്ലെങ്കിൽ 70,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടി നിങ്ങൾക്ക് നേടാനാവും. പ്രതിമാസം 1,242 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതെല്ലാം മോഡലിന്റെ റീസെയിൽ വാല്യു കൂടി വർധിപ്പിക്കുന്ന ഘടകമാണ്.
ബജാജ് ചേതക്
ബജാജ് ചേതക്കിന്റെ അടിസ്ഥാന വാറണ്ടി 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ആണ്. ബാറ്ററി ഏകദേശം 70,000 കിലോമീറ്റർ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നതിനാൽ വാങ്ങുന്നവർക്ക് ഒരു എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജ് ചേർക്കാൻ കഴിയും. ഇത് മൊത്തം കവറേജ് 5 വർഷമോ 70,000 കിലോമീറ്ററോ ആയി പുനർനിർവചിക്കും. അപകടങ്ങൾ, അനധികൃത മോഡിഫിക്കേഷനുകൾ അല്ലെങ്കിൽ അനുചിതമായ ചാർജിംഗ് ശീലങ്ങൾ എന്നിവയിൽ നിന്നുള്ള കേടുപാടുകൾ വാറണ്ടിയിൽ സാധുതയുണ്ടാവില്ല.

ഓല
ഓലയുടെ S1 പ്രോ, S1 എയർ ഇവിക്കൾക്ക് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെയാണ് വാങ്ങാനാവുക. പണമടച്ചുള്ള ടോപ്പ്-അപ്പ് പ്ലാൻ 5 വർഷത്തേക്ക് അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെ നീട്ടാനാവും. ബാറ്ററി ഹെൽത്ത് 70 ശതമാനത്തിൽ താഴെയാണെങ്കിൽ മാറ്റിസ്ഥാപിക്കൽ വരെ ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. ഓലയുടെ മോഡൽ വർഷങ്ങളിൽ നിബന്ധനകൾ ഒന്നിലധികം തവണ മാറിയതിനാൽ വാങ്ങുന്നവർ ഡെലിവറി-തീയതി യോഗ്യത പരിശോധിക്കണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications