ബാറ്ററി പോയാലും കമ്പനി കൂടെക്കാണും, 8 വർഷം വരെ വാറണ്ടിയുള്ള 'ബെസ്റ്റ്' ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇതാ

പുതിയൊരു ടൂവീലർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരുടെയെല്ലാം മനസിൽ ഉയരുന്നൊരു ചോദ്യമായിരിക്കും ഇവികളിലേക്ക് പോണോ എന്നുള്ളത്. പെട്രോളിന് ഉയർന്ന് നിൽക്കുന്ന വിലയും കാര്യമായ മൈലേജ് ഇല്ലാത്തതുമെല്ലാം പലരേയും വൈദ്യുത വാഹനങ്ങളിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. എന്നാൽ തീപിടുത്തവും ബാറ്ററിയ്ക്ക് എന്തെങ്കിലും തകരാർ വന്നാൽ എന്തുചെയ്യുമെന്നുമുള്ള ആശങ്കയുമെല്ലാം ആളുകളെ ഇവി വാങ്ങുന്നതിൽ നിന്നും പിന്നോട്ടുവലിക്കാറുള്ള കാര്യമാണ്. എങ്കിലും ഇന്ധനച്ചെലവിൽ നിന്നും മുക്തി നേടാനാവുമെന്നത് കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക് വാങ്ങാൻ കൂടുതൽ പ്രേരണയാവുകയും ചെയ്യും. ഇത്തരക്കാർ നല്ല വാറണ്ടി ലഭിക്കുന്ന മോഡലുകൾ തന്നെ നോക്കി വാങ്ങുന്നതാവും ഉചിതം.

ഇന്ന് വിപണിയിലുള്ള മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളും എക്സ്റ്റൻഡഡ് വാറണ്ടി നൽകുന്നുണ്ട്. ആയതിനാൽ 8 വർഷം വരെ യാതൊരു വിധ പേടിയും കൂടാതെ ഇവികൾ ഉപയോഗിക്കാനാവും. 8 വർഷം വരെ ബാറ്ററി വാറണ്ടിയുള്ള വിശ്വസിച്ച് വാങ്ങിക്കാനാവുന്ന മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ ഒന്ന് പരിചയപ്പെടുത്തി തരട്ടെ. നിങ്ങൾ ആദ്യമായി ഒരു ഇവി വാങ്ങാൻ പോവുന്നയാളാണെങ്കിൽ ഈ മോഡലുകൾ തന്നെ ധൈര്യത്തോടെ വാങ്ങിക്കോ.

Best Five Electric Scooters With Up To 8 Year Battery Warranty In India Ola S1 To Simple One

ഓല S1

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റായവരാണ് ഓല. ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡിൻ്റെ S1X, S1 എയർ, S1 പ്രോ, S1 സ്പോർട്ട് എന്നിവയുൾപ്പെടെയുള്ള മോഡലുകളിലെല്ലാം 3 വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് 8 വർഷം വരെ അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനും ഇക്കൂടെ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

ഏഥർ 450

ഏഥർ എനർജി 450 ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട. കൂടുതൽ മനസമാധാനത്തിനായി ഉപഭോക്താക്കൾക്ക് ഇത് 8 വർഷത്തേക്ക് അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെ നീട്ടാനുള്ള ഓപ്ഷനും ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് നൽകുന്നുണ്ട്. ബാറ്ററി ഹെൽത്ത് 70 ശതമാനത്തിൽ താഴെയാണെങ്കിൽ ബാറ്ററി റീപ്ലെയിസ്മെൻ്റും ബ്രാൻഡ് നൽകുന്നുണ്ട്.

Best Five Electric Scooters With Up To 8 Year Battery Warranty In India Ola S1 To Simple One

ഏഥർ റിസ്‌ത

ഇന്ത്യയിലെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ വലിയ തരംഗം സൃഷ്‌ടിച്ച മിടുക്കനാണ് റിസ്‌ത. ഏഥർ 450 പോലെ തന്നെ ഇവിയുടെ ബാറ്ററി പായ്ക്കിന് 8 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറണ്ടി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ബാറ്ററി ഹെൽത്ത് 70 ശതമാനത്തിൽ താഴെയാണെങ്കിൽ ബാറ്ററി റീപ്ലെയിസ്മെൻ്റും ബ്രാൻഡ് നൽകുന്നുണ്ടെന്നതും വിശ്വസിച്ച് കൂടെക്കൂട്ടാനുള്ള കാരണമാണ്.

ടിവിഎസ് ഐക്യൂബ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നമ്പർ വൺ ഇലക്ട്രിക് സ്കൂട്ടറാണ് ടിവിഎസ് ഐക്യൂബ്. ഇവിയിൽ 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡിൻ്റെ ആദ്യത്തെ ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വണ്ടിയുടെ ബാറ്ററി പായ്ക്കിന് 5 വർഷം അല്ലെങ്കിൽ 70,000 കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും സാധിക്കുന്നതാണ്.

Best Five Electric Scooters With Up To 8 Year Battery Warranty In India Ola S1 To Simple One

സിമ്പിൾ വൺ

സിമ്പിൾ എനർജിയുടെ സിമ്പിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടറും വിശ്വസിച്ച് വാങ്ങിക്കാനാവുന്ന ന്യൂജെൻ ഇവികളിൽ ഒന്നാണ്. ഇതിന് 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ ബാറ്ററി വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിമ്പിൾ എനർജി ഉപഭോക്താക്കൾക്ക് 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ അല്ലെങ്കിൽ 8 വർഷം, 80,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാം തിരഞ്ഞെടുക്കാനും അവസരം നൽകുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 2, 2026, 8:00 [IST]
English summary
Best five electric scooters with up to 8 year battery warranty in india ola s1 to simple one
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X