കുറഞ്ഞ വിലയുള്ള അഡ്വഞ്ചർ ബൈക്ക്, രാജ്യം കാത്തിരിക്കുന്ന 450 സിസി മോഡലിനായുള്ള ബുക്കിംഗ് തുടങ്ങി

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്നൊരു മോഡൽ ദിവസങ്ങൾക്കുള്ളിൽ വിപണിയിലേക്ക് എത്താൻ പോവുകയാണ്. മറ്റേതുമല്ല, ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിനായി ടിവിഎസ് പണികഴിപ്പിക്കുന്ന F 450 GS എഡിവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. 2025 EICMA മോട്ടോർ ഷോയിലൂടെ വെളിപ്പെടുത്തിയ ബൈക്ക് മുമ്പുണ്ടായിരുന്ന G 310 GS മോഡലിന്റെ പിൻഗാമിയായി നാടുവാഴാനാണ് ഒരുങ്ങുന്നത്. അവതരണം നേരത്തെ നടക്കേണ്ടിയിരുന്നതായിരുന്നുവെങ്കിലും ചില കാരണങ്ങളാൽ പദ്ധതി ഇതുവരെ വൈകുകയായിരുന്നു. എന്തായാലും ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ ബൈക്ക് 2026 ഏപ്രിൽ 23-ന് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതായിരിക്കും.

ഇതിന് മുന്നോടിയായിതാ F 450 GS അഡ്വഞ്ചർ ബൈക്കിനായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് കമ്പനി. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുത്തൻ മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ അംഗീകൃത ഡീലർഷിപ്പുകൾ വഴി മോട്ടോർസൈക്കിൾ റിസർവ് ചെയ്യാമെന്ന് ബവേറിയൻ ബ്രാൻഡ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിച്ചിട്ടുണ്ട്.

BMW F 450 GS Adventure Tourer Motorcycles Pre-Booking Open Ahead Of April 23 Launch

ബിഎംഡബ്ല്യു മോട്ടോറാഡ് ഒരു ടീസർ ചിത്രത്തിലൂടെയാണ് ബൈക്കിന്റെ ബുക്കിംഗ് തുടങ്ങിയ വിവരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. സാഹസികതയ്ക്ക് പ്രാധാന്യം നൽകുന്ന F 450 GS മോഡലിന്റെ ക്യാരക്‌ടർ എടുത്തുകാണിക്കുന്നതാണ് ഈ ചിത്രം. ബിഎംഡബ്ല്യുവിന്റെ പുതിയ 450 സിസി പാരലൽ ട്വിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോർസൈക്കിൾ പണികഴിപ്പിക്കുന്നത്. ബ്രാൻഡിന്റെ നിലവിലുള്ള 310 സിസി നിരയെ മാറ്റിസ്ഥാപിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോമിൽ റോഡ്‌സ്റ്റർ, ഫുള്ളി ഫെയർഡ് സ്പോർട്‌സ് ബൈക്ക് പോലുള്ളവയ്ക്കും അടിസ്ഥാനമാവുന്നതായിരിക്കും. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയന്റുകളിലാവും പുതിയ ബിഎംഡബ്ല്യു F 450 GS വിപണനത്തിന് എത്തുക. 48 bhp കരുത്തിൽ പരമാവധി 43 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

BMW F 450 GS Adventure Tourer Motorcycles Pre-Booking Open Ahead Of April 23 Launch

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ ഗ്ലോബൽ A2 ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. അതേസമയം ദൈനംദിന റൈഡിംഗിനും ടൂറിംഗിനും വേണ്ടിയുള്ള ശക്തമായ പെർഫോമൻസും നൽകാൻ ഈ 450 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാവും. ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓർഡർ ഉണ്ടെന്നും കമ്പനി പറയുന്നു.

ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായി ഷിഫ്റ്റ് അസിസ്റ്റൻ്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), ABS പ്രോ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR) എന്നിവയുൾപ്പെടെ സമഗ്രമായ ഇലക്ട്രോണിക്സ് സ്യൂട്ടാണ് മോട്ടോർസൈക്കിളിൽ ഒരുക്കിവെച്ചിട്ടുള്ളത്.

BMW F 450 GS Adventure Tourer Motorcycles Pre-Booking Open Ahead Of April 23 Launch

റെയിൻ, റോഡ്, എൻഡ്യൂറോ തുടങ്ങിയ ഒന്നിലധികം റൈഡിംഗ് മോഡുകളും പുതിയ ബേബി ജിഎസിൽ വാഗ്ദാനം ചെയ്യും. നാവിഗേഷൻ, കണക്റ്റഡ് സവിശേഷതകൾ, ഓട്ടോമാറ്റിക്, മാനുവൽ ക്ലച്ച് പ്രവർത്തനം അനുവദിക്കുന്ന ബിഎംഡബ്ല്യുവിന്റെ ഈസി റൈഡ് ക്ലച്ച് (ERC) സിസ്റ്റം എന്നിവയുള്ള 6.5 ഇഞ്ച് TFT ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ധാരാളം ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് നിഗമനം.

ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും കമ്പനി നൽകുന്നുണ്ട്. വില മാത്രം ഇപ്പോഴും സർപ്രൈസായി വെച്ചിരിക്കുകയാണെങ്കിലും ഏകദേശം 5 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ മോഡലുകൾ ഒന്ന ഒരുങ്ങിയിരിക്കുന്നത് നല്ലതായിരിക്കും.

More from DriveSpark

Article Published On: Monday, April 20, 2026, 11:57 [IST]
English summary
Bmw f 450 gs adventure tourer motorcycles pre booking open ahead of april 23 launch
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X