ഒരുമാസം വീട്ടിലേക്കുള്ള സാധാനങ്ങൾ വരെ കയറ്റാം, അന്യായ സ്റ്റോറേജ് സ്പേസുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

പലരും സ്‌കൂട്ടർ വാങ്ങുന്നതിന്റെ ഉദ്ദേശം തന്നെ വീട്ടിലെ പണിയെടുപ്പിക്കാനായിരിക്കും. ഒരു കാറിനെക്കൊണ്ട് സാധിക്കുന്നപോലെ തന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ കുത്തിനിറച്ച് പോവാൻ ഇതിലും ചെലവ് കുറഞ്ഞ മാർഗം വേറെയില്ലെന്ന് തന്നെ പറയാം. ഒരു മാസത്തേക്ക് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ കുത്തിനിറച്ച് പോവുന്നത് മിഡിൽ ക്ലാസുകാരുടെ സ്ഥിരം പണിയാണ്. ഇപ്പോൾ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ കാലമായതിനാൽ അന്യായ സ്റ്റോറേജ് സ്പേസുള്ള മോഡലുകളാണ് പല കമ്പനികളും പുറത്തിറക്കുന്നത്. ഇത്തരത്തിൽ പ്രായോഗികത വർധിപ്പിച്ച് ഇന്ത്യക്കാരെ ചാക്കിലാക്കുന്നത് ഇവി നിർമാതാക്കളുടെ ഹോബിയാണ്. ക്ലാസ്-ലീഡിംഗ് സ്റ്റോറേജ് സ്പേസിനൊപ്പം മികച്ച പ്രായോഗികതയുള്ള കിടിലൻ ഇവികളെ ഒന്ന് പരിചയപ്പെട്ടാലോ?

ഏഥർ റിസ്‌ത

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായ ഏഥർ റിസ്‌ത അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന സ്റ്റോറേജ് സ്പേസ് വാഗ്‌ദാനം ചെയ്യുന്ന മോഡലാണ്. 34 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസും ചെറിയ അവശ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന അധിക 22 ലിറ്റർ ഫ്രങ്ക് ഓപ്ഷനുമാണ് ഇതിലെ ഹൈലൈറ്റ്. പ്രായോഗികതയും ദൈനംദിന ഉപയോഗക്ഷമതയും സംയോജിപ്പിച്ച് പണികഴിപ്പിച്ചിരിക്കുന്ന റിസ്‌ത ചൂടപ്പം പോലെ വിറ്റഴിയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

Electric Scooter With Large Storage Capacity In 2026

1.21 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഏഥർ റിസ്‌ത 2.9 kwh, 3.7 kwh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഫുൾ ചാർജിൽ 159 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇവിക്കാവുമെന്നത് വലിയ കാര്യമാണ്. നിരവധി നൂതന സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും കുത്തിനിറച്ചെത്തുന്ന മോഡലിന് ഇതുവരെ കാര്യമായ കംപ്ലയിന്റുകളും പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ സാധാരണക്കാരന് കണ്ണുംപൂട്ടി വാങ്ങിക്കാം.

റിവർ ഇൻഡി

മലയാളികൾ മുതലാളിമാരായ ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡാണ് റിവർ. ഇവരുടെ ഇൻഡി സ്‌കൂട്ടർ ഇവികളിലെ എസ്‌യുവി എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. പ്രായോഗികതയിലും സാധനങ്ങൾ കൊണ്ടുപോകാനുള്ള കഴിവിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫ്ലാറ്റ് ഫ്ലോർബോർഡും അധിക ഹുക്കുകളും യൂട്ടിലിറ്റി ആക്‌സസറികളും പലചരക്ക് സാധനങ്ങളും ലഗേജും കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നു.

Electric Scooter With Large Storage Capacity In 2026

12 ലിറ്റർ ഗ്ലൗ ബോക്സ് ഉൾപ്പെടെ 55 ലിറ്റർ സ്റ്റോറേജ് ​​സ്പേസാണ് റിവർ ഇൻഡി വാഗ്ദാനം ചെയ്യുന്നത്. വിശാലമായ സ്റ്റോറേജ് ഏരിയയിൽ രണ്ട് ഫുൾ-സൈസ് ഹെൽമെറ്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നതും വലിയ ഹൈലൈറ്റാണ്. അതേസമയം വീതിയേറിയ ഫ്ലോർബോർഡ് ഉപയോഗക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നു. സിംഗിൾ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. വില 1.52 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ബജാജ് ചേതക് C3501

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ മുൻനിര ബ്രാൻഡാണ് ബജാജ്. കമ്പനിയുടെ പ്രീമിയം വേരിയന്റായ ചേതക് C3501 ഇവിയിൽ ധാരാളം സ്റ്റോറേജ് സ്പേസുണ്ടെന്നത് ആളുകളിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. 35 ലിറ്ററിന്റെ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസാണ് ഇവിയിലുള്ളത്. 1.39 ലക്ഷം രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 153 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന മോഡലിൽ ഗ്ലൗ ബോക്സ്, കീലെസ് എൻട്രി, TFT ഡിസ്പ്ലേ, ഡോക്യുമെന്റ് സ്റ്റോറേജ്, ആന്റി-തെഫ്റ്റ് അലേർട്ടുകൾ എന്നീ ഫീച്ചറുകളും ലഭിക്കുന്നതാണ്.

Electric Scooter With Large Storage Capacity In 2026

ഓല S1 പ്രോ പ്ലസ്

ഓല ഇലക്ട്രിക്കിന്റെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറായ S1 പ്രോ പ്ലസും ഇക്കാര്യത്തിൽ ടോപ്പാണ്. 4kWh, 5.3kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമായ ഇവി ഫുൾ ചാർജിൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പാകമായ റേഞ്ച് വാഗ്ദാനം ചെയ്യുന്നുമുണ്ട്. കൂടാതെ മണിക്കൂറിൽ 130 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കാനും കഴിയും. 34 ലിറ്റർ സീറ്റിനടിയിലുള്ള വലിയ സ്റ്റോറേജ് കമ്പാർട്ട്മെന്റ് കൂടിയാവുമ്പോൾ എല്ലാത്തരം ആളുകൾക്കും അനുയോജ്യവുമാവുന്നുണ്ട്. 1.24 ലക്ഷം രൂപ മുതലാണ് വില വരുന്നത്.

ടിവിഎസ് ഓർബിറ്റർ

ടിവിഎസിന്റെ നിരയിലെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറാണ് ഓർബിറ്റർ. 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസുമായി വരുന്ന മോഡൽ പലചരക്ക് സാധനങ്ങൾ, ഷോപ്പിംഗ് ബാഗുകൾ, മറ്റ് ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ കൊണ്ടുപോവാനുള്ള ആവശ്യമായ സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്. ടിവിഎസ് ഓർബിറ്ററിന്റെ വില 84,999 രൂപയാണ്. ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിന് കീഴിൽ 49,999 രൂപയ്ക്കും ഇത് സ്വന്തമാക്കാനാവും.

Article Published On: Sunday, June 14, 2026, 11:00 [IST]
English summary
Electric scooter with large storage capacity in 2026 ather rizta to tvs orbiter
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X