വാങ്ങുന്നേൽ ഇവ തന്നെ ആയിക്കോട്ടെ! നിർമിത ബുദ്ധി ഉപയോഗിക്കുന്ന ഇന്ത്യയിലെ കിടിലൻ ഇവികൾ
ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയാണ് AI സാങ്കേതികവിദ്യ. എല്ലാ മേഖലയിലും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സിൻ്റെ സാന്നിധ്യം കാണാനാവും. ഈയൊരു കാര്യം വന്നതോടെ നമ്മുടെ നിരത്തിലെ വാഹനങ്ങൾ വരെ കൂടുതൽ സ്മാർട്ടായി എന്നു പറയാം. പ്രത്യേകിച്ച് ഇവികളിലാണ് ഈയൊരു സംവിധാനം കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പരമ്പരാഗത പെട്രോൾ വാഹനങ്ങളേക്കാൾ അതിവേഗം സാങ്കേതികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മിക്ക ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് പണികഴിപ്പിക്കുന്നത്. സേഫ്റ്റി, പെർഫോമൻസ്, ഉപയോഗക്ഷമത എന്നിവ വർധിപ്പിക്കുന്നതിനാണ് AI കൂടുതലായും ഉപയോഗിക്കുന്നത്.
റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി നിരവധി മോട്ടോർസൈക്കിളുകളും കാറുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് സ്വീകരിക്കുന്നത് സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്. AI-ഡ്രൈവൺ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ചില കിടിലൻ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഒന്ന് പരിചയപ്പെടുത്തി തരാം. ഇവി വാങ്ങാൻ പ്ലാനുണ്ടേൽ ഇവരെ ഒന്ന് പരിഗണിച്ചോ.

റിവോൾട്ട് RV400
ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എന്ന വിശേഷണമാണ് റിവോൾട്ട് RV400 ഇവിക്കുള്ളത്. ഇതിന് സ്മാർട്ട് സൗണ്ട് സിസ്റ്റം, ഗൂഗിൾ അസിസ്റ്റന്റ് ഇൻ്റഗ്രേഷൻ, സ്മാർട്ട് റേഞ്ച് കണക്കുകൂട്ടൽ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് എന്നിവ മൈ റിവോൾട്ട് ആപ്പ് വഴി ലഭിക്കുന്നുണ്ട്. ഇതെല്ലാം AI സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അവയ്ക്ക് ശബ്ദമില്ല എന്നതാണ്.
ഇത് പരിഹരിക്കുന്നതിനായി ഒരു കൃത്രിമ എക്‌സ്‌ഹോസ്റ്റ് സൗണ്ട് സിസ്റ്റം പോവും റിവോൾട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സിൻ്റെ സഹായത്തോടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. റൈഡർമാർക്ക് ഒന്നിലധികം ശബ്‌ദ ക്രമീകരണങ്ങൾ ഇതുവഴി തിരഞ്ഞെടുക്കാനും കഴിയും. RV400 ഇലക്ട്രിക് ബൈക്കിന് ഫുൾ ചാർജിൽ ഏകദേശം 150 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ് റിവോൾട്ട് പറയുന്നത്. 1.39 ലക്ഷം രൂപയാണ് RV400 ഇവിയുടെ എക്സ്ഷോറൂം വില.

മാറ്റർ ഏറ
ലോകത്തിൽ തന്നെ മാനുവൽ ഗിയർബോക്‌സ് ഉപയോഗിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് ബൈക്കാണ് മാറ്റർ ഏറ. ICE ബൈക്കിന് സമാനമായി 4-സ്പീഡ് ഹൈപ്പർഷിഫ്റ്റാണ് ഇതിൽ ഉപയോഗിക്കുന്നത്. എന്നാൽ AI സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇൻ്റലിജൻ്റ് കൂളിംഗ് സിസ്റ്റമാണ് ഏറയിലെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ഇൻ്റഗ്രേറ്റഡ് ഇൻ്റലിജന്റ് തെർമൽ മാനേജ്മെൻ്റ് സിസ്റ്റം സ്മാർട്ട് ലിക്വിഡ് കൂളിംഗ് ഉപയോഗിച്ച് ബാറ്ററി താപനില സജീവമായി കൈകാര്യം ചെയ്യുന്നു.
ദൈനംദിന ഉപയോഗത്തിൽ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ സംവിധാനം സ്ഥിരമായ പ്രകടനം നിലനിർത്തിക്കൊണ്ട് ബാറ്ററി അമിതമായി ചൂടാവുന്നത് തടയും. മാറ്റർ ഏറയ്ക്ക് 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഏകദേശം 125 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചാണ് ഇലക്ട്രിക് ബൈക്കിനുള്ളത്. 1.81 ലക്ഷമാണ് ഇവിയുടെ എക്സ്ഷോറൂം വില.

ടിവിഎസ് X
ടിവിസിൻ്റെ നിരയിലെ മോഡേൺ ഇലക്ട്രിക് സ്‌കൂട്ടറായ X ഇവിയും AI സാങ്കേതികവിദ്യയോടെയാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട്‌ഫോൺ സംയോജനവും AI-അസിസ്റ്റഡ് കണക്റ്റിവിറ്റി സവിശേഷതകളുമുള്ള 10.2 ഇഞ്ച് എക്സ്റ്റിൽറ്റ് ടിഎഫ്ടി പനോരമിക് ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. നാവ്‌പ്രോ നാവിഗേഷൻ, അലക്‌സ വോയ്‌സ് അസിസ്റ്റൻ്റ്, തെഫ്റ്റ് അലേർട്ടുകൾ, SOS, ക്രാഷ് അലേർട്ടുകൾ, ഓട്ടോ-ലോക്ക് പ്രവർത്തനം എന്നിവ നൽകുന്ന ടിവിഎസ് സ്മാർട്ട് എക്‌ഷീൽഡ് എന്നിവയാണ് പ്രധാന സാങ്കേതിക സവിശേഷതകൾ. 2.50 ലക്ഷമാണ് ഇതിൻ്റെ വില വരുന്നത്.
ഓല റോഡ്സ്റ്റർ
ഒന്നിലധികം വാഹന പ്രവർത്തനങ്ങൾക്കായി വോയ്‌സ് അധിഷ്ഠിത നിയന്ത്രണം പ്രാപ്തമാക്കുന്ന ക്രുട്രിം (Krutrim) AI- പവർഡ് വോയ്‌സ് അസിസ്റ്റൻസാണ് ഓല റോഡ്‌സ്റ്ററിൻ്റെ സവിശേഷത. സ്മാർട്ട് പാർക്കിംഗ്, ഗ്രൂപ്പ് നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ, DIY റൈഡിംഗ് മോഡുകൾ, അഡ്വാൻസ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയാണ് AI പിന്തുണയുള്ള അധിക സവിശേഷതകൾ. ഓലയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിന് 248 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. 1.04 ലക്ഷമാണ് എക്സ്ഷോറൂം വില.
അൾട്രാവയലറ്റ് ഇവി
ഈ വിഭാഗത്തിൽ ഏറ്റവും നൂതനമായ AI-അധിഷ്ഠിത റൈഡർ സഹായ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡാണ് അൾട്രാവയലറ്റ്. കമ്പനിയുടെ വയലറ്റ് AI ഒരു ഡിജിറ്റൽ കോ-പൈലറ്റായി പ്രവർത്തിക്കുന്നു. അൾട്രാവയലറ്റിൻ്റെ UV ഹൈപ്പർസെൻസ് റഡാർ അധിഷ്ഠിത സാങ്കേതികവിദ്യ ADAS ടെക്കിന് സമാനമായ ഫീച്ചറുകളും നൽകുന്നുണ്ട്. ഇത് ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ടുകൾ, റിയർ-കൊളിഷൻ മുന്നറിയിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. X-47 ഇവിക്ക് 2.47 ലക്ഷവും F77 മോട്ടോർസൈക്കിളിന് 2.99 ലക്ഷവുമാണ് വില വരുന്നത്.


Click it and Unblock the Notifications








