പൊക്കം കുറഞ്ഞവർക്കും ഇനി ഈസിയായി കൊണ്ടുനടക്കാം, ബൈക്ക് പോലൊരു ഇ-സൈക്കിൾ വാങ്ങുന്നോ

കൊവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംരക്ഷണത്തിനായി പലരും സൈക്കിൾ വാങ്ങിക്കൂട്ടുന്ന കാഴ്ച്ച നാം കണ്ടതാണ്. ആദ്യ രസമൊക്കെ പോയി വാങ്ങിയത് പോലെ തന്നെ ഷെഡിൽ ഇരുന്ന തുരുമ്പ് പിടിച്ച കഥകളാവും കൂടുതൽ ആളുകൾക്കും പറയാനുള്ളതെങ്കിലും ഇതൊരു ദിനചര്യയായി മാറ്റിയവരും ഏറെയാണ്. മടിയൻമാർക്ക് വേണമെങ്കിൽ ഇലക്ട്രിക് കരുത്തുള്ള സൈക്കിളുകൾ വാങ്ങിക്കാനാവുന്നത്. ശരിക്കും ഇതിൻ്റെ ഉദ്ദേശം വേറെയാണെന്നതാണ് സത്യം. ചവിട്ടി മടുക്കുമ്പോൾ തനിയെ ഓടാനായി ചെറിയ ബാറ്ററി പായ്ക്കാണ് സൈക്കിളുകളിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ പോലെ തന്നെ ഇന്ത്യയിൽ ഏറെ പ്രചാരം നേടിയവരാണ് ഇലക്ട്രിക് സൈക്കിളുകൾ.

ആരോഗ്യ സംരക്ഷണത്തിനൊപ്പം ഇന്ധന ചെലവിൽ നിന്നും മുക്തിനേടാനും ഇ-സൈക്കിളുകൾ ഏറെ സഹായിക്കും. ഇത്തരം മോഡലുകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് പുറത്തിറക്കുന്ന ബ്രാൻഡാണ് ഇമോട്ടോറാഡ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻനായകനായ എംഎസ് ധോണിക്ക് ഓഹരിയുള്ള കമ്പനിയുടെ നിരയിലെ വെറൈറ്റി ഇ-സൈക്കിളാണ് റേഞ്ചർ. സൈക്കിളിനും ബൈക്കിനും ഇടയിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന തരത്തിലുള്ള ആദ്യത്തെ മോട്ടോ-സ്റ്റൈൽ ഇ-സൈക്കിളാണിത്.

EMotorad Ranger Medium Frame Model Launched With New Colour Option

ഇപ്പോഴിതാ റേഞ്ചർ ഇലക്ട്രിക് സൈക്കിളിൻ്റെ പുതിയ വലിപ്പത്തിലുള്ള വേരിയൻ്റ് പുറത്തിറക്കിയിരിക്കുകയാണ് ഇമോട്ടോറാഡ്. സംഭവം കൂടുതൽ ആകർഷകമാക്കുവാനായി പുതിയ കളർ ഓപ്ഷനുകളും കമ്പനി ഇക്കൂടെ അവതരിപ്പിച്ചിട്ടുണ്ട്. റേഞ്ചറിൻ്റെ പുതുക്കിയ നിരയിൽ നിലവിലുള്ള ലാർജ് (L) ഫ്രെയിമിന് പുറമേ ഒരു മീഡിയം (M) ഫ്രെയിമും ഉൾപ്പെടുത്തിയാണ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ രണ്ട് വലിപ്പങ്ങളിലും പുതിയ സിട്രസ് ബ്ലൂ കളർ ഓപ്ഷനും ലഭിക്കുന്നതാണ്.

മീഡിയം ഫ്രെയിം 5.1 അടി മുതൽ 5.6 അടി വരെ ഉയരമുള്ള റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഇത് സിട്രസ് ബ്ലൂ, സൺസ്റ്റോം യെല്ലോ എന്നീ നിറങ്ങളിൽ ലഭ്യമാകും. 5.5 അടിയിൽ കൂടുതൽ ഉയരമുള്ള റൈഡർമാർക്കായി അനുയോജ്യമായ ലാർജ് ഫ്രെയിം, സിട്രസ് ബ്ലൂ, സൺസ്റ്റോം യെല്ലോ, ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. എന്തായാലും വ്യത്യസ്‌ത വലിപ്പങ്ങളിൽ എത്തിയത് റേഞ്ചറിൻ്റെ വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്.

കമ്പനി പറയുന്നതനുസരിച്ച് റേഞ്ചർ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇലക്ട്രിക് സൈക്കിളുകളിൽ. മോട്ടോർബൈക്കിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും ഇലക്ട്രിക് സൈക്കിളിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന റേഞ്ചർ ഉപയോഗിക്കാൻ ഡ്രൈവിംഗ് ലൈസൻസുകളുടെയോ രജിസ്ട്രേഷന്റെയോ ആവശ്യമില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒപ്പം ഇന്ധനച്ചെലവിന്റെ ഭാരമില്ലന്നതും ആവേശം സൃഷ്ടിക്കും.

കരുത്തുറ്റ ഹൈ-ടെൻസൈൽ സ്റ്റീൽ ഫ്രെയിമിലാണ് ഇമോട്ടോറാഡ് റേഞ്ചർ ഇലക്ട്രിക് സൈക്കിൾ പണിതിറക്കിയിരിക്കുന്നത്. വലിയ 20 ഇഞ്ച് ടയറുകൾ, ത്രോട്ടിൽ-പ്രാപ്‌തമാക്കിയ പെർഫോമൻസ്, 120 mm ട്രാവലുള്ള ഡബിൾ-ക്രൗൺ സസ്‌പെൻഷൻ തുടങ്ങിയ ഫീച്ചറുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ യാത്രകൾക്ക് പുറമെ ഓഫ്-റോഡിംഗിലും ഉപയോഗിക്കാനാവുന്ന തരത്തിലാണ് ഇവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

റേഞ്ചറിന് കരുത്ത് പകരുന്നത് 48V 12.75Ah റിമൂവബിൾ ബാറ്ററി പായ്ക്കാണ്. ഇത് പെഡൽ അസിസ്റ്റിൽ 75 കിലോമീറ്റർ വരെയും ത്രോട്ടിലിൽ 60 കിലോമീറ്റർ വരെയും സഞ്ചരിക്കാൻ സഹായിക്കുന്നു. സുപ്രധാന റൈഡ് മെട്രിക്കുകൾക്കായി ക്ലസ്റ്റർ C6+ ഡിസ്‌പ്ലേ, വൈവിധ്യമാർന്ന ഷിഫ്റ്റിംഗിനായി ഷിമാനോ 7-സ്പീഡ് ഗിയറുകൾ തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 110 കിലോഗ്രാം വരെ ഭാരം വരെ വഹിക്കാനാണ് റേഞ്ചറിന് സാധിക്കുക.

ആമസോൺ, ഫ്ലിപ്പ്കാർട്ട്, ബിലൈവ്, ചൂസ്മൈബൈസൈക്കിൾ തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇമോട്ടോറാഡിൻ്റെ ഇലക്ട്രിക് സൈക്കിളുകൾ വിപണനം ചെയ്യുന്നത്. ഡിസയർ, റേഞ്ചർ, ടി-റെക്സ് എയർ, ടി-റെക്സ് പ്രോ, ഡൂഡിൽ സീരീസ്, EMX, നിയോ, എക്സ്കേപ്പ് G1 കാർഗോ ബൈക്ക് എന്നിവയുൾപ്പെടെയുള്ള മോഡലുകളാണ് ഇമോട്ടോറാഡ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഇലക്ട്രിക് സൈക്കിളുകൾ.

More from DriveSpark

Article Published On: Sunday, March 1, 2026, 10:30 [IST]
English summary
Emotorad ranger medium frame model launched with new colour option
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X