എൻഫീൽഡിനെ തളയ്ക്കാൻ വന്ന ഹാർലി ബൈക്ക് വാങ്ങിക്കണമെങ്കിൽ ഇനി കൂടുതൽ പൈസ വേണം, പുതിയ വില ഇങ്ങനെ

റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന മിഡ്-കപ്പാസിറ്റി നിരയിലേക്ക് ബിഗ് ബൈക്ക് ബ്രാൻഡായ ഹാർലി ഡേവിഡ്‌സണിന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ ഇരുചക്ര വാഹന ലോകം നോക്കിക്കണ്ടത്. ഇന്ത്യയിൽ വലിയ ക്രൂസിയർ ആഡംബര ബൈക്കുകൾ മാത്രം പുറത്തിറക്കിയിരുന്ന ഒരു കമ്പനി ഇത്തിരിക്കുഞ്ഞനുമായി വരുമ്പോൾ വാനോളം പ്രതീക്ഷികൾ തന്നെയായിരുന്നു ആളുകൾക്കുണ്ടായിരുന്നത്. എന്നാൽ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് പുറത്തിറക്കിയ ആദ്യ മോഡലായ X440 ജനങ്ങൾക്കിടയിൽ വലിയ ഓളമൊന്നും സൃഷ്ടിച്ചില്ല. എങ്കിലും തളരാത്ത പോരാട്ട വീര്യവുമായി മുന്നേറുന്ന ബ്രാൻഡ് ഇടയ്ക്ക് മുഖംമിനുക്കിയ പുത്തൻ X440 T കൂടി വിപണിയിൽ അവതരിപ്പിച്ചു.

ആദ്യ മോഡലിനേക്കാൾ മികച്ച പ്രതികരണം നേടി ഹാർലി ഡേവിഡ്‌സൺ കൈയടി നേടി. ഇപ്പോഴിതാ തങ്ങളുടെ X440 ശ്രേണിയിലെ മുഴുവൻ മോഡലുകളുടെയും വില പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. വിവിഡ്, S, T എന്നീ മൂന്ന് വകഭേദങ്ങൾക്കും ഇനി മുതൽ പുതിയ വില നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഡിസംബറിൽ അവതരിപ്പിച്ച X440 T പതിപ്പിന് ലഭിക്കുന്ന ആദ്യത്തെ വില വർധനവാണിത്. മൂന്ന് വകഭേദങ്ങളിൽ ഏറ്റവും വലിയ വില വർധനവും ഇതിനാണ് ലഭിക്കുന്നത്.

Harley-Davidson X440 Models Become More Expensive In India

ഹാർലി ഡേവിഡ്‌സൺ X440 ശ്രേണിയിലേക്കുള്ള എൻട്രി പോയിന്റായി പ്രവർത്തിക്കുന്ന വിവിഡിന് 1,000 രൂപയുടെ ഏറ്റവും ചെറിയ വർധനവാണ് ലഭിക്കുന്നത്. അങ്ങനെ അതിന്റെ പുതുക്കിയ എക്സ്ഷോറൂം വില 2.36 ലക്ഷം രൂപയായി മാറി. അടുത്തതായി മുമ്പ് 2.55 ലക്ഷം രൂപ വിലയുണ്ടായിരുന്ന X440 S ഇപ്പോൾ 4,000 രൂപ വർധിച്ച് 2.59 ലക്ഷം രൂപയിലെത്തി. ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലായ X440 T മോഡലിന് 5,000 രൂപയുടെ ഏറ്റവും വലിയ വർധനവാണ് ലഭിക്കുന്നത്.

ഇതോടെ X440 T ഇനി സ്വന്തമാക്കണമെങ്കിൽ 2.84 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. വില കൂടിയെങ്കിലും മറ്റ് പരിഷ്ക്കാരങ്ങളൊന്നും മോട്ടോർസൈക്കിളുകളിൽ കമ്പനി വരുത്തിയിട്ടില്ല. ടൂ-വാൽവ്, 440 സിസി, എയർ-ഓയിൽ കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp പവറിൽ പരമാവധി 38 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

Harley-Davidson X440 Models Become More Expensive In India

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷനായി മുൻവശത്ത് KYB-യിൽ നിന്നുള്ള 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെൻ്റുള്ള ഗ്യാസ് ചാർജ്ഡ് ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഹാർലി ഡേവിഡ്‍‌സൺ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് കമ്പനി നൽകുന്നത്. ഡ്യുവൽ ചാനൽ എബിഎസിന്റെ സപ്പോർട്ടും ലഭിക്കുന്നതാണ്.

18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമായി മോട്ടോർസൈക്കിൾ അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകളിൽ ലഭ്യമാണ്. ടയർ സൈസിലേക്ക് വന്നാൽ മുൻവശത്ത് 100/90 സെക്ഷനും പിന്നിൽ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ഫ്ലാഗ്ഷിപ്പ് വേരിയൻ്റിലെ TFT സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ബൈക്കിലെ പ്രധാന ഫീച്ചറുകൾ. X440 T മറ്റ് രണ്ട് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ.

Harley-Davidson X440 Models Become More Expensive In India

റൈഡ്-ബൈ-വയർ ത്രോട്ടിൽ, രണ്ട് റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ ABS എന്നിവയുൾപ്പെടെ നിരയിലെ ഏറ്റവും സമഗ്രമായ ഉപകരണ പാക്കേജാണ് T വാഗ്ദാനം ചെയ്യുന്നത്. റീഡിസൈൻ ചെയ്ത റിയർ സബ്ഫ്രെയിം, പുതുക്കിയ ടെയിൽ സെക്ഷൻ, പുനർനിർമ്മിച്ച ഗ്രാബ് റെയിലുകൾ എന്നിവയെല്ലാമാണ് ഇതിലെ ഹൈലൈറ്റുകൾ. ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകൾ, പ്രീമിയ ഡീലർഷിപ്പുകൾ, തെരഞ്ഞെടുത്ത ഹീറോ ഡീലർഷിപ്പുകൾ എന്നിവ വഴിയാണ് നിലവിൽ X440 റോഡ്സ്റ്ററിന്റെ വിൽപ്പന നടക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, June 17, 2026, 6:00 [IST]
English summary
Harley davidson x440 models become more expensive in india new price details
കൂടുതല്‍... #harley davidson #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X