ആക്‌ടിവയേക്കാൾ വിലകുറവ്, ഹീറോയുടെ 125 സിസി ഫാമിലി സ്‌കൂട്ടറിന്റെ വിൽപ്പനയിൽ വൻകുതിപ്പ്

സ്‌കൂട്ടർ വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ ഏറെ പാടുപെട്ടവരാണ് ഹീറോ മോട്ടോകോർപ്. തുടക്കകാലത്ത് പ്ലഷർ വലിയ വിജയമായെങ്കിലും പിന്നീടെത്തിയ മോഡലുകൾക്കൊന്നും അധികകാലം പിടിച്ചുനിൽക്കാനായില്ല. ഇടയ്ക്ക് മാസ്ട്രോ ചെറുതായൊന്ന് കയറിവന്നുവെങ്കിലും ഹോണ്ട ആക്‌ടിവയോടും ടിവിഎസ് ജുപ്പിറ്ററിനോടും പിടിച്ചുനിൽക്കാനാവാതെ പോവുകയായിരുന്നു. പിന്നീട് ഡെസ്റ്റിനിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ കളംമാറ്റി നോക്കിയെങ്കിലും രക്ഷയില്ലായിരുന്നു. പക്ഷേ ഡെസ്റ്റിനിയുടെ ന്യൂജെൻ മോഡൽ എത്തിയതോടെ കുതിച്ചുപായുന്ന ഹീറോയെയാണ് പിന്നെ കാണാനായത്. ഫാമിലി സ്‌കൂട്ടറുകൾക്ക് ഏറെ ഡിമാൻ്റുള്ള നാടായ ഇന്ത്യ ഇവനെ ഏറ്റെടുത്തു.

സൂം 110, സൂം 125, സൂം 160 തുടങ്ങിയ ന്യൂജെൻ മോഡലുകളെ ഇന്ത്യക്കാർക്ക് സമ്മാനിച്ചുവെങ്കിലും ഡെസ്റ്റിനി 125 മോഡൽ എത്തിയതോടെയാണ് ഹീറോയുടെ ഷോറൂമിലെത്തുന്നവരുടെ എണ്ണം കൂടിയത്. ഇപ്പോൾ ഓരോ മാസവും വിൽപ്പന കൂട്ടി ജുപ്പിറ്ററിനും ആക്ടിവയ്ക്കും ഒത്ത എതിരാളിയായി മാറിയിരിക്കുകയാണ് ഹീറോയുടെ സ്കൂട്ടർ. 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വിൽപ്പനയിൽ വലിയ നേട്ടമാണ് മോഡലിന് കൈവരിക്കാനായത്.

Hero Destini 125 Scooter Sales Increased By 76 34 Per Cent In May 2026

കഴിഞ്ഞ 31 ദിവസത്തിൽ ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ മൊത്തം 26,482 യൂണിറ്റുകളാണ് ഹീറോ മോട്ടോകോർപ് നിരത്തിലെത്തിച്ചത്. അതായത് 2025 മെയ് മാസത്തിൽ വിപണനം ചെയ്‌ത 15,018 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷിക വിൽപ്പനയിൽ 76.34 ശതമാനത്തിന്റെ കൂറ്റൻ വർധനവാണ് കൈവരിച്ചിരിക്കുന്നതെന്ന് സാരം. ഹോണ്ട ആക്ടിവ പോലുള്ള ഇതിഹാസങ്ങളുടെ വിൽപ്പന കണക്കുകളോട് കിടിപിടിക്കാനായിട്ടില്ലെങ്കിലും ഡെസ്റ്റിനിയുടെ വിൽപ്പന വളർച്ച ഹീറോയ്ക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

VX, ZX, ZX+ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന ഹീറോ ഡെസ്റ്റിനി 125 മോഡലിന് ഇന്ത്യയിൽ 80,884 രൂപ മുതൽ 90,465 രൂപ വരെയാണ് എക്സ്ഷോറും വില വരുന്നത്. അതായത് ആക്‌ടിവയേക്കാൾ 8,000 രൂപയോളം കുറവാണെന്ന് സാരം. ഡെസ്റ്റിനിയുടെ മുൻഗാമിയെ അപേക്ഷിച്ച് ഡിസൈൻ പൂർണമായും പൊളിച്ചുപണിതതും ഫീച്ചറുകൾ ചേർത്തതും പ്രായോഗികത വർധിപ്പിച്ചതും തന്നെയാണ് ഇത്തരത്തിൽ കച്ചോടം ഉയരാൻ കാരണമായിരിക്കുന്നത്.

Hero Destini 125 Scooter Sales Increased By 76 34 Per Cent In May 2026

കാലത്തിനിണങ്ങുന്ന തരത്തിലുള്ള ഫീച്ചറുകൾ, നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്‌റൂം, വിശാലമായ ഫ്ലോർബോർഡ് എന്നിവ ഡെസ്റ്റിനിയെ ഒന്നാന്തരം ഫാമിലി സ്‌കൂട്ടറാക്കി മാറ്റുന്ന കാര്യങ്ങളാണെന്ന് പറയാം. ഇതോടൊപ്പം റെട്രോ സ്റ്റൈലിലുള്ള ഡിസൈനാണ് കൂടിയാവുമ്പോൾ വാങ്ങാനെത്തുന്നവരെ വല്ലാണ്ട് ആകർഷിക്കുകയും ചെയ്യും. മികച്ചതും റിഫൈൻഡുമായ 124 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ സ്കൂട്ടറിന്റെ ഹൃദയം.

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന് 7,000 ആർപിഎമ്മിൽ 9 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. മെച്ചപ്പെട്ട റിഫൈൻമെൻ്റിനും കുറഞ്ഞ NVH ലെവലിനുമായി നിരവധി മാറ്റങ്ങൾ ന്യൂജെൻ മോഡലിൻ്റെ പുതിയ എഞ്ചിനിൽ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പേറ്റൻ്റ് നേടിയ ഹീറോയുടെ i3S സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സ്‌കൂട്ടറിനൊപ്പം ലഭ്യമാണെന്നതിനാൽ നല്ല മൈലേജും കിട്ടും.

Hero Destini 125 Scooter Sales Increased By 76 34 Per Cent In May 2026

ലിറ്ററിന് 59 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിനാവുമെന്നത് ആരേയും ആകർഷിക്കുന്ന കാര്യമാണ്. ഡിസൈനിലേക്ക് നോക്കിയാൽ കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയുള്ള ബോഡിയും ഏപ്രോണും അതിസുന്ദരമാണ്. അതോടൊുപ്പം മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയിലും കോപ്പർ ഇന്‍സെര്‍ട്ടുകൾ കാണാനാവും. ഫീച്ചറുകളുടെ കാര്യത്തിലും ഇപ്പോൾ റിച്ചാണ് കക്ഷി.

ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകളാണ് ഹീറോ ഡെസ്റ്റിനി 125 പതിപ്പിനെ ഈ വിഭാഗത്തിൽ വേറിട്ടുനിർത്തുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ മോഡേൺ ടെക്നോളജികളെല്ലാം കോർത്തിണക്കിയാണ് ഹീറോ മോട്ടോകോർപ്പിൻ്റെ ഫാമിലി സ്കൂട്ടർ വിപണനത്തിന് എത്തിക്കുന്നത് എന്നതിനാൽ ധൈര്യമായി വാങ്ങിക്കുകയും ചെയ്യാം.

Article Published On: Tuesday, June 23, 2026, 14:36 [IST]
English summary
Hero destini 125 scooter sales increased by 76 34 per cent in may 2026
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X