മൈലേജിന് മൈലേജ്, നല്ല ഈടും നിൽക്കും! ഫാമിലി സ്‌കൂട്ടറിന്റെ വിൽപ്പനയിൽ പച്ച കത്തിച്ച് ഹീറോ

സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയോടും ടിവിഎസിനോടുമെല്ലാം പടപൊരുതി നിൽക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocrop). ആക്‌ടിവയോടും ജുപ്പറ്ററിനോടുമെല്ലാം മത്സരിക്കാൻ പല മോഡലുകൾ പരീക്ഷിച്ചുവെങ്കിലും ഡെസ്റ്റിനി എന്ന മിടുക്കന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 125 സിസി, 110 സിസി പതിപ്പുകളിലൂടെ പണംവാരുന്ന തിരക്കിലാണ് കമ്പനിയിപ്പോൾ. അടുത്തിടെ പുതുതലമുറ മോഡലിലേക്ക് ചേക്കേറിയതോടെ വലിയ സ്വീകാര്യത നേടാൻ ഡെസ്റ്റിനിക്കായെന്ന് വേണം പറയാൻ. 2026 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഹീറോയുടെ മുഖത്ത് പുഞ്ചിരി കാണാം.

മാർച്ചിൽ ഹീറോ ഡെസ്റ്റിനിയുടെ 24,177 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ച 15,703 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗിയർലെസ്‌ സ്‌കൂട്ടറിന്റെ വാർഷിക വിൽപ്പനയിൽ 53.96 ശതമാനത്തിന്റെ വർധനവുണ്ടായതായി കാണാം. അതായത് ഒരു വർഷത്തിനിപ്പുറം 8,474 യൂണിറ്റുകൾ അധികമായി വിൽക്കാൻ കമ്പനിക്കായെന്ന് ചുരുക്കം. ഇതുതന്നെയാണ് ഹീറോയുടെ മുഖത്ത് പുഞ്ചിരി വിടരാനും കാരണമായിരിക്കുന്നത്.

Hero Destini Scooter Posted 24 177 Unit Sales In March 2026

ഇതോടെ കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ ഹീറോ ഡെസ്റ്റിനി പത്താം സ്ഥാനവും കൈവരിക്കുകയുണ്ടായി. ഇതിൽ 125 സിസി മോഡൽ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വാങ്ങാനാവുക. ഇവയ്ക്ക് 76,570 രൂപ മുതൽ 85,651 രൂപ വരെയാണ് എക്സ്ഷോറും വില വരുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഡിസൈൻ പൂർണമായും പൊളിച്ചുപണിതതും ഫീച്ചറുകൾ ചേർത്തതും പ്രായോഗികത വർധിപ്പിച്ചതും ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.

ചെറിയ വിലയിൽ സ്‌കൂട്ടറുകൾ തേടുന്നവരെയും, ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും, ആദ്യമായി വാങ്ങുന്നവർക്കുമായാണ് ഹീറോ ഡെസ്റ്റിനി 110 പുറത്തിറക്കിയിരിക്കുന്നത്. ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ എന്നിവയുടെ അതേ സെഗ്മെന്റിൽ മത്സരിക്കാനിറങ്ങുന്ന മോഡൽ ശരിക്കും പ്രാക്‌ടിക്കാലിറ്റി, കംഫർട്ട്, സ്റ്റൈൽ എന്നിവയുടെ സന്തുലിതാവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്. 72,000.00 മുതൽ 79,000 രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.

Hero Destini Scooter Posted 24 177 Unit Sales In March 2026

നല്ലൊരു ഫാമിലി സ്കൂട്ടറായി മുദ്ര ചെയ്യപ്പെട്ടിരിക്കുന്ന ഡെസ്റ്റിനി 110 785 മില്ലീമീറ്റർ നീളമുള്ള സീറ്റുമായാണ് പുതിയ സ്‌കൂട്ടർ വരുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതാണെന്നാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്. കൂടാതെ റിയർ സീറ്റ് യാത്രക്കാരെ കൂടുതൽ കംഫർട്ടാക്കുവാനായി ഇന്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റും ഒരുക്കിയിട്ടുള്ളതിനാൽ യാത്രകൾ അടിപൊളിയാവും. മികച്ച ഫാമിലി സ്കൂട്ടറാക്കുവാനായി വിശാലമായ ലെഗ്‌റൂം, 12 ഇഞ്ച് വീലുകളിൽ സഞ്ചരിക്കുന്ന വീലുകൾ, വീതിയേറിയതും സ്ഥിരതയുള്ളതുമായ പ്ലാറ്റ്‌ഫോം എന്നിവയും കൊടുത്തിട്ടുണ്ട്.

സൗകര്യപ്രദമായ സവിശേഷതകളിൽ ഫ്രണ്ട് ഗ്ലൗ ബോക്സ്, ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ ഒരു ബൂട്ട് ലാമ്പ്, അനലോഗ്-ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി, സ്കൂട്ടറിൽ 190 mm ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഉണ്ട്. സ്കൂട്ടറിന്റെ കരുത്തും ആയുസും വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത മൂന്ന് വലിയ മെറ്റൽ ബോഡി പാനലുകൾ ഉള്ളതിനാൽ ഡെസ്റ്റിനിക്ക് ഒന്നാന്തരം ഈടാണ് ലഭിക്കുക.

Hero Destini Scooter Posted 24 177 Unit Sales In March 2026

110 സിസി എഞ്ചിനാണ് ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം. ഹീറോയുടെ i3s എന്നറിയപ്പെടുന്ന ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം സാങ്കേതികവിദ്യയും വൺ-വേ ക്ലച്ചും ഉൾപ്പെടുത്തിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 8 bhp കരുത്തും 8.87 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. സിവിടി ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ലിറ്ററിന് 56.2 കിലോമീറ്റർ മൈലേജ് നൽകാൻ ഹീറോ ഡെസ്റ്റിനി 110 പതിപ്പിനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ക്രോം ആക്സന്റുകൾ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ബ്രാൻഡിന്റെ സിഗ്നേച്ചർ H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് സ്കൂട്ടർ ഒരു നിയോ-റെട്രോ ലുക്ക് നേടുന്നുമുണ്ട്. യുവ റൈഡർമാരെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഇതിന്റെ സ്റ്റൈലിംഗ് എന്ന് കമ്പനി പറയുന്നു. എന്തായാലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പന മികച്ച നിൽക്കുന്നത് കമ്പനിക്ക് ആശ്വാസമേകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Wednesday, April 22, 2026, 6:00 [IST]
English summary
Hero destini scooter posted 24177 unit sales in march 2026
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X