ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിന് വില കൂട്ടി, എന്നിട്ടും 60,000 രൂപ പോലുമില്ല! 70 KM മൈലേജും കിട്ടും

ഇലക്‌ട്രിക് സ്‌കൂട്ടറുകളേയും ബൈക്കുകളേയും ഇന്ത്യക്കാരും സ്നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. കുറേക്കാലമായി പെട്രോൾ വില 105 രൂപയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ബദൽ മാർഗങ്ങൾ തേടി ഒരു വിഭാഗം ആളുകൾ ഇവികളിലേക്ക് ചേക്കേറിക്കഴിഞ്ഞു. എന്നാൽ ഭൂരിഭാഗം ആളുകൾക്കും പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങളോട് തന്നെയാണ് ഇപ്പോഴും പ്രണയവും വിശ്വാസവും. ഇവികളേക്കാൾ ലാഭത്തിൽ കൊണ്ടുനടക്കാൻ പറ്റുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാൽ സമ്പന്നമായ ഹീറോ മോട്ടോകോർപ്പിൻ്റെ വാഹന നിര കണ്ടാൽ തന്നെ ബാറ്ററി വാഹനങ്ങളിലേക്ക് പോവാൻ പലരും തയാറായേക്കില്ല. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ കൂടുതൽ പണം വാരുന്നതും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ്.

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് പുറത്തിറക്കുന്നതും ഈ ഹീറോയാണ്. എന്നാൽ പുതുവർഷം പിറന്നതിന് പിന്നാലെ ജനുവരി മാസം മുതൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് ഹീറോ മോട്ടോകോർപ്. ഇക്കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൂവീലറായ സ്പ്ലെൻഡറിൻ്റെ വില കമ്പനി പരിഷ്ക്കരിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായ HF 100 മോഡലിൻ്റെ വിലയും കൂട്ടിയിരിക്കുകയാണ് കമ്പനി.

Hero HF 100 Budget Bike Becomes More Expensive In India

ഹീറോ മോട്ടോകോർപ് ഇന്ത്യയിലെ തങ്ങളുടെ 100 സിസി നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചതിൻ്റെ ഭാഗമായാണ് HF സീരീസിലും കൈവെച്ചിരിക്കുന്നത്. വില കൂടിയെന്നത് കേട്ട് ടെൻഷനടിക്കാൻ നിൽക്കേണ്ട കേട്ടോ. വളരെ കുറവായ രീതിയിലാണ് കമ്പനി വിലക്കയറ്റം നടപ്പിലാക്കിയിരിക്കുന്നത്. മാത്രമല്ല വാങ്ങൽ തീരുമാനങ്ങളെ ഇത് സ്വാധീനിക്കാൻ സാധ്യതയില്ലെന്നതും ഉറപ്പ് പറയാം.

HF 100 കമ്മ്യൂട്ടർ ബൈക്കിൻ്റെ പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ? ഉത്പാദനച്ചെലവ് വർധിക്കുന്നതുമായി ബന്ധപ്പെട്ടാണ് മോഡലുകളുടെ വില ഹീറോ കൂട്ടിയിരിക്കുന്നത്. ഡ്രം കിക്ക് കാസ്റ്റ് എന്ന സിംഗിൾ വേരിയൻ്റിൽ മാത്രം വിപണിയിലെത്തുന്ന മോഡലിന് 750 രൂപയുടെ വില വർധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. വെറും 59,489 രൂപ എക്സ്ഷോറൂം വില മുടക്കിയാൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഇനിയും സ്വന്തമാക്കാനാവും.

Hero HF 100 Budget Bike Becomes More Expensive In India

വില പരിഷ്ക്കരിച്ചുവെങ്കിലും ഹീറോയുടെ ബജറ്റ് ബൈക്കിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ബ്ലൂ ബ്ലാക്ക്, റെഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ആശാൻ വിപണിയിലെത്തുന്നത്. ആധുനിക മോട്ടോർസൈക്കിളുകളിൽ കാണുന്ന മോഡേൺ ഫീച്ചറുകളോ മറ്റ് ആഡംബരങ്ങളോ ഒന്നുമില്ലാത്ത പക്കാ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണിത്. വീണാൽ തനിയെ ഓഫാവുന്ന എഞ്ചിൻ കട്ട് ഓഫ്, സൈഡ്-സ്റ്റാൻഡ് ഡൗൺ എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ ചില സവിശേഷതകൾ ഹീറോ HF 100-ന് ലഭിക്കുന്നുണ്ട്.

ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്റർ തുടങ്ങിയ ലൈറ്റിംഗ് സംവിധാനങ്ങളെല്ലാം ഹാലൊജൻ യൂണിറ്റുകളാണ്. കൺസോളിൽ അനലോഗ് സ്പീഡോമീറ്ററും ഒരു ഫ്യുവൽ ഗേജും മറ്റ് ടെൽടെയിൽ ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. 97.2 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ HF 100 മോഡലിൻ്റെ ഹൃദയം. xSENS ഫ്യുവൽ ഇഞ്ചൻക്ഷൻ ടെക്നോളജിയും ഇതിൽ ഒരുക്കിയിട്ടുണ്ട്. അതായത് നല്ല മൈലേജും ഇൻസ്റ്റൻ്റ് പിക്കപ്പും പവറും നൽകുന്നതിനായുള്ള ഇൻ്റലിജൻ്റ് സെൻസർ അധിഷ്ഠിത ടെക്നോളജിയാണ് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് സാരം.

Hero HF 100 Budget Bike Becomes More Expensive In India

4 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 8,000 ആർപിഎമ്മിൽ 8.02 കരുത്തും 6,000 ആർപിഎമ്മിൽ 8.05 Nm ടോർക്കും ഉത്പാദിപ്പിക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ രണ്ട്-ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ കൊടുത്തിരിക്കുന്നത്. ഹീറോയുടെ കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ (CBS) പതിപ്പായ IBS എന്ന ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഇരുവശത്തും 130 mm വലിപ്പമുള്ള ഡ്രം ബ്രേക്കുകളാണ് ബൈക്കിന് ലഭിക്കുന്നത്.

മുന്നിലും പിന്നിലും 2.75 ഇഞ്ച് വീതിയുള്ള ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ഹീറോ HF 100 മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്. 110 കിലോഗ്രാം ഭാരംമുള്ള ബൈക്കിന് 9.1 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 70 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറുന്നത്. 805 മില്ലീമീറ്റർ സീറ്റ് ഹൈറ്റും, 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഇതിലുള്ളത്. ഫുഡ് ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കും അല്ലെങ്കിൽ അടിസ്ഥാന കാര്യങ്ങൾക്കായി സാധാരണ ബൈക്കുകൾ തേടുന്നവർക്ക് പറ്റിയ മോഡലാണ് ഇത്.

More from DriveSpark

Article Published On: Sunday, January 25, 2026, 7:00 [IST]
English summary
Hero hf 100 budget bike becomes more expensive in india now priced at rs 59489
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X