250 രൂപ അധികം കരുതിക്കോളൂ... 70 KM മൈലേജുള്ള ബൈക്കിന് വില കൂട്ടി ഹീറോ; പുതിയ വില ഇങ്ങനെ

കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ തമ്പുരാക്കൻമാരാണ് ഹീറോ മോട്ടോകോർപ്. HF 100 മുതൽ ഗ്ലാമർ 125 വരെ നീളുന്ന മോഡൽ നിര ശക്തമായ വിൽപ്പനയാണ് നേടുന്നതും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായ സ്പ്ലെൻഡർ ഓരോ വർഷവും ലക്ഷക്കണത്തിന് യൂണിറ്റുകളിലാണ് വിറ്റഴിയുന്നത്. അതുപോലെ തന്നെ ജനസമ്മതനാണ് പാഷൻ (Hero Passion). ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതിയ മുതലായിരുന്നു ഇത്. ഇന്നും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന മോഡൽ പക്ഷേ പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല കേട്ടോ.

പുതുവർഷത്തോട് അനുബന്ധിച്ച് ഹീറോ ഇന്ത്യയിലെ 100 സിസി നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൻ്റെ ഭാഗമായി ഹീറോ പാഷൻ പ്ലസിൻ്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ കാര്യമായ രീതിയിൽ വില കൂട്ടാൻ ഹീറോ തയാറായില്ലെന്നതാണ് ആകർഷകമായ വസ്‌തുത. ഡ്രം ബ്രേക്ക്, 125 മില്യൺ എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ബൈക്ക് വിപണനത്തിന് എത്തുന്നത്.

Hero Passion Plus Becomes More Expensive In India

ഹീറോ പാഷൻ പ്ലസിൻ്റെ രണ്ട് വേരിയൻ്റുകൾക്കും വെറും 250 രൂപയുടെ വില വർധനവാണുണ്ടായിരിക്കുന്നത്. ഇതിൻപ്രകാരം പാഷൻ പ്ലസ് ഡ്രം ബ്രേക്ക് പതിപ്പിന് 76,941 രൂപയും 25 മില്യൺ എഡിഷന് 78,324 രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. ബിഎസ്-VI മാനദണ്ഡങ്ങൾ ആരംഭിച്ചതോടെ നിർത്തലാക്കിയ പാഷൻ പ്ലസ് 2023-ലാണ് വീണ്ടും പുനരവതരിപ്പിക്കുന്നത്. ഒപ്പം പാഷൻ പ്രോ മോഡലിനെ കമ്പനി നിരയിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു.

വില വർധനവിന് പുറമെ ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല. HF ഡീലക്‌സ്, സ്‌പ്ലെൻഡർ എന്നീ മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ 97.2 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ സ്ലോപ്പർ എഞ്ചിനാണ് നമ്മുടെ ഹീറോ പാഷൻ പ്ലസിലും പ്രവർത്തിക്കുന്നത്. 4-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp പവറിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Hero Passion Plus Becomes More Expensive In India

ഈ എഞ്ചിൻ ഉപയോഗിക്കുന്ന ഹീറോയുടെ നിരയിലെ അഞ്ചാമത്തെ മോഡലാണ് പാഷൻ പ്ലസ്. OBD-2, E20 ഫ്യുവൽ കംപ്ലയിൻ്റുമാണ് ഈ എഞ്ചിൻ എന്നതിനാൽ മറ്റ് ടെൻഷനൊന്നും വേണ്ടവേണ്ട. ഹീറോയുടെ പ്രൊപ്രൈറ്ററി i3s സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയും പാഷൻ പ്ലസിൽ ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പാഷനിൽ ഉപയോഗിച്ചിരിക്കുന്ന പഴമയെ ഓർമപ്പെടുത്തുന്ന വിധത്തിലുള്ള രൂപം ആരേയും ആകർഷിക്കുന്നതാണ്.

സ്പോർട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിൽ ഹീറോ പാഷൻ പ്ലസ് തെരഞ്ഞെടുക്കാനുമാവും. സെൽഫ് സ്റ്റാർട്ട്, ഡിജി-അനലോഗ് ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചറുകളെല്ലാം പാഷൻ പ്ലസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹീറോയുടെ ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് കമ്മ്യൂട്ടർ ബൈക്ക് നിർമിച്ചിരിക്കുന്നത്.

Hero Passion Plus Becomes More Expensive In India

സസ്പെൻഷനായി പാഷൻ പ്ലസിൽ ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ഹീറോയുടെ 100 സിസി പ്ലാറ്റ്ഫോമിലെ ഏറ്റവും ഭാരമേറിയ ബൈക്കാണ് പാഷൻ പ്ലസ്. ഏകദേശം 115 കിലോഗ്രാം ഭാരമാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനുള്ളത്. ബ്രേക്കിംഗിനായി രണ്ടറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. പാഷൻ പ്ലസിന്റെ കാസ്റ്റ് അലോയ് വീലുകൾക്ക് രണ്ടറ്റത്തും 80/100-18 വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളാണ് നൽകിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 27, 2026, 10:26 [IST]
English summary
Hero passion plus becomes more expensive in india new price details
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X